Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ബിന്ദുവിനും കനകദുർഗയ്ക്കും പരമവീരചക്രം നൽകണം; എസ്‌പി ഹരിശങ്കറിന് അതിവിശിഷ്ട സേവാ മെഡലും അയ്യപ്പ കീർത്തനം രചിച്ച സംവിധായകൻ പ്രിയനന്ദന് എഴുത്തച്ഛൻ പുരസ്‌കാരവും ഇന്ന് പ്രഖ്യാപിച്ചേക്കും'; ആർപ്പോ ആർത്തവം പരിപാടിയ്‌ക്കെതിരെ പരിഹാസം കലർന്ന വിമർശനവുമായി അഡ്വ. ജയശങ്കർ

'ബിന്ദുവിനും കനകദുർഗയ്ക്കും പരമവീരചക്രം നൽകണം; എസ്‌പി ഹരിശങ്കറിന് അതിവിശിഷ്ട സേവാ മെഡലും അയ്യപ്പ കീർത്തനം രചിച്ച സംവിധായകൻ പ്രിയനന്ദന് എഴുത്തച്ഛൻ പുരസ്‌കാരവും ഇന്ന് പ്രഖ്യാപിച്ചേക്കും';  ആർപ്പോ ആർത്തവം പരിപാടിയ്‌ക്കെതിരെ പരിഹാസം കലർന്ന വിമർശനവുമായി അഡ്വ. ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ശബരിമലയിൽ പ്രവേശിച്ച കനകദുർഗയേയും ബിന്ദുവിനേയും പരമവീരചക്രം നൽകി ആദരിക്കണമെന്ന് അഡ്വ. ജയശങ്കർ. ആർപ്പോ ആർത്തവം പരിപാടിയ്‌ക്കെതിരെ ഫേസ്‌ബുക്ക് കുറിപ്പ വഴി രൂക്ഷമായ പരിഹാസ ശരമുന്നയിക്കവേയാണ് അഡ്വ. ജയശങ്കർ ഇക്കാര്യം സൂചിപ്പിച്ചത്.

ആർപ്പോ ആർത്തവം പരിപാടിയിൽ വെച്ച് ശബരിമല കീഴടക്കിയ കനകദുർഗ, ബിന്ദു എന്നിവർക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷൻ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്‌പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീർത്തനം രചിച്ച സംവിധായകൻ പ്രിയനന്ദനന് എഴുത്തച്ഛൻ പുരസ്‌കാരവും ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നും ജയശങ്കർ പരിഹസിക്കുന്നു.

അഡ്വ.ജയശങ്കറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

പഴയ ചുംബന സമരക്കാരും മറ്റേതാനും സാംസ്‌കാരിക നായകരും ചേർന്നാണ് കഴിഞ്ഞ നവംബർ 25ന് എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ആർപ്പോ ആർത്തവം പരിപാടി സംഘടിപ്പിച്ചത്. തുലാമാസ പൂജയ്ക്കു ശബരിമല കയറാൻ ശ്രമിച്ചു പകുതി വഴിക്കു തിരിച്ചിറങ്ങേണ്ടി വന്ന രഹന ഫാത്തിമ ആയിരുന്നു പ്രധാന താരം. മതവികാരം വ്രണപ്പെടുത്തിയ കേസിൽ തൊട്ടടുത്ത ദിവസം ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്തു, തുടർന്ന് ഏതാനും ദിവസം അവർ ജയിൽ വാസം അനുഭവിച്ചു.

വനിതാ മതിലിന്റെ വമ്പിച്ച വിജയത്തിനും ശബരിമല യുവതി പ്രവേശനത്തിനും ശേഷം ഇതാ ആർപ്പോ ആർത്തവത്തിന്റെ രണ്ടാം ഭാഗം എറണാകുളത്ത് അരങ്ങേറുന്നു. സംഘാടകർ പഴയ കൂട്ടർ തന്നെ. വേദി, കുറേക്കൂടി സ്ഥലസൗകര്യമുള്ള മറൈൻ ഡ്രൈവിലേക്കു മാറ്റി.

സാംസ്‌കാരിക പ്രവർത്തകരും ചുംബന പ്രതിഭകളും മാത്രമല്ല നവകേരള ശില്പികളും അഭിനവ നവോത്ഥാന നായകരും ഇക്കുറി ആർപ്പോ ആർത്തവത്തിൽ പങ്കെടുക്കുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ; മുഖ്യപ്രഭാഷകൻ കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ചു, പക്ഷേ കൃത്യാന്തര ബാഹുല്യം നിമിത്തം പങ്കെടുക്കാൻ കഴിയില്ല എന്നറിയിച്ചു.

ശബരിമല കീഴടക്കിയ കനകദുർഗ, ബിന്ദു എന്നിവർക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷൻ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്‌പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീർത്തനം രചിച്ച സംവിധായകൻ പ്രിയനന്ദനന് എഴുത്തച്ഛൻ പുരസ്‌കാരവും ഇന്ന് പ്രഖ്യാപിച്ചേക്കും. കൂട്ടത്തിൽ രഹന ഫാത്തിമക്കെതിരെയുള്ള കേസ് കൂടി പിൻവലിക്കാൻ ദയവുണ്ടാകണം.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP