സൗദി പ്രളയക്കെടുതിയിൽ; ജിദ്ദ, മദീനയിലും ഉൾപ്പെടെ ജനജീവിതം സ്തംഭിച്ചു; റോഡുകളിൽ വെള്ളക്കെട്ട് നിറഞ്ഞതോടെ ഗതാഗതാ കുരുക്ക് രൂക്ഷം
January 30, 2019 | 02:56 PM IST | Permalink

സ്വന്തം ലേഖകൻ
ജിദ്ദ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗദിയിൽ തുടരുന്ന കനത്ത മഴയിൽജനജീവിതം സ്തംഭിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടും രൂക്ഷമായത്. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്.
മഴയെ തുടർന്ന് റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി.
ചേർന്നു രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വെള്ളക്കെട്ടിൽ മുങ്ങിയ ഒട്ടേറെ വാഹനങ്ങളും കേടായി. ചിലയിടങ്ങളിൽ വൈദ്യുതി വിതരണവും തകരാറിലായി. വിവിധ ഭാഗങ്ങളിൽ പ്രളയത്തിൽപെട്ടവരെ നാട്ടുകാരും സിവിൽ ഡിഫൻസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. മദീനയിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്.
ബുറൈമാൻ ഹറാസാത്ത്, റാബിഗിലെ ഏതാനും സ്ഥലങ്ങൾ എന്നിവിടങ്ങളിൽമഴയെ തുടർന്ന് വൈദൃുതി മുടങ്ങി.
റാബിഗ്, ഒബ്ഹൂർ, റാബിഗ്, ദാബാൻ, ജിദ്ദയുടെ വിവിധ ഭാഗങ്ങൾ, ജമും എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. ഭാഗികമായി അടച്ച റോഡുകൾ പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ശരിയാക്കി വരികയാണ്. പ്രളയബാധിത പ്രദേശങ്ങൾ മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതബാധിതർക്ക് ആവശ്യമായ സഹായം എത്തിക്കാനും നിർദ്ദേശം നൽകി
