Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് കണ്ണൂരെ തോറ്റ എംപിയെ അമേരിക്കയിലെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിന്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണം! ആറ്റിങ്ങലെ തോറ്റ എംപിയെ ഡൽഹിയിൽ കേരളത്തിന്റെ ഹൈക്കമ്മീഷണറായി നിയമിച്ചതും ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും കൊടുത്തതും നല്ലകാര്യം; തൃശ്ശൂരെ തോറ്റ എംപിയെ പോണ്ടിച്ചേരിയിൽ നിയമിക്കുന്ന പക്ഷം സിപിഐക്കാർക്കും സന്തോഷമാകും: പിണറായിയെ ട്രോളിക്കൊന്ന് വീണ്ടും അഡ്വ ജയശങ്കർ

കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് കണ്ണൂരെ തോറ്റ എംപിയെ അമേരിക്കയിലെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിന്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണം! ആറ്റിങ്ങലെ തോറ്റ എംപിയെ ഡൽഹിയിൽ കേരളത്തിന്റെ ഹൈക്കമ്മീഷണറായി നിയമിച്ചതും ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും കൊടുത്തതും നല്ലകാര്യം; തൃശ്ശൂരെ തോറ്റ എംപിയെ പോണ്ടിച്ചേരിയിൽ നിയമിക്കുന്ന പക്ഷം സിപിഐക്കാർക്കും സന്തോഷമാകും: പിണറായിയെ ട്രോളിക്കൊന്ന് വീണ്ടും അഡ്വ ജയശങ്കർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട കേരളം. പുനർനിർമ്മാമത്തിന് പോലും പണമില്ല. എന്നിലും ധൂർത്തിന് കുറവില്ല. ആറ്റിങ്ങലിൽ മത്സരിച്ച് തോറ്റ സമ്പത്തിനെ സിപിഎം ഡൽഹിയിലെ കേരളാ സർക്കാരിന്റെ പ്രതിനിധിയാക്കുകുയാണ്. എന്തിനാണ് ഇതെന്ന് ആർക്കും മനസ്സിലാകുന്നില്ല. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ് അഡ്വ ജയശങ്കർ. കണ്ണൂരെ തോറ്റ എംപിയെ കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് സഖാവിനെ അമേരിക്കയിലെ കേരളത്തിന്റെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിന്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണമെന്ന പരിഹാസവും ജയശങ്കർ ചർച്ചയിലൂടെ ഉയർത്തുന്നു.

സഖാക്കളേ, മുന്നോട്ട്! എന്ന തലവാചകത്തിലാണഅ പോസ്റ്റിന്റെ തുടക്കം. ആറ്റിങ്ങലെ തോറ്റ എംപിയെ ഡൽഹിയിൽ കേരളത്തിന്റെ ഹൈക്കമ്മീഷണറായി നിയമിക്കാനും സഖാവിന് ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും കൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നല്ല കാര്യം എന്നാണ് ജയശങ്കർ പറയുന്നത്. കേന്ദ്ര-കേരള ബന്ധം ശക്തിപ്പെടുത്താനും, സംസ്ഥാനത്തിന്റെ അവകാശങ്ങൾ കണക്കുപറഞ്ഞു വാങ്ങാനും ഈ നിയമനം ഉപകരിക്കും എന്നാണ് അവകാശവാദം. അതെന്തായാലും, സഖാവിന്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂർ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലെ വോട്ടർമാരെ തോല്പിക്കാനും സാധിച്ചു. ഇതേ മാതൃകയിൽ, പാലക്കാട്ടെ തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരെ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കിൽ അവരുടെ സങ്കടവും തീരും; അയൽ സംസ്ഥാനങ്ങളുമായുള്ള ബന്ധവും മെച്ചപ്പെടും. തൃശ്ശൂരെ തോറ്റ എംപിയെ പോണ്ടിച്ചേരിയിൽ നിയമിക്കുന്നപക്ഷം സിപിഐക്കാർക്കും സന്തോഷമാകുമെന്ന് ജയശങ്കർ കുറിക്കുന്നു. സിപിഐ അംഗമാണ് ജയശങ്കർ. സർക്കാരിനെതിരായ വിമർശനങ്ങൾ അതിരുവിടുന്നുവെന്നും അതുകൊണ്ട് ജയശങ്കറിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും സിപിഐയിലെ കാനം പക്ഷം ആവശ്യമുന്നയിക്കുന്നു.

ഇതിനിടെയാണ് തൃശ്ശൂരെ തോറ്റ എംപിയെ പോണ്ടിച്ചേരിയിൽ നിയമിക്കുന്നപക്ഷം സിപിഐക്കാർക്കും സന്തോഷമാകുമെന്ന് കുറിക്കുന്നത്. ഇത് സിപിഐയേയും പ്രകോപിപ്പിക്കും. അതുകൊണ്ട് തന്നെ സാധാരണയിൽ കവിഞ്ഞ രാഷ്ട്രീയ പ്രാധാന്യം ഈ പോസ്റ്റിനുണ്ട്. ഞാനും കമ്മ്യൂണിസ്റ്റ് അനുഭാവിയാ. ഇവർക്ക് നാണമില്ലേ കമ്മ്യൂണിസ്റ്റ് ആണെന്ന് പറയാൻ. ജനങ്ങളുടെ നികുതിപണം ധൂർത്തടിക്കാൻ കിട്ടാവുന്നടത്തെക്കെ കടമെടുക്കും ജനങ്ങളുടെമേൽ അമിതഭാരമേർപ്പെടുത്തി മുതലാളിമരായി അണികളെതങ്ങൾ തല്ലിച്ച് കമ്മ്യൂണിസം വിറ്റ്കാശാക്കുന്നവർ. ഇവർ എന്താ കരുതുന്നത് ജനങ്ങൾ വിഡ്ഢികളാണെന്നോ ? പേരിന് വികസനം. ബാക്കി നേതാക്കളുടെ കീശ വീർക്കാൻ.-ഇതാണ് ജയശങ്കറിന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളുടെ പൊതു സ്വഭാവം. എല്ലാം ചിലവു ചുരുക്കാൻ വേണ്ടിയല്ലേ എന്നാലോചിക്കുമ്പോഴാണ് ഒരു സമാധാനം ! പിണറായി എല്ലാം 'ശശി' യാക്കുന്നുണ്ട് !-ഇതാണ് മറ്റൊരു കമന്റ്.

ക്യൂബയിലേക് വേണ്ടേ വക്കീലെ?. അങിനെ ആവുമ്പോ അലൈഡക് ഇവിടെ വിപ്ലവം വളർത്താൻ എളുപ്പമാണ്, യുഡിഫ് ഭരിക്കുമ്പോൾ ുര ജോർജ്‌നു ചീഫ് വിപ് സ്ഥാനം ക്യാബിനറ്റ് റാങ്കോടുകൂടി നൽകിയപ്പോൾ ധൂർത്തു ആണെന്ന് പറഞ്ഞു വിമർശിച്ചവർ ഇപ്പോൾ ചെയ്യുന്നത് കാണുമ്പോൾ ഒരു ലോഡ് പുച്ഛം വാരി വിതറാൻ തോന്നുന്നു... 9 ഉപദേശകർ ലക്ഷങ്ങൾ ശമ്പളത്തോടു കൂടി ഭൂരിപക്ഷ കമ്മീഷൻ ക്യാബിനറ് റാങ്കോടു കൂടി ചീഫ് വിപ് ക്യാബിനറ്റ് റാങ്കോടു കൂടി ഭരണ പരിഷ്‌കാര കമ്മീഷൻ ക്യാബിനറ്റ് റാങ്കോടു കൂടി എന്നിട്ടും കയറുപിരി ശാസ്ത്രജ്ഞൻ ഇപ്പോളും പറയുന്നു ചെലവ് ചുരുക്കണം എന്ന്... , പറഞ്ഞ് പറഞ്ഞ് കേരളം ഇപ്പോൾ വെള്ളരിക്കാ പട്ടണമായി. എന്തും നടത്താമെന്നായി, തൊള്ളേതോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞ പോലെയാണിവിടെ തസ്തികകൾ ഉണ്ടാക്കുന്നത്-ഇങ്ങനേയും ട്രോളുകൾ കമന്റുകളായി എത്തുന്നു.

തിരഞ്ഞെടുപ്പിൽ പത്തൊൻപത് നിലയിൽ പൊട്ടി. (കാരണം അന്വേഷിച്ചു കൊണ്ടിരിക്കുന്നു). ഇവിടെയാണെങ്കിൽ ഇനി സമയവുമില്ല. ഉള്ള സമയം കൊണ്ട് ചെയ്യാവുന്നത് ചെയ്യട്ടെ. അല്ലെങ്കിൽ ഇവന്മാരൊക്കെ നാളെ പാർട്ടി വിട്ടേക്കും. ഒറ്റയൊന്നിനെ വിശ്വസിക്കരുത്.-ഇങ്ങനയൊക്കെയാണ് മറ്റ് കമന്റുകൾ.

ജയശങ്കറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

ആറ്റിങ്ങലെ തോറ്റ എംപിയെ ഡൽഹിയിൽ കേരളത്തിന്റെ ഹൈക്കമ്മീഷണറായി നിയമിക്കാനും സഖാവിന് ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും കൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നല്ല കാര്യം.

കേന്ദ്ര-കേരള ബന്ധം ശക്തിപ്പെടുത്താനും, സംസ്ഥാനത്തിന്റെ അവകാശങ്ങൾ കണക്കുപറഞ്ഞു വാങ്ങാനും ഈ നിയമനം ഉപകരിക്കും എന്നാണ് അവകാശവാദം. അതെന്തായാലും, സഖാവിന്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂർ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലെ വോട്ടർമാരെ തോല്പിക്കാനും സാധിച്ചു.

ഇതേ മാതൃകയിൽ, പാലക്കാട്ടെ തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരെ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കിൽ അവരുടെ സങ്കടവും തീരും; അയൽ സംസ്ഥാനങ്ങളുമായുള്ള ബന്ധവും മെച്ചപ്പെടും. തൃശ്ശൂരെ തോറ്റ എംപിയെ പോണ്ടിച്ചേരിയിൽ നിയമിക്കുന്നപക്ഷം സിപിഐക്കാർക്കും സന്തോഷമാകും.

കണ്ണൂരെ തോറ്റ എംപിയെ മറന്നു കൊണ്ടല്ല ഇത്രയും എഴുതിയത്. കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് സഖാവിനെ അമേരിക്കയിലെ കേരളത്തിന്റെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിന്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണം.

സഖാക്കളേ, മുന്നോട്ട്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP