Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അങ്ങനെയങ്ങ് അണ്ടർ എസ്റ്റിമേറ്റ് ചെയ്യല്ലേ ​ഗോപാലകൃഷ്ണാ..' ശൈലജ ടീച്ചറിനെ വീണ്ടും അനുകരിച്ച് ആവർത്തന; വീഡിയോ ഏറ്റെടുത്ത് മലയാളികൾ

'അങ്ങനെയങ്ങ് അണ്ടർ എസ്റ്റിമേറ്റ് ചെയ്യല്ലേ ​ഗോപാലകൃഷ്ണാ..' ശൈലജ ടീച്ചറിനെ വീണ്ടും അനുകരിച്ച് ആവർത്തന; വീഡിയോ ഏറ്റെടുത്ത് മലയാളികൾ

മറുനാടൻ ഡെസ്‌ക്‌

കെ കെ ശൈലജ ടീച്ചറെ അനുകരിച്ച് സോഷ്യൽ മീഡിയയിൽ കയ്യടി നേടിയ ആ കൊച്ചുമിടുക്കി വീണ്ടും ശൈലജ ടീച്ചറായി എത്തി. 'തുന്നൽ‍‍‍ ടീച്ചർ എന്താ ടീച്ചറല്ലേ?' ശൈലജ ടീച്ചറുടെ വൈറലായ ആ ചോദ്യം അനുകരിച്ചാണ് ആവർത്തന സമൂഹ മാധ്യമങ്ങളിൽ താരമാകുന്നത്. മുൻപ് നിയമസഭയിൽ ശൈലജ ടീച്ചർ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അനുകരിച്ച് മുൻപും ആവർത്തന ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ടെലിവിഷൻ പരിപാടിക്കിടെ ടീച്ചർ നടത്തിയ തീപ്പൊരി സംസാരം അതേ ഭാവത്തോടെയാണ് ആവർത്തന അവതരിപ്പിക്കുന്നത്.

പെണ്ണാണ് ഭരിക്കുന്നതിൽ‌ എന്താ കുഴപ്പം എന്ന ഭാഗമായിരുന്നു നേരത്തെ ആവർത്തന അനുകരിച്ച് കയ്യടി നേടിയത്. ഇത് കണ്ട് ആവർത്തനയെ മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. വാക്കുകളിലും വേഷത്തിലുമെല്ലാം മന്ത്രിയെ പകർത്തി വച്ചാണ് ആവർത്തനയുടെ പ്രകടനം.

ശൈലജ ടീച്ചറെപ്പോലെ മുടിയൊക്കെ പൊക്കിക്കെട്ടി കണ്ണടയും സാരിയുമൊക്കെ അണിഞ്ഞാണ് അവതരണം. നിറയെ ടിക്ടോക് വിഡിയോകൾ ചെയ്യാറുണ്ട് ആവർത്തന. ഈ പുതിയ വിഡിയോയും പെട്ടെന്നു തന്നെ വൈറലായി. അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് വിഡിയോയ്ക്കു താഴെ. വിഡിയോ കാണാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP