Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങൾ സത്യം പറഞ്ഞാൽ ഹീറോസ് ആണ്.. വൈറസ് പടർത്താതിരിക്കാനാണ് നിങ്ങൾ ശ്രദ്ധിക്കുന്നത്; കൊറോണയിൽ മലയാളികളുടെ ജാഗ്രതയെ പ്രശംസിച്ച് മുകേഷിന്റെ മകൻ ശ്രാവൺ; വീഡിയോ ഏറ്റെടുത്ത് മലയാളികളും

മറുനാടൻ ഡെസ്‌ക്‌

ലോകം മുഴുവൻ കൊറോണ വൈറസ്ബാധയുടെ ഭീതിയിലാണ്. ദിനംപ്രതി ഉയരുന്ന മരണനിരക്കും രോഗബാധിതരുടെ എണ്ണവും കനത്ത ഭീതിക്കാണ് വഴിവെക്കുന്നത്. എന്നാൽ, ഈ ആശങ്കകൾക്കിടയിലും രോഗബാധയെ എങ്ങനെ ഒരു പരിധി വരെ ചെറുത്തു നിർത്താം എന്നതിനെക്കുറിച്ചുള്ള ആധികാരിക അറിവുകൾ പങ്കുവച്ച് നിരവധി ആരോഗ്യ പ്രവർത്തകർ രംഗത്ത് വരുന്നത് ആശ്വാസകരമാണ് .

ഇപ്പോഴിതാ നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനും നടനുമായ ശ്രാവൺ പങ്കുവച്ച ഫേസ്‌ബുക്ക് വീഡിയോ ആണ് വൈറലാവുന്നത്. യു.എ.ഇ.യിൽ എമർജൻസി ഫിസിഷ്യൻ ആയ ശ്രാവൺ കൊറോണയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചുമാണ് സംസാരിക്കുന്നത്.

തൊണ്ടവേദന, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, പനി എന്നീ ലക്ഷണങ്ങൾ കണ്ടാൽ മടിച്ച് നിൽക്കാതെ ആശുപത്രിയിൽ കാണിക്കണമെന്ന് ശ്രാവൺ പറയുന്നു. അതുപോലെ പുറത്തു നിന്ന് വന്നവർ ഉറപ്പായും ആരോഗ്യ പ്രവർത്തകരെ വിവരം ധരിപ്പിക്കണം. നിങ്ങൾ സത്യം പറഞ്ഞാൽ ഹീറോസ് ആണ്.. വൈറസ് പടർത്താതിരിക്കാനാണ് നിങ്ങൾ ശ്രദ്ധിക്കുന്നത്. ശ്രാവണിന്റെ വീഡിയോയിൽ പറയുന്നു.

കല്യാണം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട് ശ്രാവൺ. രാജേഷ് മോഹനൻ സംവിധാനം ചെയ്ത ചിത്രത്തിൽ മുകേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP