Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ഞ ഗണത്തിലുള്ള കമ്പനിയിൽ ജോലി ചെയ്യുന്ന വിദേശികളുടെ കാലാവധി വെട്ടിച്ചുരുക്കാൻ നീക്കം; രാജ്യത്ത് തങ്ങാനുള്ള കാലാവധി നാല് വർഷമാക്കി ചുരുക്കി; പുതിയ നിയമം സെപ്റ്റംബർ 25 മുതൽ

മഞ്ഞ ഗണത്തിലുള്ള കമ്പനിയിൽ ജോലി ചെയ്യുന്ന വിദേശികളുടെ കാലാവധി വെട്ടിച്ചുരുക്കാൻ നീക്കം;  രാജ്യത്ത് തങ്ങാനുള്ള കാലാവധി നാല് വർഷമാക്കി ചുരുക്കി; പുതിയ നിയമം സെപ്റ്റംബർ 25 മുതൽ

നിതാഖാത്ത് നിയമം മൂലം വിദേശികളെ വെട്ടിച്ചുരുക്കുന്ന നടപടിയുടെ ഭാഗമായി പുതിയൊരു നിയമത്തിന് കൂടി സൗദി തുടക്കം കുറിക്കുന്നു. നിതാഖാത്ത് വ്യവസ്ഥയിൽ മഞ്ഞ ഗണത്തിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് രാജ്യത്ത് തങ്ങാനുള്ള കാലാവധി നാല് വർഷമായി ചുരുക്കാനാണ് പുതിയ നീക്കം.  ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ളവർ രാജ്യത്ത് നിന്ന് തിരികെ പോരണ്ട അവസ്ഥയാണ് സംജാതമാകുന്നത്.

സെപ്തംബർ 25 മുതൽ നടപ്പാക്കുന്ന പുതിയ നിയമം ആറ് മാസത്തിന് ശേഷം പരിഷ്‌കരിക്കും. പിന്നീട് കാലാവധി രണ്ട് വർഷമായി ചുരുക്കുമെന്നും മന്ത്രാലയ വക്താവ് തൈസീർ അൽ മുഫ്രിജ് പറഞ്ഞു.

സൗദിയിൽ നാല് വർഷം പൂർത്തിയാക്കിയ തൊഴിലാളി മഞ്ഞ ഗണത്തിലുള്ള സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ കാലാവധി പൂർത്തിയായാൽ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല. ലേബർ ഓഫീസിൽ നിന്ന് വർക്ക് പെർമിറ്റ് പുതുക്കാനാവാത്തവർക്ക് റസിഡൻസ് പെർമിറ്റ് പുതുക്കാനും സാധിക്കില്ല. ഇതോടെ സ്ഥാപനങ്ങൾ ഇവർക്ക് പകരം സ്വദശികളെ നിയമിക്കും.

തൊഴിലാളി സൗദിയിലെത്തിയ കാലാവധിയാണ് നാല് വർഷം പൂർത്തിയാകുന്നതിന് പരിഗണിക്കുക. നിലവിലെ സ്‌പോൺസറുടെ കീഴിലെ കാലാവധി പരിഗണിക്കില്ല.
മഞ്ഞഗണത്തിലുള്ള സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും പുതിയ നിയമം ബാധകമായിരിക്കും. വിദശികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് തടയുന്നതിന് പുറമെ മഞ്ഞ ഗണത്തിലുള്ള സ്ഥാപനങ്ങൾക്ക് മറ്റു ചില നിയന്ത്രണങ്ങൾ കൂടി മന്ത്രാലയം നടപ്പിലാക്കും. പുതിയ വിസ അനുവദിക്കുന്നത് നിർത്തലാക്കുക, വിദശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് എടുക്കുന്നത് വിലക്കുക, വിദശികളുടെ ജോലി മാറാൻ അനുവദിക്കാതിരിക്കുക, പുതുതായി വന്നവർക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നത് തടയുക തുടങ്ങി നിരവധി നിയന്ത്രണങ്ങളാണ് മഞ്ഞ ഗണത്തിലുള്ള സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയം നടപ്പിലാക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP