Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അടുത്താഴ്‌ച്ച മുതൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വരുന്നത് 12 ചെറുകിട വ്യാപരമേഖലകളിൽ; കാർ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫർണിച്ചർ, ഗൃഹോപകരണങ്ങൾ തുടങ്ങി മലയാളികൾ ഏറെയുള്ള മേഖലകളിൽ 70 ശതമാനം സ്വദേശിവത്കരണം

അടുത്താഴ്‌ച്ച മുതൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വരുന്നത് 12 ചെറുകിട വ്യാപരമേഖലകളിൽ; കാർ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫർണിച്ചർ, ഗൃഹോപകരണങ്ങൾ തുടങ്ങി മലയാളികൾ ഏറെയുള്ള മേഖലകളിൽ 70 ശതമാനം സ്വദേശിവത്കരണം

റിയാദ്: അടുത്താഴ്‌ച്ച മുതൽ 12 ചെറുകിട വ്യാപരമേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതോടെ നിരവധി മലയാളികൾക്ക് തൊഴിൽ നഷ്ടമായേക്കും.കാർ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫർണിച്ചർ, ഗൃഹോപകരണങ്ങൾ, അടുക്കള സാമഗ്രികൾ, ഇലക്ട്രോണിക്, ഒപ്റ്റിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, കെട്ടിടനിർമ്മാണ സാമഗ്രികൾ, ഓട്ടോ സ്പെയർപാർട്സ്, കാർപെറ്റ് എന്നിവ വിൽക്കുന്ന കടകളിലും ബേക്കറികളിലും 70 ശതമാനം സ്വദേശിവത്കരണം നടത്താൻ തീരുമാനിച്ചത്.

100 ശതമാനം സ്വദേശിവത്കരണമാണ് നേരത്തേ തീരുമാനിച്ചതെങ്കിലും അപ്രായോഗി കമാണെന്ന് കണ്ടെത്തിയതോടെ 70 ശതമാനമായി കുറയ്ക്കുക യായിരുന്നു.ഈമാസം 11 മുതലാണ് സ്വദേശിവത്കരണം പ്രബല്യത്തിൽ വരുക. രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധന നടത്തുന്നതിന് തൊഴിൽമന്ത്രാലയം തയ്യാറെടുപ്പുകൾ പൂർത്തിയാക്കി.

ഇതിന്റെ ഭാഗമായി 200 ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി. മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, പ്രാദേശിക സ്വദേശിവത്കരണസമിതി എന്നിവർ ചേർന്ന് പരിശോധന നടത്താനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതോടെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP