Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

മലയാളികൾ ഏറെയുള്ള ഐടി ടെലികോം മേഖലയിലും സ്വദേശിവത്കരണ നടപടികൾ ആരംഭിച്ചു; പരിശിലനപദ്ധതി തുടങ്ങി; നിരവധിപേർക്ക് തൊഴിൽ നഷ്ടമാകും

മലയാളികൾ ഏറെയുള്ള ഐടി ടെലികോം മേഖലയിലും സ്വദേശിവത്കരണ നടപടികൾ ആരംഭിച്ചു; പരിശിലനപദ്ധതി തുടങ്ങി; നിരവധിപേർക്ക് തൊഴിൽ നഷ്ടമാകും

റിയാദ്: മലയാളികൾക്ക് ഏറെയുള്ള സൗദി അറേബ്യയിലെ ടെലികോം, ഐ.ടി. മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിനു പരിശീലനപദ്ധതി ആരംഭിച്ചു.കമ്പ്യൂട്ടർ എഞ്ചിനീയറിങ്, പ്രോഗ്രാമിങ് നെറ്റ് വർക്കിങ് ടെക്നീഷ്യൻ, പ്രൊജക്ട് മാനേജ്മെന്റ്, സിസ്റ്റം അനലിസ്റ്റ്, സൈബർ സെക്യൂരിറ്റി, എന്നീ മേഖലകളിലാണ് നാട്ടുകാർക്ക് മുൻഗണന നൽകി കൊണ്ട് ജോലി നൽകുന്നത്.

വിവിധ മന്ത്രാലയങ്ങളും ചേംബർ ഓഫ് കോമേഴ്‌സും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ രണ്ടു വർഷത്തിനകം 15,000 സ്വദേശികൾക്ക് ഈ മേഖലയിൽ തൊഴിൽ കണ്ടെത്തുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്.

ടെലികോം, ഐ.ടി. മേഖലയിൽ സ്വദേശികളുടെ സാന്നിധ്യം 43 ശതമാനമായി ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. വനിതാപങ്കാളിത്തം 13 ശതമാനമാണ്. ദേശീയ പരിവർത്തനപദ്ധതിയുടെ ഭാഗമായി...നടപ്പാക്കിയ വിവിധ പരിപാടികളാണ് സ്വദേശികൾക്ക് ഈ മേഖലയിൽ തൊഴിൽ കണ്ടെത്താൻ സഹായിച്ചത്. അതുകൊണ്ടുതന്നെ പുതിയ പദ്ധതി വിജയകരമായി നടപ്പാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP