Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കളമശേരി എസ്‌ഐയെ സക്കീർ സഖാവ് ഫോണിൽ വിളിച്ചു ഗുണദോഷിച്ചത് സ്വാഭാവികം; തൊപ്പിയൂരി മാപ്പു പറയുന്നതിനു പകരം 'ഞാൻ നിഷ്പക്ഷമായേ പെരുമാറൂ' എന്ന് ശഠിച്ചത് ധിക്കാരം; 'ടെസ്റ്റ് എഴുതി പാസായതാണെന്ന് പറഞ്ഞത് യൂണിവേഴ്സിറ്റിയിലെ എസ്എഫ്‌ഐ സഖാക്കളെ അപകീർത്തിപ്പെടുത്തിയ പരാമർശം; സംഭാഷണം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് തികഞ്ഞ അച്ചടക്ക ലംഘനം; എസ്‌ഐക്ക് 24 മണിക്കൂറിനകം സസ്പെൻഷൻ പ്രതീക്ഷിക്കാം; വൈകാതെ ഡിസ്മിസൽ ഓഡറും; സൂചനയാണിത് സൂചന മാത്രമെന്ന് അഡ്വ ജയശങ്കർ

കളമശേരി എസ്‌ഐയെ സക്കീർ സഖാവ് ഫോണിൽ വിളിച്ചു ഗുണദോഷിച്ചത് സ്വാഭാവികം; തൊപ്പിയൂരി മാപ്പു പറയുന്നതിനു പകരം 'ഞാൻ നിഷ്പക്ഷമായേ പെരുമാറൂ' എന്ന് ശഠിച്ചത് ധിക്കാരം; 'ടെസ്റ്റ് എഴുതി പാസായതാണെന്ന് പറഞ്ഞത് യൂണിവേഴ്സിറ്റിയിലെ എസ്എഫ്‌ഐ സഖാക്കളെ അപകീർത്തിപ്പെടുത്തിയ പരാമർശം; സംഭാഷണം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് തികഞ്ഞ അച്ചടക്ക ലംഘനം; എസ്‌ഐക്ക് 24 മണിക്കൂറിനകം സസ്പെൻഷൻ പ്രതീക്ഷിക്കാം; വൈകാതെ ഡിസ്മിസൽ ഓഡറും; സൂചനയാണിത് സൂചന മാത്രമെന്ന് അഡ്വ ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

കളമശേരി എസ്‌ഐ അമൃത് രംഗനും സിപിഎം നേതാവ് സക്കീർ ഹുസൈനുമായിട്ടുള്ള ഫോൺ സംഭാഷണം കഴിഞ്ഞ ദിവസമാണ് വൈറലായത്. നേതാവ് പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നതും അതിന് എസ്‌ഐ നൽകുന്ന മറുപടിയുമായിരുന്നു വൈറലായത്.ഇതിന് പിന്നാലെ എസ്‌ഐയ്‌ക്കെതിരെ നടപടി എടുക്കാൻ സേനയിൽ സമ്മർദ്ദം ശക്തമാണെന്ന തരത്തിൽ വാർത്തകൾ പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെ പരിഹസിച്ച് അഡ്വ ജയശങ്കർ എഴുതിയ പോസ്റ്റ് വൈറലായത്.

പോസ്റ്റിന്റെ പൂർണരൂപം

പാവങ്ങളുടെ പടത്തലവനാണ് സഖാവ് സക്കീർ ഹുസൈൻ. സിപിഎം കളമശേരി ഏരിയ സെക്രട്ടറി. ജനകീയ പ്രശ്‌നങ്ങളിൽ മുൻപിൻ നോക്കാതെ ഇടപെടും; പരിഹാരം കണ്ടെത്തും.

രണ്ടു വർഷം മുമ്പ് ഒരു ജനകീയ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ച സഖാവ് ക്രിമിനൽ കേസിൽ അറസ്റ്റിലായി ജാമ്യം കിട്ടാതെ ഏതാനും ദിവസം സബ്ജയിലിൽ കിടന്നു. സെക്രട്ടറി സ്ഥാനത്തു നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. ആ കേസ് തീർന്നിട്ടില്ല പക്ഷേ പാർട്ടി നടത്തിയ അന്വേഷണത്തിൽ സക്കീറിന്റെ നിരപരാധിത്വം തെളിഞ്ഞു, വീണ്ടും ഏരിയ സെക്രട്ടറിയായി ചുമതലയേറ്റു.

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനോട് ബഹുമാനമില്ലാതെ സംസാരിച്ച കളമശേരി എസ്‌ഐയെ സക്കീർ സഖാവ് ഫോണിൽ വിളിച്ചു ഗുണദോഷിച്ചത് സ്വാഭാവികം. തൊപ്പിയൂരി മാപ്പു പറയുന്നതിനു പകരം 'ഞാൻ നിഷ്പക്ഷമായേ പെരുമാറൂ' എന്ന് ശഠിച്ചത് ധിക്കാരം. 'ടെസ്റ്റ് എഴുതി പാസായതാണ്' എന്ന് പറഞ്ഞത് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ സഖാക്കളെ അപകീർത്തിപ്പെടുത്തിയ പരാമർശം. പാർട്ടി ഏരിയാ സെക്രട്ടറിയുമായുള്ള സംഭാഷണം റെക്കോഡ് ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് തികഞ്ഞ അച്ചടക്ക ലംഘനം.

ഈ ധിക്കാരം വച്ചുപൊറുപ്പിക്കാനാവില്ല. പാവങ്ങളുടെ പാർട്ടിയെയും നേതാക്കളെയും മാനിക്കാത്തവരൊന്നും പൊലീസ് സേനയിൽ വേണ്ട. കളമശേരി സബ് ഇൻസ്പെക്ടർക്ക് 24 മണിക്കൂറിനകം സസ്പെൻഷൻ പ്രതീക്ഷിക്കാം. വൈകാതെ ഡിസ്മിസൽ ഓഡറും തേടിവരും.

സൂചനയാണിത് സൂചന മാത്രം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP