Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൈബർ സഖാക്കളുടെ പിന്തുണ കൊണ്ടു മാത്രം ഇമ്രാൻ ഖാന് എത്രകാലം ക്രീസിൽ തുടരാൻ കഴിയും? സൈന്യമോ തീവ്രവാദികളോ അദ്ദേഹത്തിന്റെ വിക്കറ്റ് എടുക്കുക? ഇന്ത്യയുമായി സമാധാനം ആഗ്രഹിച്ച നവാസ് ഷെരീഫിനെ അധികം വൈകാതെ പട്ടാളം അട്ടിമറിച്ച ചരിത്രം ഓർമ്മപ്പെടുത്തി ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

സൈബർ സഖാക്കളുടെ പിന്തുണ കൊണ്ടു മാത്രം ഇമ്രാൻ ഖാന് എത്രകാലം ക്രീസിൽ തുടരാൻ കഴിയും? സൈന്യമോ തീവ്രവാദികളോ അദ്ദേഹത്തിന്റെ വിക്കറ്റ് എടുക്കുക? ഇന്ത്യയുമായി സമാധാനം ആഗ്രഹിച്ച നവാസ് ഷെരീഫിനെ അധികം വൈകാതെ പട്ടാളം അട്ടിമറിച്ച ചരിത്രം ഓർമ്മപ്പെടുത്തി ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ഭിനന്ദനെ വിട്ടയക്കുകയും സമാധാന ചർച്ചകൾക്ക് മുൻകൈയെടുക്കുകയും ചെയ്തതോടെ ഇമ്രാൻ ഖാൻ എന്ന പാക് പ്രധാനമന്ത്രിയുടെ താരമൂല്യം വീണ്ടും ഉയർന്നുവെന്ന് അഡ്വക്കേറ്റ് ജയശങ്കർ. സൈബർ സഖാക്കളുടെ പിന്തുണ കൊണ്ട് മാത്രം ഇമ്രാൻ എത്രകാലം പിടിച്ച് നിൽക്കുമെന്ന് കണ്ടറിയണമെന്ന് പോസ്റ്റിൽ പറയുന്നു. ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് ശ്രമിച്ച നവാസ് ഷെരീഫിനെ തെറിപ്പിച്ചതും ജയശങ്കർ പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

സമാധാന ചർച്ചയ്ക്ക് വാതിൽ തുറക്കുകയും പിടിയിലായ വൈമാനികനെ വിട്ടയക്കുകയും ചെയ്തതോടെ ഇമ്രാൻ ഖാന്റെ താരമൂല്യം കുത്തനെ കൂടി. നമ്മുടെ നാട്ടിലെ മൊത്തം യുദ്ധ വിരുദ്ധരും സമാധാനകാംക്ഷികളും സൈബർ സഖാക്കളും ഇമ്രാന്റെ ആരാധകരായി മാറി. അദ്ദേഹത്തിന്റെ കാരുണ്യത്തെയും ഹൃദയ ലാവണ്യത്തെയും സമാധാന പ്രേമത്തെയും നിതരാം പ്രശംസിക്കുന്നു.

മലയാളികളോളം വിശാല ഹൃദയരല്ല, പാക്കിസ്ഥാനികൾ. ഇന്ത്യാ വിരോധമാണ് പാക് രാഷ്ട്രീയത്തിന്റെ ആധാരശില. നേതാക്കളെ നിയന്ത്രിക്കുന്നത് സൈന്യവും തീവ്രവാദികളും അമേരിക്കൻ ഗവൺമെന്റുമാണ്. ഇന്ത്യയുമായി സമാധാനം ആഗ്രഹിച്ച നവാസ് ഷെരീഫിനെ അധികം വൈകാതെ പട്ടാളം അട്ടിമറിച്ചു എന്നാണ് ചരിത്രം.

സൈബർ സഖാക്കളുടെ പിന്തുണ കൊണ്ടു മാത്രം ഇമ്രാൻ ഖാന് എത്രകാലം ക്രീസിൽ തുടരാൻ കഴിയും? സൈന്യമോ തീവ്രവാദികളോ അദ്ദേഹത്തിന്റെ വിക്കറ്റ് എടുക്കുക?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP