Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനേഴോളം തൊഴിൽ ചെയ്യുന്നതിന് സൗദിയിൽ വനിതകൾക്ക് വിലക്കേർപ്പെടുത്തി; കെട്ടിട നിർമ്മാണ ജോലികൾ അടക്കം വിലക്കേർപ്പെടുത്തിയത് അപകടങ്ങളെ കരുതി

പതിനേഴോളം തൊഴിൽ ചെയ്യുന്നതിന് സൗദിയിൽ വനിതകൾക്ക് വിലക്കേർപ്പെടുത്തി; കെട്ടിട നിർമ്മാണ ജോലികൾ അടക്കം വിലക്കേർപ്പെടുത്തിയത് അപകടങ്ങളെ കരുതി

തിനേഴോളം തൊഴിലുകളിൽ നിന്ന് സൗദിയിൽ വനിതകളെ മാറ്റി നിർത്താൻ തീരുമാനിച്ചു.ഭൂഗർഭ ഖനികൾ, കെട്ടിട നിർമ്മാണ ജോലികൾ, പെട്രോൾ, ഗ്യാസ്, സാനിറ്ററി ഫിക്‌സിങ് ജോലികൾ, ടാറിങ്, ലോഹം ഉരുക്കൽ എന്നീ ജോലികൾ സ്ത്രീകൾക്ക് നൽകാൻ പാടില്ലെന്ന് തീരുമാനം.എന്നാൽ ഇത്തരം ജോലികളിൽ അപകടകരമായ രീതിയിൽ നേരിട്ട് ഇടപെടുന്നതിന് മാത്രമാണ് വിലക്കുള്ളത്

സുരക്ഷാ പ്രശ്‌നങ്ങളും അമിത കായിക ക്ഷമതയും വേണ്ട ജോലികളിലാണ് വിലക്ക്. എന്നാൽ ഇതേ മേഖലയിലെ പ്രയാസ രഹിത ജോലികളിൽ തുടരുകയും ചെയ്യാം.ഊർജ്ജ ജനറേറ്റർ ജോലികൾ, വെൽഡിങ്, രാസവള ഗോഡൗൺ ജോലികൾ, തുറമുഖത്തെയും ഗോഡൗണുകളിലെയും കയറ്റിറക്ക് ജോലികൾ, പെയിന്റിങ് എന്നിവയിലും വിലക്കുണ്ട്.

ഇതേ മേഖലയിലെ ഓഫീസുകളിൽ സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. വ്യവസായ സ്ഥാപനങ്ങളിലെ അഡ്‌മിൻ ജോലികളിൽ സ്ത്രീകളെ നിയമിക്കാവുന്നതാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP