Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 250 കവിഞ്ഞു; ഞായറാഴ്ച മാത്രം പുതുതായി റിപ്പോർട്ട് ചെയ്തത് 23 പുതിയ കേസുകൾ; ആദ്യം രോഗം സ്ഥിരീകരിച്ച ഖത്വീഫിൽ എണ്ണത്തിൽ കുറവ് കേസുകൾ

സൗദിയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 250 കവിഞ്ഞു; ഞായറാഴ്ച മാത്രം പുതുതായി റിപ്പോർട്ട് ചെയ്തത് 23 പുതിയ കേസുകൾ; ആദ്യം രോഗം സ്ഥിരീകരിച്ച ഖത്വീഫിൽ എണ്ണത്തിൽ കുറവ് കേസുകൾ

സ്വന്തം ലേഖകൻ

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 250 കവിഞ്ഞു. ഞായറാഴ്ച മാത്രം പുതുതായി 23 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അൽഖോബാറിൽ നാലും ദഹ്‌റാനിൽ രണ്ടും ഖത്വീഫിലും ഹുഫൂഫിലും സൈഹാത്തിലും റാസ്തനൂറയിലും ഓരോന്നു വീതവും ആണ് പുതിയ രോഗികളുടെ വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. ദമ്മാമിൽ ദിനംപ്രതി രോഗികളൂടെ എണ്ണം വർധിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്.

അതേസമയം ആദ്യം രോഗം സ്ഥിരീകരിച്ച ഖത്വീഫിൽ എണ്ണത്തിൽ കുറവ് ഉണ്ടാകുന്നുമുണ്ട്. എന്നാൽ, റാസ്തനൂറയിൽ കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കിഴക്കൻ പ്രവിശ്യയിൽ ഏതാണ്ട് എല്ലാ മേഖലകളിലും രോഗമെത്തി. സൈഹാത്തിലും പുതിയ രോഗികൾ കൂടുകയാണ്.

വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഓർമിപ്പിക്കുന്നതാണ് പുതിയ കണക്കുകൾ. നിലവിൽ ആളുകൾ കൂടുതൽ സന്ദർശിക്കാൻ ഇടയുള്ള പ്രധാന സ്ഥാപനങ്ങളെല്ലാം പൂട്ടുകയും വൈകീട്ട് ഏഴുമുതൽ പിറ്റേന്ന് പുലർച്ചെ ആറുവരെ കർഫ്യൂ നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് ലേബർ ക്യാമ്പുകളും നിരവധി തൊഴിലാളികൾ പണിയെടുക്കുന്ന ഫാക്ടറികളും കിഴക്കൻ പ്രവിശ്യയുടെ പ്രത്യേകതയാണ്.

ലേബർ ക്യാമ്പുകളിൽ രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പായും തിരികെ വരുേമ്പാഴും ശരീരോഷ്മാവ് പരിശോധിക്കുകയും കൈകൾ വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ, മാസ്‌കുകളും കൈയുറകളും വിതരണം ചെയ്യുന്നുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന കമ്പനികളെല്ലാം കർശന സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അരോഗ്യവിഭാഗത്തിന്റെ പരിശോധനകൾ നടക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP