Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖുർആൻ മുസാബഖ: 2020 സംഘടിപ്പിച്ചു

ഖുർആൻ മുസാബഖ: 2020 സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റര് സൗദി നാഷണൽ കമ്മിറ്റി 'പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം' എന്ന പ്രമേയത്തിൽ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി 'ഖുർആൻ മുസാബഖ' 2020 - ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു. ഓൺലൈൻ സംവിധാനം വഴി നടത്തിയ മത്സരങ്ങളിൽ സബ് ജൂനിയർ , ജൂനിയർ , സീനിയർ , ജനറൽ, ഉലമ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്.

മത്സര വിജയികൾ : ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ എന്ന ക്രമത്തിൽ താഴെ :

സബ് ജൂനിയർ: മുഹമ്മദ് ആദിൽ.പി, മുഹമ്മദ് സഫീർ.സി.എച്ച് , അൽത്താഫ് അബ്ദുസ്സലാം

ജൂനിയർ: മുഹമ്മദ് അനസ് ഹൈദർ , മുഹമ്മദ് യാസീൻ, സഫ്വാൻ അബുബക്കർ

സീനിയർ : മുഹമ്മദ് നബീൽ (ഒന്ന് ) ആകിഫ് കുഞ്ഞബ്ദുല്ല (രണ്ട്)

ജനറൽ : മുഹമ്മദ് ഇബ്രാഹീം, ഷാഫി വലിയോറ, ഫിറോസ് മാട്ടിൽ

ഉലമ : ഒ .ടി .എം അബ്ദുൽ അസീസ് ഫൈസി (ഒന്ന് ), സി.എച്ച് .അബ്ദുന്നാസർ,(രണ്ട് ) ശാക്കിർ ഹുസ്സൈൻ വാഫി, ജനീഫ് വാഫി, ഹുസ്സൈൻ പാതിരാമണ്ണ (മൂന്നാം സ്ഥാനക്കാർ )

അബുബക്കർ ദാരിമി ആലമ്പാടി , നൗഷാദ് അൻവരി മോളൂർ , അബ്ദുൽ മജീദ് ഫൈസി കോഡൂർ , മുജീബ് ഫൈസി, അബ്ദുസ്സലീം നിസാമി, ഷഫീഖ് വാഫി, അബ്ദുറഷീദ് മണിമൂളി, ഹൈദർ പുളിങ്ങോം എന്നിവരുടെ നേതൃത്വത്തിലാണ് മത്സരം നടന്നത്.

മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP