Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എവിടെയോ കണ്ട് നല്ല പരിചയം; ആളെ അങ്ങട് പിടികിട്ടിയില്ല....; കാടിന്റെ വന്യതിൽ അതീവ സുന്ദരിയായി ഫോട്ടോഷൂട്ടിൽ തിളങ്ങി പെൺകുട്ടി; ഇത് നമ്മുടെ ടീനമോളല്ലേയെന്ന് സോഷ്യൽ മീഡിയയും; ദേവിക സഞ്ജയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിലൂടെ ഫഹദ് നായകനായ ഞാൻ പ്രകാശന് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കാൽവച്ച സുന്ദരിയാണ് ദേവിക സഞ്ജയ്. ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധ തിരിച്ചരുന്ന താരം ടീനമോൾ എന്ന കഥാപാത്രമായി അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ടീനമോളായി ഫദഹിനൊപ്പം നിറഞ്ഞു നിന്ന താരത്തിന് ഈ കഥാപാത്രത്തിന് നിറഞ്ഞ കൈയടിയും നേടിയിരുന്നു.

ഞാൻ പ്രകാശനിൽ ടീന മോളായി ഫഹദിനൊപ്പം വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച താരം ആദ്യ ചിത്രത്തിന് ശേഷം പഠനത്തിരക്കുകളിലായിരുന്നു. പ്രകാശന് ശേഷം ദേവികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ കണ്ടിരുന്നില്ല, എന്നാൽ ദേവികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇപ്പോൾ. ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം.

ഏറെ നാളുകൾക്ക് ശേഷമാണ് നടിയുടേതായ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. അതിനാൽ തന്നെ ആദ്യം ഒറ്റനോട്ടത്തിൽ ഇതാരാണെന്ന സംശയം ചിലരിലെങ്കിലുമുണ്ടായിരുന്നു. മുഖപരിചയം തെരഞ്ഞ് പിന്നിലേക്കെത്തിയപ്പോഴാണ് പലർക്കും ഇത് നമ്മുടെ ടീനമോളല്ലേ എന്ന് മനസിലായത്.

 

വലിയ മേക്കോവറിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കുന്ദംകുളം സ്വദേശിയായ ഗോകുലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.വനത്തിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. നാട്ടുഭംഗിയില് അതീവമോക്കോവർ കണ്ട് ആരാധകരും കൈയടിക്കുകയാണ്.

പതിനേഴ് കാരിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ദേവിക കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ പ്രകാശനിൽ അഭിനയിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP