Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താത്വികമായ ഒരു അവലോകനമല്ല ഞാൻ ഉദ്ദേശിക്കുന്നത്; `സിപിഎം നയം ജനം അംഗീകരിച്ചു...പക്ഷേ വോട്ട് മുഴുവൻ മൂരാച്ചികളായ യുഡിഎഫ് കൊണ്ട് പോയി`; ജയരാജൻ വന്നപ്പോൾ കോ-ലീ-ബി സഖ്യവും കുലംകുത്തികളുമായി കൈകോർത്തു; 2004 അല്ല 2019..ആന്റണി അല്ല പിണറായി...രാജി വെക്കാൻ സൗകര്യവുമില്ല; സിപിഎമ്മിനെ ട്രോളി ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

താത്വികമായ ഒരു അവലോകനമല്ല ഞാൻ ഉദ്ദേശിക്കുന്നത്; `സിപിഎം നയം ജനം അംഗീകരിച്ചു...പക്ഷേ വോട്ട് മുഴുവൻ മൂരാച്ചികളായ യുഡിഎഫ് കൊണ്ട് പോയി`; ജയരാജൻ വന്നപ്പോൾ കോ-ലീ-ബി സഖ്യവും കുലംകുത്തികളുമായി കൈകോർത്തു; 2004 അല്ല 2019..ആന്റണി അല്ല പിണറായി...രാജി വെക്കാൻ സൗകര്യവുമില്ല; സിപിഎമ്മിനെ ട്രോളി ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:ലോക്‌സഭ തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നമ്പാടിയ എൽഡിഎഫിനെ വീണ്ടും പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കർ. എൽഡിഎഫ് തോറ്റതിന്റെ കാരണങ്ങൾ ആണ് ജയശങ്കർ പരിഹാസപരമായി വിശദീകരിക്കുന്നത്. പരാജയത്തിന്റെ ഒന്നാമത്തെ കാരണം യുഡിഎഫ് സ്ഥാനാർത്ഥികൾ എൽഡിെഫ് സ്ഥാനാർത്ഥികളെക്കാൾ കൂടുതൽ വോട്ട് നേടിയത് തന്നെയാണ്. മോദിയെ താഴെയിറക്കണം എന്ന എൽഡിഎഫ് നയം ജനം സ്വീകരിച്ചെങ്കിലും വോട്ട് കൊണ്ട് പോയത് മൂരാച്ചികളായ യുഡിഎഫുകാരണ് എന്നാണ് ജയശങ്കറിന്റെ പരിഹാസം.

അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കേരളത്തിൽ എൽഡിഎഫ് എന്തുകൊണ്ട് തോറ്റു? താത്വികമായ ഒരു അവലോകനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് എൽഡിഎഫ് സാരഥികളേക്കാളധികം വോട്ട് കിട്ടി എന്നതാണ് ഒന്നാമത്തെ കാരണം. എണ്ണത്തിൽ അവർ നേടിയെങ്കിലും ഗുണം കൂടിയ വോട്ടുകൾ നമുക്കാണ് കിട്ടിയത്.ബിജെപിയെ തോല്പിക്കണം, നരേന്ദ്ര മോദിയെ താഴെയിറക്കണം എന്ന നമ്മുടെ മുദ്രാവാക്യം ഇന്നാട്ടിലെ മതേതര പുരോഗമന നവോത്ഥാന വിശ്വാസികൾ ഏറ്റെടുത്തു. പക്ഷേ അവരുടെ വോട്ട് മൂരാച്ചികളായ യുഡിഎഫുകാർക്കാണ് പോയത്.ശബരിമല മുൻനിർത്തി നമ്മൾ നടത്തിയ നവോത്ഥാനമാണ് നമ്മുടെ പണി തീർത്തതെന്ന വ്യാഖ്യാനം തെറ്റാണ്. ഇന്നാട്ടിലെ മൊത്തം സാംസ്‌കാരിക നായകരും എൽഡിഎഫിനാണ് വോട്ട് ചെയ്തത്. ഫെമിനിസ്റ്റുകളും തഥൈവ.

ശബരിമല വിഷയത്തിൽ കുറേ സവർണ മൂരാച്ചികൾ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരും അങ്ങനെ യുഡിഎഫ് ദുർബലമാകും എന്നാണ് നമ്മൾ കണക്കു കൂട്ടിയത്. ദലിത് പിന്നാക്ക ന്യൂനപക്ഷ വോട്ടുകൾ നമുക്ക് അനുകൂലമാകുമെന്നും കരുതി. അവിടെയും കണക്ക് അല്പം തെറ്റി. നമ്മുടെ ഏതാനും വോട്ടുകൾ കൂടി എതിർ ഭാഗത്തേക്കു പോയി.സഖാവ് പി ജയരാജന്റെ സ്ഥാനാർത്ഥിത്വം പാർട്ടിയിലും മുന്നണിയിലും വലിയ ആവേശം സൃഷ്ടിച്ചെങ്കിലും വടകരയിൽ കോ-ലീ-ബി സഖ്യവും കുലംകുത്തികളുമായി കൈകോർക്കുന്നതിന് ഇടയാക്കി.

പാർട്ടിയും സർക്കാരും തെറ്റു തിരുത്തണം, 2004ൽ ആന്റണി ചെയ്ത പോലെ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ചില കുബുദ്ധികൾ ആവശ്യപ്പെടുന്നുണ്ട്. അതൊന്നും നടപ്പില്ല.ഒന്നാമത് പാർട്ടിക്കോ സർക്കാരിനോ ഒരു തെറ്റും പറ്റിയിട്ടില്ല. തെറ്റിയത് ജനങ്ങൾക്കാണ്. യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തവരാണ് തെറ്റു തിരുത്തേണ്ടത്. പിന്നെ, കോൺഗ്രസല്ല സിപിഎം. 2004അല്ല 2019. ആന്റണിയല്ല സഖാവ് വിജയൻ. 20സീറ്റും തോറ്റാലും രാജിയില്ല. ഈ കട്ടിൽ കണ്ടു പനിക്കേണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP