Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യ മന്ത്രിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനു കീഴെ നിർദ്ദോഷമായ ഒരു കമന്റിട്ടപ്പോൾ പ്രതിഭ ഇത്രയും കരുതിയില്ല; ആറന്മുളയ്ക്കു കിട്ടുന്ന പരിഗണന കായംകുളത്തിനും കിട്ടണം എന്നേ ആഗ്രഹിച്ചുള്ളൂ; പക്ഷേ, വെളുക്കാൻ തേച്ചത് വെള്ളപ്പാണ്ടായി; ശൈലജ ടീച്ചർ കണ്ണുരുട്ടി; പ്രതിഭ അഭിപ്രായം പിൻവലിച്ചു; വൈകിയാണെങ്കിലും സൈബർ സഖാക്കളുടെ വിപ്ലവ വീര്യം അനുഭവിച്ചറിഞ്ഞ പ്രതിഭയ്ക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ: കായംകുളം എംഎൽഎയെ ട്രോളി അഡ്വ. എ ജയശങ്കർ

ആരോഗ്യ മന്ത്രിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനു കീഴെ നിർദ്ദോഷമായ ഒരു കമന്റിട്ടപ്പോൾ പ്രതിഭ ഇത്രയും കരുതിയില്ല; ആറന്മുളയ്ക്കു കിട്ടുന്ന പരിഗണന കായംകുളത്തിനും കിട്ടണം എന്നേ ആഗ്രഹിച്ചുള്ളൂ; പക്ഷേ, വെളുക്കാൻ തേച്ചത് വെള്ളപ്പാണ്ടായി; ശൈലജ ടീച്ചർ കണ്ണുരുട്ടി; പ്രതിഭ അഭിപ്രായം പിൻവലിച്ചു; വൈകിയാണെങ്കിലും സൈബർ സഖാക്കളുടെ വിപ്ലവ വീര്യം അനുഭവിച്ചറിഞ്ഞ പ്രതിഭയ്ക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ: കായംകുളം എംഎൽഎയെ ട്രോളി അഡ്വ. എ ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൈബർ ലോകത്ത് ഇപ്പോൾ സഖാക്കളുടെ മുഖ്യശത്രു യു പ്രതിഭ എംഎൽഎയാണ്. ആരോഗ്യമന്ത്രി കെ കെ ഷൈജലയോട് സ്വന്തം മണ്ഡലത്തിലെ ആശുപത്രി വികസനത്തിന്റെ കാര്യം പറയാൻ വേണ്ടി ഫേസ്‌ബുക്കിൽ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് അവർ പുലിവാല് പിടിച്ചത്. ഇതിന്റെ പേരിൽ സൈബർ അണികൾ അവരെ പാർട്ടി ക്ലാസ് എടുക്കാൻ എത്തി. എന്നാൽ പ്രതിഭ ഇവരെ അതേ നാണയത്തിൽ തന്നെ നേരിട്ടു. എന്നാൽ, ഇതിന്റെ പേരിലും വിമർശനങ്ങൾ തുടർച്ചയായി കേൾക്കേണ്ടി വരികയായിരുന്നു എംഎൽഎ.

അതിനിടയിൽ, 'സിപിഎം കായംകുളം എംഎൽഎ കോൺഗ്രസിലേക്ക്, ചർച്ചകൾ പുരോഗമിക്കുന്നു...' എന്ന് ഒരു കോൺഗ്രസ് ഗ്രൂപ്പിൽ വന്ന പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സ്വന്തം ഫേസ്‌ബുക് പേജിലിട്ട് എംഎൽഎ വീണ്ടും സൈബർ ആക്രമണത്തിനിരയായി. 'ആഹാ, ഇതെപ്പോ? എന്തോന്നെടേ?' എന്ന പരിഹാസത്തോടെയാണു സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തതെങ്കിലും സിപിഎം പ്രവർത്തകരുൾപ്പെടെ രൂക്ഷമായി വിമർശിച്ചതോടെ എംഎൽഎ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

സംസ്ഥാനത്തെ ആശുപത്രികളിൽ കാത്ത് ലാബുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക ഫേസ്‌ബുക് പേജിൽ കഴിഞ്ഞ ദിവസം മന്ത്രി കെ.കെ.ശൈലജയുടെ പോസ്റ്റിനു പ്രതിഭ എംഎൽഎ കമന്റ് ഇട്ടതാണു തുടക്കം. വിവാദ കമന്റിന് എംഎൽഎ സ്വന്തം ഫേസ്‌ബുക് പേജിൽ വിശദീകരണം എഴുതിയതോടെ സംഭവം അറിയാത്തവരും അറിഞ്ഞു. വ്യക്തിപരമായി അധിക്ഷേപിച്ചുള്ള കമന്റുകളുൾപ്പെടെ നിറഞ്ഞു.
സിപിഎം പ്രവർത്തകരുൾപ്പെടെ ഇത്തരത്തിൽ ആക്രമണം നടത്തിയതോടെയാണു സൈബർ ഗുണ്ടായിസത്തെപ്പറ്റി കഴിഞ്ഞ ദിവസം എംഎൽഎ വീണ്ടും പോസ്റ്റിട്ടത്. ഇത്തരക്കാരെ 'സഖാവ്' എന്നു വിളിക്കാൻ പോലും അറപ്പാണെന്ന വാക്കുകൾ സൈബർ സഖാക്കളെ വീണ്ടും ചൊടിപ്പിച്ചു. മറ്റു പാർട്ടികളിലുള്ളവരും അനുകൂലമായും വിമർശിച്ചും രംഗത്തെത്തി. ഇതോടെ വിവാദം ആളിക്കത്തുകയാണ്.

ഇതിനിടെ പ്രതിഭയെയും സൈബർ സഖാക്കളെയും പരിഹസിച്ച് അഡ്വ. ജയശങ്കർ രംഗത്തെത്തി. ആരോഗ്യ മന്ത്രിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനു കീഴെ നിർദ്ദോഷമായ ഒരു കമന്റിട്ടപ്പോൾ പ്രതിഭ ഇത്രയും കരുതിയില്ലെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ആറന്മുളയ്ക്കു കിട്ടുന്ന പരിഗണന കായംകുളത്തിനും കിട്ടണം എന്നേ ആഗ്രഹിച്ചുള്ളൂ. പക്ഷേ വെളുക്കാൻ തേച്ചത് വെള്ളപ്പാണ്ടായ അവസ്ഥയിലാണെന്നം അവർശൈലജ ടീച്ചർ കണ്ണുരുട്ടി; പ്രതിഭ അഭിപ്രായം പിൻവലിച്ചു.- ജയശങ്കർ എഴുതി. എന്തായാലും സൈബർ സഖാക്കളുടെ വിപ്ലവ വീര്യം അനുഭവിച്ചറിഞ്ഞ പ്രതിഭയ്ക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ എന്നു പറഞ്ഞു കൊണ്ടാണ് ജയശങ്കർ വിമർശിക്കുന്നത്.

ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സ്ഫുട താരകൾ കൂരിരുട്ടിലുണ്ടെന്നു കുമാരനാശാൻ തമാശ പറഞ്ഞതല്ല. അക്കാര്യം കായംകുളം എംഎൽഎയ്ക്ക് അല്പം വൈകിയാണെങ്കിലും മനസിലായി. ആരോഗ്യ മന്ത്രിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനു കീഴെ നിർദ്ദോഷമായ ഒരു കമന്റിട്ടപ്പോൾ പ്രതിഭ ഇത്രയും കരുതിയില്ല. ആറന്മുളയ്ക്കു കിട്ടുന്ന പരിഗണന കായംകുളത്തിനും കിട്ടണം എന്നേ ആഗ്രഹിച്ചുള്ളൂ. പക്ഷേ വെളുക്കാൻ തേച്ചത് വെള്ളപ്പാണ്ടായി. ശൈലജ ടീച്ചർ കണ്ണുരുട്ടി; പ്രതിഭ അഭിപ്രായം പിൻവലിച്ചു.

പക്ഷേ സൈബർ സഖാക്കൾ വിട്ടില്ല. മന്ത്രിയെയും സർക്കാരിനെയും പാർട്ടിയെയും അവഹേളിച്ചു എന്നാരോപിച്ച് എംഎൽഎയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടു. പ്രതിഭയുടെ ലിപ്സ്റ്റിക്കും നെയിൽ പോളീഷും കുടുംബ പ്രശ്‌നങ്ങളും വരെ വിമർശന വിധേയമായി.

സൈബർ ഗുണ്ടായിസത്തിനെതിരെ പ്രതികരിച്ചപ്പോൾ തെറിയോടു തെറിയായി. കുലംകുത്തിയായി മുദ്രകുത്തി. പ്രതിഭ അടുത്ത തവണ കൈപ്പത്തി അടയാളത്തിൽ മത്സരിക്കുമെന്ന് പ്രചരിപ്പിക്കുന്നു.

അതേസമയം, ഇന്നാട്ടിലെ നല്ലവരായ കോൺഗ്രസ്, ലീഗ്, ബിജെപി സൈബർ പോരാളികൾ പ്രതിഭയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയാണ്. അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പാവം പണ്ടേ മാപ്പു പറഞ്ഞു പൊതു പ്രവർത്തനം അവസാനിപ്പിച്ചേനെ.

വൈകിയാണെങ്കിലും സൈബർ സഖാക്കളുടെ വിപ്ലവ വീര്യം അനുഭവിച്ചറിഞ്ഞ പ്രതിഭയ്ക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP