Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

വിദേശികൾ സഞ്ചരിച്ച ബൈക്ക് സ്ത്രീയെ ഇടിച്ചിട്ട് നിർത്താതെ പോയപ്പോൾ രക്ഷകനായി മന്ത്രി എ.കെ.ബാലൻ; പൈലറ്റ് വാഹനത്തിൽ അപകടത്തിൽ പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാനും ഉടനടി ആക്ഷൻ; മന്ത്രിയുടെ ഇടപെടലിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിദേശികൾ സഞ്ചരിച്ച ബൈക്ക് സ്ത്രീയെ ഇടിച്ചിട്ട് നിർത്താതെ പോയപ്പോൾ രക്ഷകനായി മന്ത്രി എ.കെ.ബാലൻ; പൈലറ്റ് വാഹനത്തിൽ അപകടത്തിൽ പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാനും ഉടനടി ആക്ഷൻ; മന്ത്രിയുടെ ഇടപെടലിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടി.പി.ഹബീബ്

കോഴിക്കോട്: വിവിധ പരിപാടികൾക്കായി കോഴിക്കോട് എത്തിയ മന്ത്രി എ. കെ.ബാലൻ അപകട സ്ഥലത്തും തുണയായി. കോഴിക്കോട് കെ.എസ്.ഇ.ബി. ഐ.ബിയിൽ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി എ.കെ. ബാലൻ. മന്ത്രിയുടെ വാഹനത്തിന്റെ മുന്നിൽ പോവുകയായിരുന്ന രണ്ട് വിദേശികളുടെ ബൈക്ക് കണ്ടംകുളങ്ങര എത്തിയപ്പോൾ ഒരു സ്ത്രീയെ ഇടിച്ചിട്ട് നിർത്താതെ പോയി. പിറകെ വന്ന മന്ത്രിയുടെ വാഹനം നിർത്തുകയും നാട്ടുകാരും പൊലീസും ചേർന്ന് മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

എ.കെ. ബാലന്റെ സമയോചിത ഇടപെടലിലൂടെയാണ് അപകടം പറ്റിയ സ്ത്രീയെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനായത്. ഈ സമയം തിരികെയെത്തിയ വിദേശികളെ അവിടെ വെച്ച് തന്നെ അറസ്റ്റ് ചെയ്യാനും പൊലീസിന് നിർദ്ദേശം നൽകി. കോഴിക്കോട് കമ്മീഷണറെ വിളിച്ച് അപകടം പറയുകയും ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്ത വിദേശികളെ പരിശോധിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്നും പറഞ്ഞാണ് അപകട സ്ഥലത്ത് നിന്നും മന്ത്രി പോയത്. വിദേശികളുടെ രണ്ട് ബൈക്കിലും ലഗേജ് കെട്ടിവെച്ചിട്ടുണ്ടായിരുന്നെന്നും അമിത വേഗത്തിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്തെ മന്ത്രിയുടെ ഇടപെടൽ നാട്ടുകാർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ അഭിനന്ദന പ്രവാഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP