Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാരി ഉടുക്കുമ്പോൾ അൽപം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതുമാണോ ഹോട്ട്; മുണ്ടും ബ്ലൗസും അണിഞ്ഞ നായികമാർ നമുക്ക് ഉണ്ടായിരുന്നില്ലേ? ആ സീനുകളായിരിക്കും ഞാൻ ചെയ്തതിൽ മാക്സിമം ഹോട്ട് ലുക്കെന്നും അനുപമ പരമേശ്വരൻ; ബുംറയുമായുള്ള സൗഹൃദത്തിന് ഒരു മാറ്റവും ഇല്ലെന്നും നടി

സാരി ഉടുക്കുമ്പോൾ അൽപം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതുമാണോ ഹോട്ട്; മുണ്ടും ബ്ലൗസും അണിഞ്ഞ നായികമാർ നമുക്ക് ഉണ്ടായിരുന്നില്ലേ? ആ സീനുകളായിരിക്കും ഞാൻ ചെയ്തതിൽ മാക്സിമം ഹോട്ട് ലുക്കെന്നും അനുപമ പരമേശ്വരൻ; ബുംറയുമായുള്ള സൗഹൃദത്തിന് ഒരു മാറ്റവും ഇല്ലെന്നും നടി

മറുനാടൻ ഡെസ്‌ക്‌

നിവിൻ പോളി നായകനായ 'പ്രേമം' എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമ പരമേശ്വരന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് തമിഴിലും തെലുങ്കിലും സജീവമായ താരം അവിടെയും പ്രേക്ഷക ശ്രദ്ധ നേടി. ദുൽഖർ സൽമാൻ നായകനായ 'മണിയറയിലെ അശോകൻ' എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും തുടക്കം കുറിച്ചിരിക്കുകയാണ് അനുപമ.'തെലുങ്കിലൊക്കെ അഭിനയിച്ചപ്പോൾ അനുപം അൽപ്പം ഹോട്ട് ആയി എന്നൊക്കെ സംസാരമുണ്ട്. എന്നാൽ തെലുങ്കിലോ കന്നഡയിലോ ഒക്കെ മുഖം കാണിച്ചാൽ പിന്നെ ഹോട്ട് ആയി എന്നതൊക്കെ വെറുംതെറ്റിദ്ധാരണയാണ്'' എന്ന് അനുപമ പറയുന്നു. വനിതക്കു നൽകി അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരൻ മലയാളിയുടെ മനം കവർന്നത്. പിന്നീട് തമിഴിലും തെലുങ്കിലും സജീവമായ താരം അവിടെയും പ്രേക്ഷക ശ്രദ്ധ നേടി. ദുൽഖർ സൽമാൻ നായകനായ 'മണിയറയിലെ അശോകൻ' എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും തുടക്കം കുറിച്ചിരിക്കുകയാണ് അനുപമ. ''തെലുങ്കിലൊക്കെ അഭിനയിച്ചപ്പോൾ അനുപം അൽപ്പം ഹോട്ട് ആയി എന്നൊക്കെ സംസാരമുണ്ട്. എന്നാൽ തെലുങ്കിലോ കന്നഡയിലോ ഒക്കെ മുഖം കാണിച്ചാൽ പിന്നെ ഹോട്ട് ആയി എന്നതൊക്കെ വെറുംതെറ്റിദ്ധാരണയാണ്'' എന്ന് അനുപമ പറയുന്നു.

നല്ലതല്ലാത്ത സിനിമകൾ ഏതു ഭാഷയിലും ഉള്ളതു പോലെ തെലുങ്കിലും ഉണ്ട്. വലിയ ഹോട്ട് ലുക്കിലൊന്നും ഞാൻ തെലുങ്കിൽ വന്നിട്ടില്ല. കഴിഞ്ഞ വർഷം 'ഹല്ലോ ഗുരു പ്രേമ കൊസമേ' എന്ന സിനിമയുടെ ടീസറിൽ പിൻഭാഗം അൽപം ഇറങ്ങിയ ബ്ലൗസ് അണിഞ്ഞു.''സാരിയുടുക്കുമ്പോൾ സൈഡിൽ അൽപം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ഒക്കെയാണോ ഹോട്ട്? മുണ്ടും ബ്ലൗസും ഇട്ട് അഭിനയിച്ചിരുന്ന നായികമാർ നമുക്ക് ഉണ്ടായിരുന്നില്ലേ? ആ സീനുകൾ സിനിമയുടെ ടീസറിന് വേണ്ടി ചെയ്തതാണ്. അതായിരിക്കും ഞാൻ ചെയ്തതിൽ മാക്സിമം ഹോട്ട് ലുക്ക്. അപ്പോഴേ എന്നെ ഹോട്ട് ആയി തോന്നിയെങ്കിൽ അത് തോന്നിയവരോട് ഒന്നേ പറയാനുള്ളു. താങ്ക് യൂ..'', അനുപമ കൂട്ടിച്ചേർത്തു.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗം 50 വിക്കറ്റുകളെടുക്കുന്ന ഇന്ത്യൻ പെയ്‌സ് ബൗളർ എന്ന റെക്കോർഡ് നേട്ടത്തിനുടമയാണ് ജസ്പ്രീത് ബൂമ്ര. 'ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിലൊരാൾ. ഞങ്ങൾ സുഹൃത്തുക്കളാണ്. അതിനപ്പുറം ഒന്നും ഇല്ല. സുഹൃത്തുക്കളായതു കൊണ്ട് സോഷ്യൽ മീഡിയയിൽ പരസ്പരം ഫോളോ ചെയ്തു. പക്ഷേ, ആളുകൾ അതിനെ പറഞ്ഞ് മറ്റൊരു വിധത്തിലാക്കി. എന്റെ ചിത്രങ്ങളോട് ചേർത്ത് ബുമ്ര എന്നു പറഞ്ഞ് പോസ്റ്റിടുക, ബുമ്രയുടെ പേജിൽ എന്റെ പേരും ചേർത്തു കമന്റുകളിടുക തുടങ്ങിയ രീതികൾ തീർത്തും വിഷമമായി.

ഞങ്ങൾക്ക് രണ്ട് പേർക്കും പ്രൊഫഷണൽ ലൈഫും പേഴ്‌സണൽ ലൈഫും ഉണ്ട്. സൗഹൃദവുമായി അത് കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷേ, സോഷ്യൽ മീഡിയയിൽ ആളുകൾ അതൊന്നും ചിന്തിക്കില്ല. പരസ്പരം ഫോളോ ചെയ്യുന്നതാണ് പ്രശ്‌നമെങ്കിൽ അത് വേണ്ട എന്ന് തീരുമാനിച്ചു. അപ്പോഴേക്ക് അനുപമയെ നിരാശപ്പെടുത്തി ബുമ്ര അൺഫോളോ ചെയ്തു എന്നായി. ഞങ്ങൾ രണ്ടും ഇതിനെക്കുറിച്ചൊന്നും ഒട്ടും ബോതേർഡ് അല്ല. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലെന്നും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP