Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'പവനായി ശവമായി; കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബിൽ ഗവർണർ പൂർണമായി നിരാകരിച്ചത്; ഇരട്ടച്ചങ്കൻ സർക്കാരിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടിയായി'; മുഖ്യമന്ത്രിക്കും സർക്കാരിനും പരിഹാസവുമായി അഡ്വ. എ ജയശങ്കർ

'പവനായി ശവമായി; കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബിൽ ഗവർണർ പൂർണമായി നിരാകരിച്ചത്; ഇരട്ടച്ചങ്കൻ സർക്കാരിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടിയായി'; മുഖ്യമന്ത്രിക്കും സർക്കാരിനും പരിഹാസവുമായി അഡ്വ. എ ജയശങ്കർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശന ബിൽ ഗവർണർ തള്ളിയ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബിൽ ഗവർണർ പൂർണമായി നിരാകരിച്ചതെന്നും ഇരട്ടച്ചങ്കൻ സർക്കാരിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടിയായെന്നും ജയശങ്കർ പറയുന്നു.

അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പവനായി ശവമായി.

കേരള നിയമസഭ ഐകകണ്ഠന പാസാക്കിയ ഐതിഹാസികമായ കരുണാ സഹായ ബില്ലിന് ഗവർണർ അനുമതി നൽകിയില്ല. പുനഃപരിശോധന നടത്താൻ തിരിച്ചയക്കുക പോലും ചെയ്തില്ല; ചുമ്മാ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടു.

കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബിൽ ഗവർണർ പൂർണമായി നിരാകരിച്ചത്. ഇരട്ടച്ചങ്കൻ സർക്കാരിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടിയായി.

ബില്ല് നിരാകരിച്ചെന്നു കരുതി ഗവർണറോട് സർക്കാരിനു പിണക്കമില്ല. വിദ്യാർത്ഥി യുവജന സംഘടനകൾ രാജ്ഭവൻ മാർച്ച് നടത്താനോ ഗവർണറുടെ കോലം കത്തിക്കാനോ ഉദ്ദേശിക്കുന്നില്ല. ഇനി ജബ്ബാർ ഹാജിയായി, ഹാജ്യാരുടെ പാടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP