Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥികളെ കയറ്റുകയോ ഇറക്കുകയോ ചെയ്യുമ്പോൾ സ്‌കൂൾ ബസിനെ മറികടക്കുന്നവർക്ക് 6000 റിയാൽ വരെ പിഴ; മാലിന്യം വാഹനത്തിൽ നിന്ന് പുറത്തേക്കെറിഞ്ഞാൽ പിഴ 500 റിയാൽ വരെ; ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നവർക്കും ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്കും പിഴ ഉറപ്പ്; ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിച്ച് സൗദി

വിദ്യാർത്ഥികളെ കയറ്റുകയോ ഇറക്കുകയോ ചെയ്യുമ്പോൾ സ്‌കൂൾ ബസിനെ മറികടക്കുന്നവർക്ക് 6000 റിയാൽ വരെ പിഴ; മാലിന്യം വാഹനത്തിൽ നിന്ന് പുറത്തേക്കെറിഞ്ഞാൽ പിഴ 500 റിയാൽ വരെ; ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നവർക്കും ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്കും പിഴ ഉറപ്പ്; ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിച്ച് സൗദി

ട്രാഫിക് നിയമലംഘകർക്കുള്ള ശിക്ഷകൾ കഠിനമാക്കികൊണ്ട് ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിക്കുകയാണ് സൗദി. ഇതിൽ ഏറ്റവും പ്രധാനം വിദ്യാർത്ഥികളെ വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ സ്‌കൂൾ ബസിനെ മറികടന്നാൽ ആറായിരം റിയാൽ വരെ പിഴ ചുമത്തുമെന്നതാണ്. കൂടാകെസിഗ്‌നൽ കട്ടിനും എതിർദിശയിൽ വാഹനമോടിക്കുന്നതിനും 3,000 മുതൽ 6,000 റിയാൽ വരെയാണ് പിഴ.

വാഹനാപകടത്തത്തെുടർന്ന് മരണം സംഭവിച്ചാൽ നാല് വർഷം തടവും രണ്ട് ലക്ഷം റിയാൽ പിഴയും ചുമത്തും. 15 ദിവസം വരെ ആശുപത്രി ചികിൽസ ആവശ്യമുള്ള പരിക്കാണെങ്കിൽ രണ്ട് വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. സൗദി ട്രാഫിക് നിയമത്തിലെ അറുപത്തിരണ്ടാം അനുഛേദത്തിന്റെ ഭേദഗതി അനുസരിച്ചാണ് തടവും പിഴയും നൽകാനുള്ള വകുപ്പെന്നും അധികൃതർ വ്യക്തമാക്കി.

നിയമലംഘനത്തിലെ പട്ടിക മൂന്ന് അനുസരിച്ച് മാലിന്യം വാഹനത്തിൽ നിന്ന് പുറത്തേ ക്കെറിഞ്ഞാൽ 300 മുതൽ 500 റിയാൽ വരെ പിഴ ലഭിക്കും. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നവർക്കും കുട്ടികൾക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന സീറ്റ് ഘടിപ്പിക്കാത്തവർക്കും വാഹനത്തിൽ രക്ഷിതാക്കളില്ലാതെ കുട്ടികളെ തനിച്ചാക്കുന്നവർക്കും സമാനമാണ് പിഴ. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ചാൽ 500 മുതൽ 900 റിയാൽ വരെയാണ് പിഴ. നമ്പർ പ്‌ളേറ്റ് ഇല്ലാതെയോ കേടുവന്ന അവസ്ഥയിലോ വാഹനമോടിച്ചാൽ 1,000 മുതൽ 2,000 റിയാൽ വരെയും പിഴ ലഭിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP