Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിൽ വിസ നിരക്ക് ഏകീകരിച്ചു; ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയുടെ നിരക്ക് 300 റിയാലായി ഏകീകരിച്ചു

സൗദിയിൽ വിസ നിരക്ക് ഏകീകരിച്ചു; ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയുടെ നിരക്ക് 300 റിയാലായി ഏകീകരിച്ചു

സ്വന്തം ലേഖകൻ

സൗദിയിൽ വിസ ഫീസ് എകീകരിക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായി. ഒരു വർഷം കാലാവധിയുള്ള എല്ലാതരം വിസകൾക്കും 300 റിയാൽ ഫീ. ഫീസ് ഏകീകരിക്കാൻ തീരുമാനമായതിന്റെ ഭാഗമായി ഉംറ സ്റ്റാമ്പിങ് ഫീ 50 ൽ നിന്ന് 300 റിയാൽ ആയി.

ബിസിനസ് സന്ദർശനത്തിനൊപ്പം ബന്ധു സന്ദർശനവും മുന്നൂറ് റിയാലിന് സാധിക്കും. ഒരു മാസത്തെയും ഒരു വർഷത്തെയും സന്ദർശക വിസക്കും ഇനി മുതൽ മുന്നൂറ് റിയാൽ മതി. ഹജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാൻസിറ്റ്, മൾട്ടിപ്പിൾ എൻട്രി വിസകൾക്കെല്ലാം ഏകീകൃത ഫീസ് ആയ 300 റിയാൽ ബാധകമായിരിക്കും.

മൂന്ന് മാസം കാലാവധിയുള്ള സിംഗിൾ എൻട്രി വിസയിൽ ഒരു മാസത്തിനു ശേഷം രാജ്യത്തിന് പുറത്ത് പോയി വരണം. ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയിൽ മൂന്ന് മാസത്തിന് ശേഷം പുറത്ത് പോയി വരണം. ട്രാൻസിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറാണ്. ടൂറിസം രംഗത്തെ നേട്ടം ലക്ഷ്യമിട്ടാണ് നിരക്ക് കുറച്ചത്. ആവർത്തിച്ചുള്ള ഉംറക്ക് ഏർപ്പെടുത്തിയിരുന്ന രണ്ടായിരം റിയാൽ ഫീസും കഴിഞ്ഞ ദിവസം കളഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP