Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി സൗദി വിമാനങ്ങളിൽ വന്നാൽ മാത്രം വിസ;ഓൺ അറൈവൽ ടൂറിസ്റ്റ് വിസക്ക് പുതിയ നിബന്ധനയുമായി സൗദി

ഇനി സൗദി വിമാനങ്ങളിൽ വന്നാൽ മാത്രം വിസ;ഓൺ അറൈവൽ ടൂറിസ്റ്റ് വിസക്ക് പുതിയ നിബന്ധനയുമായി സൗദി

സ്വന്തം ലേഖകൻ

സൗദിയിലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ലഭിക്കാൻ പുതിയ നിബന്ധന. സൗദി വിമാനങ്ങളിൽ വരുന്നവർക്കായിരിക്കും ഇനി ഈ വിസ ലഭിക്കുക.അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവർക്കും, ഷെൻഗൺ വിസയുള്ളവർക്കുമാണ് പുതിയ നിബന്ധന ബാധകമാകുക.

കഴിഞ്ഞ സെപ്റ്റംബർ 27 മുതലാണ് സൗദിയിലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വന്നത്. 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു ആദ്യ ഘട്ടത്തിൽ വിസ അനുവദിച്ചിരുന്നത്. ഇതിന് പുറമെയാണ് അമേരിക്ക, ബ്രിട്ടൻ, ഷെൻഗൺ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവർക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രവേശന വിസയുള്ളവർക്കും സൗദിയിലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസകൾ ഇക്കഴിഞ്ഞ ഒന്നാം തിയതിമുതൽ അനുവദിച്ചു തുടങ്ങിയത്.

എന്നാൽ അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവർക്കും, ഷെൻഗൺ വിസയുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ വിദേശ വിമാനങ്ങളിൽ എത്താൻ പാടില്ല. ഇങ്ങിനെയുള്ളവർ സൗദി വിമാനങ്ങളായ സൗദി എയർലൈൻസ്, ഫ്‌ളൈ നാസ്, ഫ്‌ളൈ അദീൽ, സൗദി ഗൾഫ് എയർലൈൻസ് എന്നീ വിമാനങ്ങളിൽ തന്നെ സൗദിയിലെത്തണം. ഇങ്ങിനെ എത്തുന്നവർക്ക് റിയാദ്, ജിദ്ദ, ദമ്മാം വിമാനതാവളങ്ങളിൽ നിന്ന് ഓൺ അറൈവൽ വിസ ലഭിക്കും. അതിന് ശേഷം രാജ്യത്തെവിടെയും സഞ്ചരിക്കാൻ അനുമതിയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP