Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാർത്ഥം ഇപ്പോഴാണ് പിടികിട്ടിയത്; ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല; പാവം സിദ്ദിഖിന്റെ കാര്യം കട്ടപ്പുക; വയനാട്ടുകാരുടെ സന്തോഷത്തിലും ടി സിദ്ദിഖിന്റെ സങ്കടത്തിലും പങ്കു ചേരുന്നു: രാഹുലിന്റെ അമേഠി തോൽവിയെ ട്രോളി അഡ്വ. ജയശങ്കർ

രാഹുൽ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാർത്ഥം ഇപ്പോഴാണ് പിടികിട്ടിയത്; ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല; പാവം സിദ്ദിഖിന്റെ കാര്യം കട്ടപ്പുക; വയനാട്ടുകാരുടെ സന്തോഷത്തിലും ടി സിദ്ദിഖിന്റെ സങ്കടത്തിലും പങ്കു ചേരുന്നു: രാഹുലിന്റെ അമേഠി തോൽവിയെ ട്രോളി അഡ്വ. ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേഠിയിലെ തോൽവിയെ ട്രോളി അഡ്വ. ജയശങ്കർ. അമേഠിയിൽ സ്മൃതി ഇറാനിയോട് രാഹുൽ 45,327 വോട്ടിനു തോറ്റപ്പോഴാണ് വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാർത്ഥം പിടികിട്ടിയതെന്നാണ് ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

രാഹുൽഗാന്ധി അമേഠി നിലനിർത്തും വയനാട്ടിൽ ഉടനെ ഉപതെരഞ്ഞെടുപ്പുണ്ടാകും എന്നാണ് മനോരമാദി പത്രങ്ങൾ പ്രചരിപ്പിച്ചത്. അത് ഒഴിവായി. പാവം സിദ്ദിഖിന്റെ കാര്യം കട്ടപ്പുകയാണെന്നും ജയശങ്കർ പറയുന്നു. വയനാട്ടുകാരുടെ സന്തോഷത്തിലും ടി സിദ്ദിഖിന്റെ സങ്കടത്തിലും പങ്കു ചേരുന്നുവെന്നും പറഞ്ഞാണ് ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ഒരു വേനലിന് ഒരു വർഷമുണ്ട്.

വയനാട്ടിൽ 4,31,770 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ച രാഹുൽഗാന്ധി, സ്ഥിരം സീറ്റായ അമേഠിയിൽ സ്മൃതി ഇറാനിയോട് 45,327 വോട്ടിനു തോറ്റു.

രാഹുൽ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാർത്ഥം ഇപ്പോഴാണ് പിടികിട്ടിയത്.

ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല.

രാഹുൽഗാന്ധി അമേഠി നിലനിർത്തും വയനാട്ടിൽ ഉടനെ ഉപതെരഞ്ഞെടുപ്പുണ്ടാകും എന്നാണ് മനോരമാദി പത്രങ്ങൾ പ്രചരിപ്പിച്ചത്. അത് ഒഴിവായി. പാവം സിദ്ദിഖിന്റെ കാര്യം കട്ടപ്പുക.

വയനാട്ടുകാരുടെ സന്തോഷത്തിലും ടി സിദ്ദിഖിന്റെ സങ്കടത്തിലും പങ്കു ചേരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP