Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹജ്ജ് തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുമെന്ന് പ്രിൻസ് ഫൈസൽ ബിൻ സൽമാൻ

ഹജ്ജ് തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുമെന്ന് പ്രിൻസ് ഫൈസൽ ബിൻ സൽമാൻ

ജിദ്ദ: ഈ വർഷവും മക്ക, മദീനയിലെത്തിയിരിക്കുന്ന തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹജ്ജ് കമ്മിറ്റി ചെയർമാൻ കൂടിയായ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ വ്യക്തമാക്കി. ഹജ്ജ് വേളയിൽ തീർത്ഥാടകർക്ക് അടിയന്തര വൈദ്യസേവനം ഉറപ്പാക്കാൻ മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിൽ കൂടുതൽ എയർ ആംബുലൻസുകൾ സജ്ജമാക്കുകയും ചെയ്യുമെന്നും ഫൈസൽ ബിൻ സൽമാൻ ചൂണ്ടിക്കാട്ടി.

ഹജ്ജ് തീർത്ഥാടകർക്ക് മെച്ചപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുക്കാൻ വിവിധ സർക്കാർ ഡിപ്പാർട്ട്‌മെന്റുകൾക്കൊപ്പം സ്വകാര്യ ഏജൻസികളും മുന്നോട്ടു വന്നിട്ടുണ്ടെന്നും അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കേറ്ററിങ് കമ്പനികളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസ അനുവദിക്കാനും തൊഴിൽ മന്ത്രാലയം ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. മക്കയിലേയും പരിസരങ്ങളിലേയും പോസ്റ്റ് ഓഫീസുകൾ വഴി മൊബൈൽ സിം കാർഡുകളും ബലി കൂപ്പണുകളും ലഭ്യമാക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP