Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ജാതി ചിന്തകൾക്കധീതമായി എന്റെ ജീവിതത്തിക്ക് അവൾ കടന്നു വരുമ്പോൾ എന്റെ കൈയിലുണ്ടായിരുന്നത് "98 രൂപയും ,പിച്ചക്കാരനെന്ന് ഭാര്യബന്ധുക്കൾ ചാർത്തി തന്ന പേരും": അവിടെ തുടങ്ങിയ ജീവിതം എനിക്ക് ഒരു വാശിയുടെയും ഓരോ ഓർമപ്പെടുത്തലുകളുടെയും കൂടിയായിരുന്നു: അവിടം മുതൽ കൈപ്പിടിച്ച് കൂടെ നിന്നു എന്റെ ജീവന്റെ പാതി അഞ്ജു

'ജാതി ചിന്തകൾക്കധീതമായി എന്റെ ജീവിതത്തിക്ക് അവൾ കടന്നു വരുമ്പോൾ എന്റെ കൈയിലുണ്ടായിരുന്നത്

മറുനാടൻ മലയാളി ബ്യൂറോ

കൂടെയുള്ള ജീവിത പങ്കാളി എന്തിനും കൂടെയുണ്ടെങ്കിൽ എന്തു സാധിച്ചെടുക്കാമെന്ന ഉദാഹരണമാണ് ജിനേഷ് നന്ദനം എന്ന യുവാവ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. പ്രിയ സുഹൃത്തായ അജിത്തിന്റെ ജീവിതമാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ജിനേഷ് നന്ദനം പറയുന്നത്. തന്റെ പ്രിയ സുഹൃത്തായ അജിത് ഏറെ നാളത്തെ കഷ്ടപ്പാടിന് ശേഷം മുപ്പത്തിയൊന്നാം വയസിൽ പി.എസ്.സി പഠനത്തിലേക്ക് തിരിയുന്നതും കഠിനമായ പരിശ്രമത്താൽ കേവലം നൂറ്റിപ്പത്ത് ദിവസം കൊണ്ട് സർക്കാർ ജോലി കരസ്ഥമാക്കിയതുമാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ കുറിപ്പിന്റെ പൂർണരൂപം;


ഡിവോർസ് കേസും ആയി ബന്ധപ്പെട്ട് കോടതിയിൽ ചെന്നപ്പോൾ ആണ് #Ajith_Vedhasree യെ കാണുന്നത്. ഒരുമിച്ചു ഒരു സ്കൂളിൽ പഠിച്ചവർ ആണ് ഞങ്ങൾ. കോടതിയിൽ ജഡ്ജിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ആണ് ഇപ്പോൾ. വളരെ അഭിനമാനം തോന്നി എനിക്ക്. പക്ഷേ അവിടെ വരെ ഉയരാൻ അജിത്തിനുണ്ടായ ഒരു സാഹചര്യം എല്ലാവരും വായിക്കണം.
#അജിത്തിന്റെ_വാക്കുകൾ_ഇനി_കേൾക്കാം

98 #രൂപ_മുതൽ_സർക്കാർ_ജോലി_വരെ..

സുഹൃത്തുക്കളെ...

ഇടുക്കി 2018-21 LGS റാങ്ക് ലിസ്റ്റിൽ നിന്നും ഇടുക്കി ജില്ല കോടതിയിൽ 4th Additional ൽ ഓഫീസ് അറ്റൻഡന്റ് ആയി ഞാൻ സർക്കാർ ജോലിയിൽ പ്രവേശിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു.

മുകളിൽ സൂചിപ്പിച്ച തലക്കെട്ടിന് ആധാരമായ കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ഈ അവസരം പ്രയോജനപ്പെടുത്തുന്നു.എന്തിന് വേണ്ടി എന്നു ചോദിച്ചാൽ.ഇന്നീ നിലയിൽ എത്തി നിൽക്കുന്നുണ്ടെങ്കിൽ ഞാൻ ആദ്യം കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം... #അഞ്ജു_എന്റെ_ഭാര്യ.

ജാതി ചിന്തകൾക്കധീതമായി എന്റെ ജീവിതത്തിലേക്കവൾ കടന്നു വരുമ്പോൾ എന്റെ കൈയിലുണ്ടായിരുന്നത് "98 രൂപയും"പിച്ചക്കാരൻ എന്ന പേരും(ചില ഭാര്യാ ബന്ധുക്കൾ ചാർത്തിയത്)അവിടെ തുടങ്ങിയ ജീവിതം എനിക്ക് ഒരു വാശിയുടെയും ഓരോ ഓർമപ്പെടുത്തലുകളുടെയും കൂടിയായിരുന്നു.അവിടം മുതൽ കൈപ്പിടിച്ച് കൂടെ നിന്നു എന്റെ ജീവന്റെ പാതി അഞ്ജു..

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞാൻ തിരഞ്ഞെടുത്തു ജോലികൾ നിരവധിയായിരുന്നു. കൂലിപ്പണിയും, പെയിന്റിങും, സംഗീതസംവിധാനവും വരെ അതിൽ ചിലതു മാത്രമായിരുന്നു..അന്ന് ആത്മാവിശ്വാസമായി കട്ടക്ക് കൂടെ നിന്നു അഞ്ജു....

പിന്നീട് ഈ ജോലികൊണ്ടൊന്നും മുന്നോട്ട് പോകില്ലെന്നു കണ്ടനിമിഷം ഉള്ളിൽ കാലങ്ങളായി കൂട്ടിവച്ച സർക്കാർ ജോലിയെന്ന സ്വപ്‍നം വീണ്ടും കാണാൻ പ്രേരിപ്പിച്ചു അഞ്ജു... ജോലികളൊക്കെ നിർത്തി മുഴുവൻ സമയവും PSC പഠനത്തിനായി കയ്യിൽ പണമില്ലാതെ വിഷമിച്ച എന്റെ മുന്നിൽ വന്നിട്ട്."ചേട്ടായി പഠിച്ചോ.. ഞാൻ ജോലിക്ക് പോയി ചേട്ടായിയെ പഠിപ്പിച്ചോളാം"എന്നു പറഞ്ഞ് ഒരു രക്ഷകർത്താവിനെ പോലെ എന്നെ പഠിപ്പിച്ചു അഞ്ജു....

31ആം വയസ്സിൽ psc പഠനത്തിനായി കട്ടപ്പന Competitor ന്റെ പടി കയറുമ്പോൾ എന്റെ മുന്നിൽ അവളുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു.. ആ ഊർജമാണ് 110 ദിവസം കൊണ്ട്‌ 16600 ഓളം പേർ എഴുതിയ പരീക്ഷയിൽ 989 പേരുടെ റാങ്ക് ലിസ്റ്റിൽ എനിക്ക് 247 ആം റാങ്ക് നേടാൻ സാധിച്ചത്..ഈ അവസരം ഒരുപാട് ആളുകളോട് നന്ദി പറയുന്നു..എന്റെ ഗുരുക്കന്മാർ.. സുഹൃത്തുക്കൾ..അങ്ങനെ..എന്നും വിമർശനങ്ങളും അവഹേളനവും എന്റെ കൂടെപിറപ്പായിരുന്നു.ഇന്ന് ഞാൻ ഇവിടെ നിൽക്കുമ്പോൾ എന്നെ വിമർശിച്ചവരോടും അവഹേളിച്ചു മാറ്റിനിർത്തിയവരോടും.ഒന്നേ പറയാനുള്ളു..

നന്ദി.. നന്ദി.. നന്ദി..

നബി: ഇത് ഒരു സ്നേഹത്തിന്റെ കഥയാണ് നിശ്ചയദാർഢ്യതിന്റെ കഥയാണ്. നമുക്കും സ്നേഹിക്കാം പരസ്പരം, ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അത് കാരണമാകും എന്നു കാണിച്ചുതരുന്നു ഈ കൂട്ടുകാരൻ.
സ്നേഹപൂർവ്വം നന്ദൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP