Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ സ്വകാര്യ കമ്പനികൾക്ക് അനുവദിക്കുന്ന തൊഴിൽ വിസയുടെ കാലാവധി നീട്ടി; കാലാവധി നീട്ടിയത്‌ രണ്ട് വർഷമായി

സൗദിയിൽ സ്വകാര്യ കമ്പനികൾക്ക് അനുവദിക്കുന്ന തൊഴിൽ വിസയുടെ കാലാവധി നീട്ടി; കാലാവധി നീട്ടിയത്‌ രണ്ട് വർഷമായി

റിയാദ്: സൗദി തൊഴിൽ മന്ത്രാലയം സ്വകാര്യ കമ്പനികൾക്ക് അനുവദിക്കുന്ന തൊഴിൽ വിസയുടെ കാലാവധി രണ്ട് വർഷമായി വർധിപ്പിച്ചു. നേരത്തെ ഒരു വർഷമാക്കി കുറച്ച തീരുമാനം റദ്ദാക്കിയാണ് തീരുമാനം. പുതിയ നീക്കം തൊഴിൽ വിപണിക്ക് ഗുണമാകും.

സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നു തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.നിലവിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന തൊഴിൽ വിസകളിൽ ഒരു വർഷത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണം. എന്നാൽ ഇത് രണ്ട് വർഷമായി നീട്ടി നൽകിയാണ് മന്ത്രാലയം ഉത്തരവിറിക്കിയത്.

കാലാവധി നീട്ടി നൽകുന്നതിന് മന്ത്രാലയം അധിക ഫീസ് ഈടാക്കില്ല. പുതുതായി ഇഷ്യു ചെയ്യുന്ന വിസകൾക്ക് മാത്രമാണ് പുതിയ കാലാവധി പ്രാബല്യത്തിലുണ്ടാവുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP