Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാതിലുകൾ ഇല്ലാത്ത പടുകൂറ്റൻ ഹൈഡ്രജൻ പവേർഡ് ലോറി പുറത്തിറക്കി ഹ്യൂണ്ടായി; പ്രകൃതിയോട് ചേർന്ന് നിൽക്കാൻ ഇറക്കിയ റഫ്രിജറേറ്റഡ് ലോറിയിൽ ടൺ കണക്കിന് സാധനങ്ങൾ കയറ്റാം; പഴയ സ്ട്രീം ലൈനർ ട്രെയിനുകളുടെ മാതൃകയിൽ ഇറക്കിയ പുത്തൻ ഭാരവണ്ടി ലോകത്തെ മാറ്റി മറിക്കുമോ

വാതിലുകൾ ഇല്ലാത്ത പടുകൂറ്റൻ ഹൈഡ്രജൻ പവേർഡ് ലോറി പുറത്തിറക്കി ഹ്യൂണ്ടായി; പ്രകൃതിയോട് ചേർന്ന് നിൽക്കാൻ ഇറക്കിയ റഫ്രിജറേറ്റഡ് ലോറിയിൽ ടൺ കണക്കിന് സാധനങ്ങൾ കയറ്റാം; പഴയ സ്ട്രീം ലൈനർ ട്രെയിനുകളുടെ മാതൃകയിൽ ഇറക്കിയ പുത്തൻ ഭാരവണ്ടി ലോകത്തെ മാറ്റി മറിക്കുമോ

മറുനാടൻ മലയാളി ബ്യൂറോ

വാതിലുകൾ ഇല്ലാത്ത പടുകൂറ്റൻ ഹൈഡ്രജൻ പവേർഡ് ലോറിയുടെ രൂപരേഖ പുറത്തിറക്കി ഹ്യൂണ്ടായി. അതിവേഗത്തിലുള്ള സ്ട്രീംലൈനർ ട്രെയിനിനെപോലെയുള്ള ഈ ലോറിയിൽ ഡ്രൈവറും ഇല്ല. എന്നാൽ ഇതിനകത്ത് എങ്ങനെ പ്രവേശിപ്പിക്കുമെന്നാണ് എല്ലാവരുടേയും ചോദ്യം. പക്ഷേ ഇതിനുള്ള ഉത്തരം ഇപ്പോൾ ലഭിക്കില്ല. സ്ലൈഡിങ്ങ് വാതിലുകളോ അല്ലെങ്കിൽ വലിയ ഗ്രില്ലിന് പിന്നിലൊളിപ്പിച്ച രീതിയിലോ ആയിരിക്കും വാതിലെന്ന് കരുതുന്നു. ട്രക്കിൽ നിന്ന് ആകെ പുറത്ത് വരുന്ന മാലിന്യം പൈപ്പിൽ നിന്നുള്ള വെള്ളം മാത്രമായിരിക്കും. അതുകൊണ്ട് തന്നെ പരിസ്ഥിതി മലിനീകരണവും ഇത് മൂലമുണ്ടാകില്ല.

1936 മുതൽ 1959 വരെ യുഎസിൽ ഓടിയ സ്ട്രീംലൈനർ ട്രെയിനുകളിൽ നിന്നാണ് ഇത് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്, പ്രത്യേകിച്ച് ആർട്ട് ഡെക്കോ വ്യാവസായിക രൂപകൽപ്പനയുടെ പ്രധാന ഉദാഹരണമാണ് ഇത്. നോർത്ത് അമേരിക്കൻ കൊമേഴ്സ്യൽ വെഹിക്കിൾ ഷോയിൽ വച്ചാണ് ഈ പുതിയ ഡിസൈൻ പുറത്ത് വിട്ടത്. ഡ്രൈവറില്ലാത്ത് ലോറിയായിട്ടും ട്രക്കിന്റെ ക്യാബിൽ ഇരിക്കാനുള്ള സ്ഥലവും സ്ലൈഡിങ് വാതിൽ എന്നിവയുമുണ്ട്. കൂടാതെ ഈ ഹരിത സൗഹൃദ വാഹനം മാലിന്യം കലർന്ന വായു വലിച്ചെടുക്കുകയും ഫിൽറ്റർ ഉപയോഗിച്ച് അത് ശുദ്ധമാക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP