സ്ത്രീകൾക്ക് ഇസ്ലാം യുദ്ധം നിശ്ചയിച്ചിട്ടില്ല; ആവശ്യമാണെങ്കിൽ യുദ്ധ സംഘത്തോടൊപ്പം അവർക്ക് പോകാം; മുറിവ് പറ്റിയ ഭടന്മാരെ ശുശ്രൂഷിക്കാനും അവർക്ക് വെള്ളം നൽകാനും അവരുടെ സാന്നിധ്യം പ്രയോജനം ചെയ്യും; മഹല്ലുകളിലും പട്ടണങ്ങളിലും നടുറോഡിലുമിറങ്ങി ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് പരപുരുഷന്മാർക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം സ്ത്രീ നടത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ല; കേരള സുന്നി യുവജന സംഘം സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാൻ തെരുവിൽ ഇറങ്ങുന്ന സ്ത്രീകൾക്കെതിരെ വിമർശനവുമായി കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. പൗരത്വ നിയമ ഭേദഗതിയുടെ പേര് പറഞ്ഞ് മഹല്ലുകളിലും പട്ടണങ്ങളിലും നടുറോഡിലുമിറങ്ങി ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് പരപുരുഷന്മാർക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ലെന്ന് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറയുന്നു. അമ്പലക്കടവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.
''സ്ത്രീകൾക്ക് ഇസ്ലാം യുദ്ധം നിശ്ചയിച്ചിട്ടില്ല. ആവശ്യമാണെങ്കിൽ യുദ്ധ സംഘത്തോടൊപ്പം അവർക്ക് പോകാം. മുറിവ് പറ്റിയ ഭടന്മാരെ ശുശ്രൂഷിക്കാനും, അവർക്ക് വെള്ളം നൽകാനും അതുപോലെയുള്ള സേവനം ചെയ്യാനും അവരുടെ സാന്നിധ്യം പ്രയോജനം ചെയ്യും. സ്ത്രീകളുടെ സംരക്ഷണത്തിന് അവൾ തന്നെ സമരം ചെയ്യണമെന്നത് ഇസ്ലാമിക നിയമമല്ല. സ്ത്രീസംരക്ഷണം പുരുഷന്റെ ബാധ്യതയാണ് ഇസ്ലാമിൽ. ഇസ്ലാമിക ചട്ടക്കൂടിൽ നിന്നുകൊണ്ട് പ്രതിഷേധിക്കാനും, പ്രസംഗിക്കാനും, അവകാശങ്ങൾ ചോദിക്കാനും, പ്രതികരിക്കാനും അവൾക്ക് അവകാശമുണ്ട്. ഇതാരും നിഷേധിക്കുന്നില്ല. വിധികൾ പാലിക്കണമെന്ന് മാത്രം'' എന്റെ തൊട്ടടുത്ത പഞ്ചായത്തിൽ ഒരു മഹല്ല് പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലിൽ കണ്ട ഞാൻ ഞെട്ടിപ്പോയെന്ന് അബ്ദുൽ ഹമീദ് ഫൈസി പറയുന്നു.
പുരുഷന്മാരും സാക്ഷാൽ നമ്മുടെ സഹോദരിമാരും ഇടകലർന്ന് നീങ്ങുന്ന പ്രകടനത്തിൽ നമ്മുടെ മഹല്ലിന്റെ ഉത്തരവാദപ്പെട്ട പ്രമുഖരുമുണ്ട്. മുൻനിരയിൽ പോലും വനിതാ പ്രാതിനിധ്യമുണ്ട്. ഇതെന്ത് മാത്രം ഖേദകരമാണ്? ഈ സംസ്കാരം അപകടസൂചനയാണെന്നും അബ്ദുൽ ഹമീദ് ഫൈസി കുറിച്ചു.
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
#മുസ്ലിം_വനിതകളും_നടുറോഡിലെ_പ്രകടനങ്ങളും
-----------------------------------
ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്ക വിഭാഗമായിത്തീർന്ന മുസ്ലിംകൾ ഇന്ന് മുന്നേറ്റത്തിന്റെ ചുവടുവെപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ ഈ മാറ്റം ദൃശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾ വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
സാഹചര്യം അനുകൂലമായപ്പോൾ ഇസ്ലാം സ്ത്രീകൾക്ക് അനുവദിച്ച് നൽകിയ അവകാശങ്ങൾ അവർ നന്നായി ഉപയോഗപ്പെടുത്തി. വിദ്യ നേടണമെന്ന് ഇസ്ലാം സ്ത്രീയോട് നിർദ്ദേശിച്ചു. 'വിജ്ഞാന സമ്പാദനം മുസ്ലിം സ്ത്രീപുരുഷന്മാർക്ക് ഒരുപോലെ നിർബന്ധമാണ്' (നബിവചനം) സ്ത്രീക്ക് സമ്പത്ത് എത്രവേണമെങ്കിലും സമ്പാദിക്കാനും ക്രയവിക്രയം നടത്താനും അവകാശം നൽകി. അനന്തരാവകാശം നൽകി. ഇഷ്ടമുള്ള ഭർത്താവിനെ തിരഞ്ഞെടുക്കാനും അനിവാര്യ ഘട്ടത്തിൽ ഭർത്താവിനെ ഒഴിവാക്കാനും അവകാശം നൽകി. അവളുടെ ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ എല്ലാ ബാധ്യതകളും ഭർത്താവിന്റെ ബാധ്യതയായി നിശ്ചയിച്ചു. സ്ത്രീ സുരക്ഷയ്ക്കും അവളുടെ പ്രകൃതിക്കും അനുയോജ്യമായ എല്ലാ സ്വാതന്ത്ര്യങ്ങളും ഇസ്ലാം സ്ത്രീക്ക് അനുവദിച്ചു നൽകിയിട്ടുണ്ട്.
അന്യ പുരുഷന്മാർക്കിടയിൽ അവളുടെ ശരീരഭാഗങ്ങളും, മുടിയും പ്രദർശിപ്പിക്കുന്നത് ഇസ്ലാം കണിശമായി വിലക്കിയിട്ടുണ്ട്. 'പ്രവാചകരേ, സ്വപത്നിമാരോടും, പെൺമക്കളോടും, വിശ്വാസിനികളായ സ്ത്രീകളോടും പറയുക: 'അവർ തങ്ങളുടെ മുഖപടങ്ങൾ താഴ്ത്തിയിടട്ടെ' (അൽ അഹ്സാബ്: 59). ഈ നിയമം സ്ത്രീ സുരക്ഷയുടെ ഭാഗമാണെന്ന് ഖുർആൻ തുടർന്ന് അതേ സൂക്തത്തിൽ തന്നെ വ്യക്തമാക്കുന്നു: 'അതത്രേ, അവർ തിരിച്ചറിയപ്പെടുന്നതിനും, ശല്യം ചെയ്യപ്പെടാതിരിക്കാനും, ഏറ്റവും ഉചിതമായ മാർഗ്ഗം.' (അൽ അഹ്സാബ്: 59).
അന്യ സ്ത്രീ പുരുഷന്മാരുടെ ദർശനം വിലക്കിക്കൊണ്ട് ഖുർആൻ പറയുന്നു: 'പ്രവാചകരെ, വിശ്വാസികളായ പുരുഷന്മാരോട് പറയുക: അവരുടെ ദൃഷ്ടികൾ അവർ താഴ്ത്തുകയും ജനനേന്ദ്രിയങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യട്ടെ.' (അന്നൂർ: 30).
'വിശ്വാസിനികളായ സ്ത്രീകളോട് പറയുക: അവർ ദൃഷ്ടികൾ താഴ്ത്തുകയും ജനനേന്ദ്രിയങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യട്ടെ. തങ്ങളുടെ അലങ്കാരങ്ങൾ വെളിപ്പെടുത്താതിരിക്കുകയും ചെയ്യട്ടെ - സ്വയം വെളിവായതൊഴിച്ച്.' (അന്നൂർ: 31)
ഇസ്ലാം അനുവദിച്ച കാര്യങ്ങൾക്കല്ലാതെ അന്യസ്ത്രീയുടെ മുഖത്തേക്ക് പോലും ബോധപൂർവം നോക്കൽ പുരുഷന് നിഷിദ്ധമാണ്. (തുഹ്ഫ: 7/193). സ്ത്രീകൾ മുഖം തുറന്നിട്ട് പുറത്തു പോകാൻ പാടില്ല എന്ന കാര്യത്തിൽ മുസ്ലിംകൾ ഏകാഭിപ്രായക്കാരാണ്. (അതേ ഗ്രന്ഥം).
അന്യ പുരുഷൻ അവളെ നോക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മുഖം മറക്കൽ അവൾക്ക് നിർബന്ധമാകും. (അ:ഗ്ര).
ഇത്ര കണിശമായ മതനിയമങ്ങൾ അംഗീകരിക്കുന്നുവെന്ന് പറയുന്ന മുസ്ലിം സഹോദരിക്ക് നടുറോഡിൽ കിടന്ന് വാഹനം തടയാൻ എങ്ങനെ സാധിക്കും? നിയമം വക വെക്കാതെ പൊലീസുകാർ വലിച്ചിഴച്ച് കൊണ്ടുപോകാൻ കാത്തുകിടക്കുന്ന സഹോദരിക്ക് ഏത് ഇസ്ലാമിക നിയമത്തിന്റെ പിൻബലമാണുള്ളത്?
പൗരത്വ നിയമ ഭേദഗതിയുടെ പേര് പറഞ്ഞ് മഹല്ലുകളിലും പട്ടണങ്ങളിലും നടുറോഡിലുമിറങ്ങി ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് പരപുരുഷന്മാർക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്ന പൊന്നു പെങ്ങളേ, ഇത് ഇസ്ലാം അനുവദിക്കുന്നില്ല. നമ്മുടെ രക്ഷകനായ അല്ലാഹുവും, മാർഗദർശിയായ നബിതിരുമേനി(സ)യും ഇത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. മത നിയമങ്ങൾ പാലിക്കാതെ പോയാൽ ആരാണ് നമ്മുടെ രക്ഷക്കെത്തുക? അല്ലാഹുവിന്റെ സംരക്ഷണത്തിന് എങ്ങനെയാണ് നാം അർഹരാവുക? അല്ലാഹുവിന്റെ സഹായമില്ലാതെ മോദിക്കോ അമിത്ഷാക്കോ നമ്മെ സഹായിക്കാനാകുമോ?
എന്റെ തൊട്ടടുത്ത പഞ്ചായത്തിൽ ഒരു മഹല്ല് പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലിൽ കണ്ട ഞാൻ ഞെട്ടിപ്പോയി, പുരുഷന്മാരും സാക്ഷാൽ നമ്മുടെ സഹോദരിമാരും ഇs കലർന്ന് നീങ്ങുന്ന പ്രകടനത്തിൽ നമ്മുടെ മഹല്ലിന്റെ ഉത്തരവാദപ്പെട്ട പ്രമുഖരുമുണ്ട്. മുൻനിരയിൽ പോലും വനിതാ പ്രാതിനിധ്യമുണ്ട്. ഇതെന്ത് മാത്രം ഖേദകരമാണ്?. ഈ സംസ്കാരം അപകടസൂചനയാണ്. നബി (സ) പറഞ്ഞു: 'ഇസ്രാഈൽ വംശകരുടെ നാശത്തിന്റെ തുടക്കം സ്ത്രീകളിൽ നിന്നാണ്.''
പൗരത്വ വിഷയം സ്ത്രീകളുടെത് കൂടിയല്ലേ എന്നാണ് ചോദ്യം. സ്ത്രീകളുടെ സംരക്ഷണത്തിന് അവൾ തന്നെ സമരം ചെയ്യണമെന്നത് ഇസ്ലാമിക നിയമമല്ല. സ്ത്രീസംരക്ഷണം പുരുഷന്റെ ബാധ്യതയാണ് ഇസ്ലാമിൽ. ഇസ്ലാമിക ചട്ടക്കൂടിൽ നിന്നുകൊണ്ട് പ്രതിഷേധിക്കാനും, പ്രസംഗിക്കാനും, അവകാശങ്ങൾ ചോദിക്കാനും, പ്രതികരിക്കാനും അവൾക്ക് അവകാശമുണ്ട്. ഇതാരും നിഷേധിക്കുന്നില്ല. വിധികൾ പാലിക്കണമെന്ന് മാത്രം.
ആയിശ (റ) യുദ്ധത്തിന് നേതൃത്വം നൽകിയില്ലേ എന്നാണ് ചിലരുടെ ചോദ്യം. ആ മാതൃകാമഹതിയെ കുറിച്ച് അപവാദം പറയരുത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു യുദ്ധത്തിന് അവർ നേതൃത്വം നൽകിയിട്ടുണ്ട്. മുഖവും മുൻകൈയും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ മുഴുവൻ മറച്ച അവർ ഒട്ടകക്കൂടാരത്തിനുള്ളിലിരുന്നാണ് യുദ്ധത്തിന് നേതൃത്വം നൽകിയത്. സ്ത്രീ ശരീരം മുഴുവൻ മറച്ചാലും വസ്ത്രത്തിനുമുണ്ടല്ലോ ഒരാകർഷണീയത. അതുപോലും പ്രകടമാകാതിരിക്കാനാണ് അവർ ഒട്ടകക്കട്ടിലിൽ തന്നെ ഇരുന്നത്. യുദ്ധത്തിൽ ഒട്ടകത്തിന്റെ കാലിന് വെട്ടേറ്റപ്പോൾ ഒട്ടകക്കൂടാരം എടുത്തുകൊണ്ടുപോയി അവർക്ക് പ്രത്യേക ടെന്റുണ്ടാക്കി പൂർണ സംരക്ഷണം സ്വഹാബികൾ നൽകി. (അൽബിദായവന്നിഹായ: 7/292). യുദ്ധത്തിൽ മഹതി ആയിശ (റ) പുരുഷന്മാർക്കിടയിൽ ഇറങ്ങി നേതൃത്വം നൽകിയതിന് തെളിവുണ്ടെങ്കിൽ പറയട്ടെ.
സ്ത്രീകൾക്ക് ഇസ്ലാം യുദ്ധം നിശ്ചയിച്ചിട്ടില്ല. ആവശ്യമാണെങ്കിൽ യുദ്ധ സംഘത്തോടൊപ്പം അവർക്ക് പോകാം. മുറിവ് പറ്റിയ ഭടന്മാരെ ശുശ്രൂഷിക്കാനും, അവർക്ക് വെള്ളം നൽകാനും അതുപോലെയുള്ള സേവനം ചെയ്യാനും അവരുടെ സാന്നിധ്യം പ്രയോജനം ചെയ്യും. അനസ് (റ) വിൽ നിന്ന് നിവേദനം: 'നബി തിരുമേനി (സ) ഉമ്മുസുലൈം (റ) യെയും, മറ്റു ചില സ്ത്രീകളെയും യുദ്ധത്തിന് കൊണ്ടുപോയിരുന്നു. അവർ സൈനികർക്ക് വെള്ളം നൽകുകയും, പരിക്കേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു.' (മുസ്ലിം) ഉമ്മു അതിയ്യ(റ) യിൽ നിന്ന് നിവേദനം: ഞാൻ പ്രവാചകരോടൊപ്പം ഏഴ് യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഞാൻ ഒട്ടകക്കൂടാരങ്ങൾക്ക് കാവൽ നിൽക്കുകയും പോരാളികൾക്ക് ഭക്ഷണമുണ്ടാക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും രോഗികളെ പരിചരിക്കുകയുമാണ് ചെയ്തിരുന്നത്.
(മുസ്ലിം)
ഉമ്മു അമ്മാറ [റ]എന്ന ധീരവനിത ഉഹ്ദ് യുദ്ധത്തിൽ നബി (സ )യെ സംരക്ഷിക്കാൻ പോരാടിയില്ലേ എന്നാണ് മറ്റൊരു ചോദ്യം. തീർച്ചയായും അതെ എന്നാണ് ഉത്തരം. സംഭവത്തിന്റെ പൂർണരൂപം ഇപ്രകാരമാണ്: മഹതി ഉമ്മു അമ്മാറ (റ) തന്റെ ഭർത്താവ് ഗസിയ്യ യോടൊപ്പം ഉഹ്ദ് യുദ്ധത്തിന് പോയി. ആദ്യഘട്ടം അവർ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തില്ല.പ്രത്യുത, ഒരു തോൽപാത്രം വെള്ളവുമായി പരിക്കേറ്റവർക്കും മറ്റുമായി വെള്ളം നൽകാൻ സജ്ജമായി നിൽക്കുകയായിരുന്നു. പിന്നീട് യുദ്ധം തീവൃ മാവുകയും ഒരു ഘട്ടത്തിൽ പല സ്വഹാബികളും പ്രവാചകരെ വിട്ട് ഓടിപ്പോവുകയും ചെയ്തപ്പോൾ അവർ നേരിട്ട് പോർക്കളത്തിൽ ഇറങ്ങി ധീരധീരം പടവെട്ടി.
മുസ്ലിംകൾക്ക് നേരെ ശത്രുക്കൾ ഇങ്ങോട്ട് വന്ന് ആക്രമിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുമ്പോൾ സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ യുദ്ധം എല്ലാവർക്കും നിർബന്ധമാക്കുമെന്ന കർമശാസ്ത്ര നിയമമാണിവിടെ വ്യക്തമാകുന്നത്.
'മുസ്ലിം ജനവാസമുള്ള സ്ഥലത്തോ അവരുടെ പ്രദേശങ്ങളിലോ ശത്രു ഇങ്ങോട്ട് വന്ന് ആക്രമിച്ചാൽ അവരെ സാധ്യമായ എല്ലാ നിലയിലും പ്രതിരോധിക്കൽ മുസ്ലിങ്ങൾക്ക് നിർബന്ധമാകും. യുദ്ധം നിർബന്ധമില്ലാത്ത ദരിദ്രൻ ,കുട്ടി, കടബാധ്യതയുള്ളവൻ, അടിമ, സ്ത്രീ, എന്നിവർക്കെല്ലാം ഈ ഘട്ടത്തിൽ പ്രതിരോധം നിർബന്ധമാകും ' [തുഹ്ഫ: 9/235]
പ്രവാചക തിരുമേനി [സ] യെ ശത്രുക്കൾ വളഞ്ഞിട്ടു അക്രമിക്കാൻ ശ്രമിച്ച ഈ ഘട്ടം ഉധൃത സാഹചര്യത്തേക്കാൾ ഗുരുതരമാണല്ലോ.
പര പുരുഷന്മാർക്കിടയിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നതും സമ്മിശ്ര വേദികളിൽ പങ്കെടുക്കുന്നതും സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ച ഖുർആൻ പരിഭാഷയിൽ പറയുന്നത് കാണുക'
' സ്ത്രീപുരുഷ സമ്മിശ്രമായ സദസ്സുകൾ ഇസ്ലാമിക പ്രകൃതിയുമായി എത്രമാത്രം വിയോജിക്കുന്നുവെന്ന് ഈ നിയമങ്ങളിൽ നിന്ന് സ്വയം വ്യക്തമാണ്. പ്രാർത്ഥനാവേളയിൽ ദിവ്യ മന്ദിരത്തിൽ വെച്ച് പോലും സ്ത്രീപുരുഷന്മാർ ഇടകലരുന്നതനുവദിക്കാത്ത ഒരു മതം കോളേജുകളിലും ഓഫീസുകളിലും ക്ലബ്ബുകളിലും സദസ്സുകളിലും അതനുവദിക്കുമെന്ന് എങ്ങിനെ സങ്കൽപ്പിക്കും?' [തഫ്ഹീമുൽ ഖുർആൻ: 3/384 ] സൂറത്തു ന്നൂർ 31 ആം സൂക്തത്തിന്റെ വ്യാഖ്യാനത്തിലാണിത് പറയുന്നത്.
ഇസ്ലാമിക നിയമം ആധുനികകാലത്തിനനുയോജ്യമല്ലെന്ന് പറയുന്നവർ വർദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങൾക്ക് പ്രതിവിധിയു ണ്ടെങ്കിൽ നിർദ്ദേശിക്കട്ടെ. ഇസ്ലാമിക നിയമങ്ങൾ ഭാഗികമായെങ്കിലും നടപ്പാക്കുന്ന മുസ്ലിം രാജ്യങ്ങളിലെ സ്ത്രീ സുരക്ഷയും ഇതര രാജ്യങ്ങളിലെ സ്ത്രീകൾക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങളും താരതമ്യം ചെയ്യട്ടെ.
#അബ്ദുൽ_ഹമീദ്_ഫൈസി_അമ്പലക്കടവ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്