Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം തുറക്കുന്നത് 2019-ൽ; 3300 അടി ഉയരമുള്ള കിങ്സ്ഡം ടവർ ബുർജ് ഖലീഫയെ മറികടക്കും; നിർമ്മാണച്ചുമതല ബിൻലാദൻ ഗ്രൂപ്പിന്

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം തുറക്കുന്നത് 2019-ൽ; 3300 അടി ഉയരമുള്ള കിങ്സ്ഡം ടവർ ബുർജ് ഖലീഫയെ മറികടക്കും; നിർമ്മാണച്ചുമതല ബിൻലാദൻ ഗ്രൂപ്പിന്

ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിമായ കിങ്സ്ഡം ടവർ എന്നറിയപ്പെടുന്ന സൗദി അറേബ്യയിലെ ജിദ്ദ ടവർ തുറക്കന്നത് 2019 ലേക്ക് മാറ്റി. 2018-ൽ തുറക്കുമെന്ന് അറിയിച്ചിരുന്ന ജിദ്ദ ടവർ നിർമ്മാണത്തിലെ കാലതാമസത്തെ തുടർന്നാണ് 2019 ലേക്ക് മാറ്റിയതെന്ന് ജിദ്ദ എക്കണോമിക് കമ്പനി തലവൻ അൽവലീദ് ബിൻ തലാൽ രാജകുമാരൻ പറഞ്ഞു.

3300 അടി ഉയരമുള്ള കെട്ടിടം നിർമ്മാണം പൂർത്തിയാകുന്നതോടെ ദുബായിലെ ബുർജ് ഖലീഫയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമെന്ന പദവി നേടും.
ബിൻലാദൻ ഗ്രൂപ്പാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം നടത്തുന്നത്. അൽഖ്വയിദ തലവൻ ഉസാമ ബിൻലാദന്റെ പിതാവാണ് 80 വർഷം മുമ്പ് ബിൻലാദൻ ഗ്രൂപ്പ് സ്ഥാപിച്ചത്.

2011 ലാണ് ജിദ്ദ ടവർ പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കുന്നത്. 2014 നവംബറോടെ കെട്ടിടത്തിന്റെ അടിത്തറ നിർമ്മാണം പൂർത്തീകരിക്കുകയും 2018 ൽ എല്ലാ നിർമ്മാണങ്ങളും കഴിഞ്ഞ് ടവർ തുറന്ന് നൽകുമെന്നുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ എണ്ണ വിപണിയിലുണ്ടായ തകർച്ച പദ്ധതിയെ കാര്യമായി ബാധിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജിദ്ദ ടവറിന്റെ നിർമ്മാണത്തിനായി 2015ൽ അലിന്മ ഇൻവസ്റ്റ്മെന്റുമായി ജിദ്ദ ഇക്കണോമിക് കമ്പനി സാമ്പത്തിക കരാറിൽ ഏർപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP