Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റമളാൻ ആത്മ വിചാരത്തിന്റെ കാലം; ഐ സി എഫ് മക്ക സെൻട്രൽ തല ഖുർആൻ ക്വിസ് മത്സര സംഘടിപ്പിച്ചു.

റമളാൻ ആത്മ വിചാരത്തിന്റെ കാലം; ഐ സി എഫ് മക്ക സെൻട്രൽ തല ഖുർആൻ ക്വിസ് മത്സര സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ

മക്ക: വിശുദ്ധ ഖുർആൻ ഇറങ്ങിയ മാസമായ റമളാനിൽ വിശുദ്ധ ഖുർആനിനെ കൂടുതൽ പഠിക്കാനും ഖുർആൻ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഐ സി എഫ് മക്ക സെൻട്രൽ കമ്മിറ്റി ഖുർആൻ ലൈവ് ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു, യൂനിറ്റ്, സെക്ടർ തലങ്ങളിൽ മത്സരിച്ച് വിജയിച്ചെത്തിയ ജേതാക്കളാണ് അഞ്ചു സെക്ടറുകളിൽ നിന്നായി സെൻട്രൽ തലത്തിൽ മാറ്റുരച്ചത്.

സെൻട്രൽ തല വിജയി പ്രൊവിൻസ് തല മത്സരത്തിൽ മക്കയെ പ്രതിനിധീകരിക്കും. ഹറം സെക്ടറിലെ ബദറുദ്ധീൻ പൂക്കോട്ടൂർ ഒന്നാം സ്ഥാനം നേടി പ്രൊവിൻസ് തല മത്സരത്തിന് അർഹനായി. ഐ സി എഫ് മക്ക പ്രൊവിൻസ് എക്‌സിക്യൂട്ടീവ് അംഗം ഷാഫി ബാഖവി മീനടത്തൂർ ക്വിസ് മത്സരം നിയന്ത്രിച്ചു.

lCF പബ്ലിക്കേഷൻ പ്രസിഡന്റ് ഹാമിദ് സൈനി മത്സര വിജയിയെ പ്രഖ്യാപിച്ചു. ഹാമിദ് സൈനി, റഷീദ് വേങ്ങര എന്നിവർ മത്സരത്തിന്റെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP