Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹൗസ് ഡ്രൈവർമാരടക്കം ഗാർഹിക വിസകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി വളരെ എളുപ്പം സന്ദർശക വിസ; നടപടിക്രമങ്ങളിൽ അയവുവരുത്തി സൗദി

ഹൗസ് ഡ്രൈവർമാരടക്കം ഗാർഹിക വിസകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി വളരെ എളുപ്പം സന്ദർശക വിസ; നടപടിക്രമങ്ങളിൽ അയവുവരുത്തി സൗദി

റിയാദ്: രാജ്യത്തെ ഹൗസ് ഡ്രൈവർ അടക്കം ഗാർഹികവിസകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി ആശ്രിതരെ കൊണ്ടുവരാൻ വളരെ എളുപ്പം. സന്ദർശക വിസ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കിയതോടെയാണ് ആശ്രിതരെ കൊണ്ടുവരുന്നവർക്ക് ഏറെ ഗുണകരമാകുന്നത്. മറ്റു തൊഴിൽ വിസകളിലുള്ളവർക്ക് ആശ്രിതരെ കൊണ്ടുവരാൻ അനുവദിക്കുന്ന അതേതരം സന്ദർശകവിസ തന്നെയാണ് ഗാർഹിക തസ്തികകളിൽ ജോലിചെയ്യുന്നവർക്കും ലഭിക്കുന്നത്.

നടപടിക്രമങ്ങളും ഏതാണ്ട് ഒരുപോലെയാണ്. ചെറിയ മാറ്റങ്ങൾ മാത്രമാണുള്ളത്. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈനായി നൽകുന്ന അപേക്ഷയുടെ പ്രിന്റ് എടുത്ത് സ്‌പോൺസർ മുഖാന്തരം തുടർനടപടികൾ സ്വീകരിക്കണം.

സ്‌പോൺസർ ഈ പ്രിന്റൗട്ടുമായി വിദേശകാര്യ മന്ത്രാലയത്തിൽ നേരിട്ട് ഹാജരായി വിസിറ്റിങ് വിസ സെക്ഷനിൽ തന്റെ ജീവനക്കാരൻ അയാളുടെ ആശ്രിതരെ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിന് തടസ്സമില്ല എന്ന് നിശ്ചിത ഫോറത്തിൽ സമ്മതപത്രം നൽകണം. 30 റിയാൽ ഫീസും അടക്കണം. അത്രയും നടപടികൾ പൂർത്തീകരിച്ചുകഴിഞ്ഞാൽ രണ്ടു ദിവസത്തിനുള്ളിൽതന്നെ വിസ ലഭിക്കും.

പിന്നീട് അത് ഏതെങ്കിലും വിസ സർവിസ് ഏജൻസികൾ വഴി സൗദി കോൺസുലേറ്റിൽനിന്ന് സ്റ്റാമ്പിങ് നടപടികൾ പൂർത്തീകരിച്ച് സൗദിയിലെത്താം.വീട്ടുജോലി, കാര്യസ്ഥ പണി, പൂന്തോട്ട പരിപാലകൻ, കൃഷിത്തൊഴിലാളി തുടങ്ങി എല്ലാത്തരം ഗാർഹിക ഗണത്തിൽപെടുന്ന വിസകളിലുള്ളവർക്കും ഈ രീതിയിൽ തങ്ങളുടെ ആശ്രിതർക്കുവേണ്ടി സന്ദർശക വിസ തരപ്പെടുത്താനാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP