Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ ഇനി ഐശ്വര്യയുടെ സ്വന്തം നായകൻ; നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ വിവാഹിതനായി; വധു കോതമംഗലം സ്വദേശി ഐശ്വര്യ; കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ വിവാഹം ആഘോഷങ്ങൾ നടന്നത് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ; വിവാഹത്തിന് ആശംസനേർന്ന് സിനിമാ രംഗത്തെ പ്രമുഖരും; വീഡിയോ കാണാം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ വിവാഹിതനായി. കോതമംഗലം അത്തിപ്പള്ളിൽ വീട്ടിൽ എ.ആർ വിനയന്റേയും , ശോഭനാകുമാരിയുടേയും മകൾ ഐശ്വര്യയാണ് വധു. കോതമംഗലം കലാ ഓഡിയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ ബന്ധുക്കളും സിനിമാ രംഗത്തെ സുഹൃ-ത്തുക്കളും പങ്കാളികളായി. ഇന്ന് രാവിലെ പത്തിനും പത്തിനും 11നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് വിഷ്ണു ഐശ്വര്യയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.

വിഷ്ണുവിന്റെ അടുത്ത സുഹൃത്തുക്കളായ ബിബിൻ ജോർജ്, ഗായത്രി സുരേഷ്, ബേസിൽ തോമസ അടക്കം, സിനിമാ രംഗത്തെ പ്രമുഖരാണ് വിഷ്ണുവിന്റെ മംഗല്യത്തി വേദിയിൽ സാന്നിധ്യം അറിയിച്ചത്. കഴിഞ്ഞ ഡിസംബർ ഏഴിനായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. ആഡംബര പൂർണം നടത്തിയ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. കലൂർ റെന ഓഡിറ്റോറിയത്തിൽ വിവാഹ റിസ്പ്ഷനും വൈകിട്ടോടെ ഒരുക്കിയിട്ടുണ്ട്.

സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമാ ലോകത്തേക്ക് എത്തുന്നത്. 2003 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. 2015 ൽ നാദിർഷ സംവിധാനം ചെയ്ത അമർ അക്‌ബർ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.

നാദിർഷ തന്നെ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലൂടെ നായകനായി.പളുങ്ക്, മായാവി, ശിക്കാരി ശംഭു, വികടകുമാരൻ, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രമാണ് വിഷ്ണു ഉണ്ണികൃഷ്ണനെ താരമാക്കി മാറ്റിയ ചിത്രം.

അമർ അക്‌ബർ ആന്റണി അടക്കം, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥയും വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് ഒരുക്കിയിട്ടുണ്ട്. കഥകൃത്ത് തിരക്കഥാകൃത്ത് എന്നീ നിലകളിൽ അമർ അക്‌ബർ ആൻഡ്ണി എന്ന ചിത്രത്തിന്റെ രചയിതാവായിട്ടാണ് വിഷ്ണു മലയാള സിനിമയിലേക്ക് കടന്നെത്തുന്നത്.

ഈ ചിത്രത്തിൽ ഇവർ തന്നെ നായകരാകാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും പിന്നീട് പൃത്വിരാജിനെ തിരക്കഥ കാണിക്കുകയായിരുന്നു. പൃഥ്വിരാജിന് തിരക്കഥ ഇഷ്ടപ്പെട്ടതോടെയാണ് ജയസൂര്യ, ഇന്ദ്രജിത്ത്, പൃഥ്വിരാജ് കൂട്ടുകെട്ടിൽ അമർ അക്‌ബർ ആന്റണി പുറത്തെത്തുന്നത്. നവാഗതരായ തിരക്കഥാകൃത്തുകൾ ഒരുക്കിയ വലിയ വിജയമെന്ന രീതിയിൽ സിനിമ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP