Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോണ്ടം കമ്പനിയുടെ ക്യാമ്പയിനിൽ 'രതിമൂർച്ഛയിലെ സമത്വം' ആവശ്യപ്പെട്ട് ബോളിവുഡ് നടി സ്വര ഭാസ്‌കർ; 'ആണിനും പെണ്ണിനും വ്യത്യസ്ത ശരീരമാണ് എന്ന കാരണം കൊണ്ട് ലൈംഗിക തൃപ്തി ആണിന്റെ മാത്രം അവകാശമായി മാറുന്നതെങ്ങനെയാണ്'; 70 ശതമാനം സ്ത്രീകൾക്ക് ലൈംഗിക അസംതൃപ്തിയുണ്ടെന്ന കണക്ക് ഞെട്ടിക്കുന്നതെന്നും ട്വിറ്ററിലൂടെ സ്വര

കോണ്ടം കമ്പനിയുടെ ക്യാമ്പയിനിൽ 'രതിമൂർച്ഛയിലെ സമത്വം' ആവശ്യപ്പെട്ട് ബോളിവുഡ് നടി സ്വര ഭാസ്‌കർ; 'ആണിനും പെണ്ണിനും വ്യത്യസ്ത ശരീരമാണ് എന്ന കാരണം കൊണ്ട് ലൈംഗിക തൃപ്തി ആണിന്റെ മാത്രം അവകാശമായി മാറുന്നതെങ്ങനെയാണ്'; 70 ശതമാനം സ്ത്രീകൾക്ക് ലൈംഗിക അസംതൃപ്തിയുണ്ടെന്ന കണക്ക് ഞെട്ടിക്കുന്നതെന്നും ട്വിറ്ററിലൂടെ സ്വര

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡിലെ അസമത്വങ്ങൾക്കെതിരെ സ്ഥിരം ശബ്ദമായി മാറിയ താരമാണ് നടി സ്വരാ ഭാസ്‌കർ. എന്നാൽ വ്യത്യസ്തമായ വിഷയം ഉയർത്തിക്കാട്ടി അസമത്വത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ. കോണ്ടം കമ്പനിയുടെ ക്യാമ്പയിനിന്റെ ഭാഗമായി രതിമൂർച്ഛയിലെ സമത്വം ആവശ്യപ്പെട്ടാണ് താരം ട്വിറ്ററിലൂടെ രംഗത്തെത്തയിത്. രാജ്യത്തെ മുൻനിര കോണ്ടം കമ്പനിയായ ഡ്യൂറക്സ് ആണ് ട്വിറ്ററിലൂടെ ക്യാമ്പയ്നിന് തുടക്കം കുറിച്ചത്. കമ്പനി പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ഇന്ത്യയിലെ എഴുപത് ശതമാനം സ്ത്രീകൾക്ക് രതിമൂർച്ഛ അനുഭവിക്കാൻ സാധിച്ചിട്ടില്ലെന്നാണ് കണക്ക്.

ഇതിനോട് പ്രതികരിച്ച് സ്വര ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ ഡ്യൂറക്സ് റീട്വീറ്റ് ചെയ്തു. ഇതോടെ സ്വര ക്യാമ്പയിനിന്റെ ഭാഗമായിരിക്കുകയാണ്.'70 ശതമാനം സ്ത്രീകൾക്ക് ലൈംഗിക അസംതൃപ്തിയുണ്ടെന്ന കണക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ആണിനും പെണ്ണിനും വ്യത്യസ്ത ശരീരമാണ് എന്ന കാരണം കൊണ്ട് ലൈംഗിക തൃപ്തി ആണിന്റെ മാത്രം അവകാശമായി മാറുന്നതെങ്ങനെയാണ്' സ്വര വീഡിയോയിൽ ചോദിക്കുന്നു.

ഇന്ത്യയിൽ ഇപ്പോൾ തന്നെ ഒരുപാട് അസമത്വങ്ങൾ നിലവിൽ ഉണ്ട്. ഈ ലിസ്റ്റിലേക്ക് ഇനി ലൈംഗിക സംതൃപ്തി കൂടി ചേർക്കാൻ വയ്യ എന്നും സ്വര പറയുന്നു.ബോളിവുഡിലെ അസമത്വങ്ങൾക്കെതിരെ നിരന്തരം ശബ്ദം ഉയർത്തുന്ന അഭിനേത്രിയാണ് സ്വര. ശക്തമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന ചുരുക്കം ചില യുവതാരങ്ങളിൽ ഒരാൾ കൂടിയാണ് സ്വര. വീരെ ദേ വെഡിങ്ങ് എന്ന സിനിമയിലെ സ്വയംഭോഗ രംഗത്തിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏറെ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീടും സ്വര തന്റെ നിലപാടുകൾ പറയാൻ മടിച്ചിരുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP