Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കല്ല്യാണ വേദിയിൽ തിളങ്ങി കാവ്യാമാധവൻ; നടി മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായത് കാവ്യ; മകൾ മഹാലക്ഷ്മിയെ തിരക്കി സുഹൃത്തുക്കളും ആരാധകരും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

കല്ല്യാണ വേദിയിൽ തിളങ്ങി കാവ്യാമാധവൻ; നടി മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായത് കാവ്യ; മകൾ മഹാലക്ഷ്മിയെ തിരക്കി സുഹൃത്തുക്കളും ആരാധകരും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

കാവ്യ മാധവൻ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ്. കാവ്യ മാധവൻ മിന്നിത്തിളങ്ങിയ ഒരു കല്യാണ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. കല്യാണപ്പെണ്ണും ചെക്കനും പിന്നാലെ പോകാതെ കാവ്യക്ക് പിന്നാലെ പോയി ക്യാമറകണ്ണുകൾ ഒപ്പിയെടുത്ത നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

നടി മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ ചടങ്ങിലാണ് നടി കാവ്യ ശ്രദ്ധാകേന്ദ്രമായത്. സിനിമാ സീരിയൽ രംഗത്തു നിന്ന് നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ താരമായത് കാവ്യ മാധവനാണ്. മുന്തിരി നിറത്തിലുള്ള സൽവാർ അണിഞ്ഞാണ് നടി വിവാഹച്ചടങ്ങിനെത്തിയത്. മായാ വിശ്വനാഥിന്റെ കുടുംബാംഗങ്ങളുടെയെല്ലാം അടുത്ത സുഹൃത്തു കൂടിയാണ് കാവ്യ എന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.

വിവാഹത്തിനെത്തിയ താരം പരിചയക്കാരോടെല്ലാം ചിരിച്ച് വിശേഷങ്ങൾ തിരക്കുന്നത് വീഡിയോയിൽ കാണാനാകും. ഏറെ കാലത്തിനു ശേഷം കാണുന്ന താരങ്ങളോടെല്ലാം താരം സമയമെടുത്ത് സംസാരിച്ച ശേഷമാണ് വേദി വിട്ടത്. സെൽഫി എടുക്കാനും പരിചയപ്പെടാനുമൊക്കെയായി എത്തിയവരോടും താരം സംസാരിക്കുകയും ചെയ്തു.

മൊബൈൽ ക്യാമറയുമായി ചുറ്റും കൂടിയ കുട്ടിപ്പട്ടാളങ്ങളോടും നടി കുശലാന്വേഷണം നടത്തിയാണ് വിട്ടത്. കുഞ്ഞിന്റെ കാര്യം തിരക്കുന്നവരോട് കുഞ്ഞ് മഹാലക്ഷ്മി സുഖമായിരിക്കുന്നുവെന്നും ഇപ്പോൾ ഒരുവയസും മൂന്ന് മാസവുമായെന്നും നടി പറയുന്നുണ്ട്.

വികെ പ്രശാന്ത് എംഎൽഎ, നടൻ ഇന്ദ്രൻസ്, പഴയകാല നടിമാരായ ജലജ, മേനക, മേനകയുടെ അമ്മ, ഭർത്താവും നടനും നിർമ്മാതാവുമൊക്കെയായ സുരേഷ് കുമാർ, ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഉൾപ്പെടെ നിരവധി സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP