Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശ്ശൂർ പൂരത്തെ അപമാനിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട എ എം മോട്ടോഴ്‌സ് ജീവനക്കാരന് കിട്ടിയത് എട്ടിന്റെ പണി! സൈബർ ലോകത്ത് പൂരപ്രേമികളുടെ പ്രതിഷേധം ശക്തമായതോടെ യുവാവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു മാരുതി സുസുക്കിയുടെ കീഴിൽ ഉള്ള സ്ഥാപനം; ഫഹദിന്റെ അപമാനകരമായ പെരുമാറ്റം സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന് വ്യക്തമാക്കി ടെർമിനേഷൻ ലെറ്റർ നൽകി എം എം മോട്ടേഴ്‌സ്

തൃശ്ശൂർ പൂരത്തെ അപമാനിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട എ എം മോട്ടോഴ്‌സ് ജീവനക്കാരന് കിട്ടിയത് എട്ടിന്റെ പണി! സൈബർ ലോകത്ത് പൂരപ്രേമികളുടെ പ്രതിഷേധം ശക്തമായതോടെ യുവാവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു മാരുതി സുസുക്കിയുടെ കീഴിൽ ഉള്ള സ്ഥാപനം; ഫഹദിന്റെ അപമാനകരമായ പെരുമാറ്റം സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന് വ്യക്തമാക്കി ടെർമിനേഷൻ ലെറ്റർ നൽകി എം എം മോട്ടേഴ്‌സ്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ലോകത്തിന് മുന്നിൽ കേരളത്തിന്റെ സാംസ്‌കാരിക ചിഹ്നമാണ് തൃശ്ശൂർ പൂരം. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും കേരളീയരുടെ അഹങ്കാരമായ പൂരത്തിന് പിന്തുണ നൽകിയും വിസ്മയക്കാഴ്‌ച്ചയും കാണാന് ആളുകൾ എത്താറുണ്ട്. തൃശ്ശൂരുകാരെ കൂടാതെ ജാതിമത വ്യത്യാസമില്ലാതെ പൂരത്തെ നെഞ്ചിലേറ്റുന്ന വലിയൊരു ജനതയുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ സാധ്യത കുറവാണെന്ന് വാർത്തകൾ വന്നപ്പോൾ പൂരപ്രേമികൾ അതിവൈകാരികമായി പ്രതികരിച്ചതിന്റെയും കാരണം മാറ്റൊന്നല്ല. അത്രമേൽ ആ ജനത പൂരത്തെ നെഞ്ചിലേറ്റിയിരുന്നു.

അതിനിടെ തൃശ്ശൂർ പൂരത്തെ അവഹേളിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ഒരു യുവാവ് രംഗത്തെത്തിയത്. ഫഹദ് കെപി എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നാണ് തൃശ്ശൂർ പൂരത്തെ തീർത്തും അവഹേളിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. തെറിവാക്കുകൾ ഉപയോഗിച്ചു കൊണ്ടായിരുന്നു ഫഹദിന്റെ പ്രതികരണം. ഇതോടെ ഇയാൾക്കെതിരെ പൂരപ്രേമികളുടെ രോഷം അണപൊട്ടി ഒഴുകി. സ്‌ക്രീൻഷോട്ട് അടക്കം സോഷ്യൽ മീഡിയയിൽ പറന്നു നടന്നു. മോശം പോസ്റ്റിട്ടുകൊണ്ട് അവഹേളിച്ച യുവാവിനെതിരെ പ്രതികരിക്കണം എന്നതായിരുന്നു സോഷ്യൽ മീഡിയയിലെ ആഹ്വാനം.

ഫഹദിന്റെ കമന്റും ഫേസ്‌ബുക്കു ലിങ്കും സഹിതം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വിളിച്ച് പ്രതിഷേധം അറിയിക്കുക എന്നതായിരുന്നു പൂരം പ്രേമികൾ ചെയ്തത്. എം എം മോട്ടേഴ്‌സിലെ ജീവനക്കാരനായിരുന്നു ഫഹദ്. പൂരത്തെ അവഹേളിച്ചതിലുള്ള പ്രതിഷേധം എന്ന നിലയിൽ എം എം മോട്ടേഴ്‌സിനെ ഫോണിൽ വിളിച്ചും മാരുതി സുസുക്കിയുടെ പേജിൽ കയറിയുമായിരുന്നു പ്രതിഷേധം. എ എം മോട്ടേഴ്‌സിനെ നേരിൽ വിളിച്ച് പ്രതിഷേധിക്കാം എന്ന അഭ്യർത്ഥന കൂടി വന്നതോടെ സ്ഥാപനത്തിലേക്കും പ്രതിഷേധ ഫോൺവിളികൾ എത്തി.

പൂരപ്രേമികളുടെ ആവശ്യം യുവാവിനെ സ്ഥാപനത്തിൽ നിന്നും പുറത്താക്കണം എന്നതായിരുന്നു. ഒടുവിൽ, പ്രതിഷേധം വിജയം കണ്ടു. അവഹേളിച്ചു പോസ്റ്റിട്ട ഫഹദിനെ ഒടുവിൽ ടെർമിനേറ്റു ചെയ്യുന്നതായി കാണിച്ച് എ എം മോട്ടേഴ്‌സ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു. ഇതോടെയാണ് പ്രതിഷേധത്തിന് അൽപ്പം ശമനം വന്നത്. എ എം മോട്ടേഴ്‌സിലെ ടീം ലീഡർ സ്ഥാനത്തു നിന്നുമാണ് യുവാവിനെ പുറത്താക്കിയത്.

ഫഹദിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ അപാകത ചൂണ്ടിക്കാട്ടികൊണ്ടാണ് പുറത്താക്കിയ ലെറ്ററും നൽകിയത്. ഫഹദിന്റെ പ്രവർത്തി സ്ഥാപനത്തിന്റെ സൽപ്പേരിനെ ബാധിച്ചെത്തും ഇത്തരം പ്രവൃത്തി അംഗീകരിക്കാൻ സാധിക്കില്ലെന്നും ടെർമിനേഷൻ ലെറ്ററിൽ എ എം മോട്ടേഴ്‌സ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് ടെർമിനേഷൻ ലെറ്റർ നൽകിയത്. സോഷ്യൽ മീഡിയയിലെ മോശം പെരുമാറ്റത്തിന് യുവാവിന്റെ ജോലിയും നഷ്ടമായി. അതേസമയം യുവാവിനെ പുറത്താക്കിയ സ്ഥാപനത്തെ അഭിനന്ദിച്ചു കൊണ്ട് പൂരം പ്രേമികളും രംഗത്തുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP