Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി; സ്വകാര്യ സ്ഥാപനങ്ങളിലെ ഓപ്പറേഷൻസ്, മെയിന്റനൻസ് ജോലികളിൽ വിദേശികളെ ഒഴിവാക്കാൻ നടപടി

സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി; സ്വകാര്യ സ്ഥാപനങ്ങളിലെ ഓപ്പറേഷൻസ്, മെയിന്റനൻസ് ജോലികളിൽ വിദേശികളെ ഒഴിവാക്കാൻ നടപടി

സ്വന്തം ലേഖകൻ

സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി. സ്വകാര്യ സ്ഥാപനങ്ങളിലെ ഓപ്പറേഷൻസ്, മെയിന്റനൻസ് ജോലികളിൽ സ്വദേശികൾക്ക് കൂടുതൽ അവസരം നൽകുന്നതിന്റൈ ഭാഗമായി വിദേശികളെ കുറയ്ക്കാനാണ് തീരുമാനം. ഈ മേഖലകളിലെ ഒഴിവുകളിൽ ഇനി മന്ത്രാലയത്തിന്റെ അനുമതിയോടുകൂടി മാത്രമേ നിയമനം സാധ്യമാകൂ.

തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയമാണ് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഓപറേഷൻ, മെയിന്റനൻസ് ജോലികളിൽ സ്വദേശികളുടെ അനുപാതം വർധിപ്പിക്കുക, ഭാവിയിൽ ഇത്തരം ജോലികളിൽ പൂർണമായ സ്വദേശിവത്ക്കരണം നടപ്പിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി.മന്ത്രാലയത്തിന്റെ 'തഖാത്' (www.taqat.sa) പോർട്ടൽ വഴി തൊഴിലവസരങ്ങൾ ഇനി പരസ്യം ചെയ്യണം.

ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030ന്റെ ഭാഗമായി ഓപറേഷൻ, മെയിന്റനൻസ് മേഖലയിൽ സ്വദേശിവത്ക്കരണം നടപ്പാക്കുമെന്ന് തൊഴിൽ സാമൂഹ്യ കാര്യ മന്ത്രി മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP