Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അല്ലു അർജുനെ അറിയില്ല; മഹേഷ് ബാബു സഹോദരനെപ്പോലെ; ജൂനിയർ എൻടിആർ നല്ല ഡാൻസർ'; അല്ലു അർജുനെ അവഗണിച്ചതോടെ പൊങ്കാലയുമായി അല്ലു ആരാധകർ; 'ഇത്രക്ക് പോപ്പുലറായ നടനെ അറിയില്ലെ ജാഡ ഷക്കീലേ 'എന്ന് വിമർശിച്ച് ആരാധകരും; സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

മറുനാടൻ ഡെസ്‌ക്‌

രു കാലഘട്ടത്തിന്റെ രോമാഞ്ചമായിരുന്നു മാദകനടി ഷക്കീല. പിന്നീട് മുഖ്യധാര ചിത്രങ്ങളിലും താരം മുഖം കാണിച്ചിരുന്നു. സമൂഹത്തിലെ പല പ്രശ്ങ്ങളിലും ഷക്കീല തന്റേതായ അഭിപ്രായങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ അറിയില്ലെന്ന വിവാദ പരാമർശത്തിൽ പുലിവാല് പിടിച്ചിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിനിടെയുള്ള ചോദ്യത്തിനാണ് താരം അല്ലുവിനെ അറിയില്ലെന്ന് പറഞ്ഞത്. അഭിമുഖത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഷക്കീലയ്‌ക്കെതിരെ ആരാധകർ തിരിഞ്ഞത്.

നടൻ മഹേഷ് ബാബു, അല്ലു അർജുൻ, ജൂനിയർ എൻടിആർ എന്നിവരെക്കുറിച്ചായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് മഹേഷ് ബാബു സഹോദരനെപ്പോലെയാണെന്നും, ജൂനിയർ എൻടിആർ നല്ല ഡാൻസറാണെന്നും മറുപടി പറഞ്ഞ ഷക്കീല, അല്ലു അർജുനെ തനിക്ക് അറിയില്ലെന്നാണ് പറഞ്ഞത്. വിഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ വിമർശിച്ചും അനുകൂലിച്ചും ആരാധകർ എത്തി.

അല്ലു അർജുനെ പോലെ വലിയൊരു നടനെ അറിയില്ലെന്ന് പറഞ്ഞത് ഷക്കീലയുടെ ജാഡ കൊണ്ടാണെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. എന്നാൽ ഷക്കീലയെ പിന്തുണയ്ക്കുന്ന ആരാധകർ പറയുന്നത് താരത്തിന് തെലുങ്ക് സിനിമയെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാകാം അല്ലു അർജുനെ അറിയില്ലെന്ന് പറഞ്ഞതെന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP