Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആ ലൈക്ക് അബദ്ധം പറ്റിയത്; ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തോട് യോജിപ്പില്ലെന്ന് അക്ഷയ് കുമാർ; താൻ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം

ആ ലൈക്ക് അബദ്ധം പറ്റിയത്; ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തോട് യോജിപ്പില്ലെന്ന് അക്ഷയ് കുമാർ; താൻ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തോട് തനിക്ക് യോജിപ്പില്ലെന്ന നടൻ അക്ഷയ് കുമാർ. ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ സമരത്തെ സംബന്ധിച്ച് വന്ന ഒരു ട്വീറ്റിൽ താൻ അറിയാതെ ലൈക്ക് ചെയ്തു പോയതാണെന്നും അക്ഷയ് കുമാർ പറയുന്നു. അക്ഷയ് കുമാർ ലൈക്ക് ചെയ്തതോടെ അദ്ദഹം പ്രതിഷേധത്തിന് പിന്തുണ നൽകുന്നുവെന്ന് തരത്തിൽ പ്രചരണങ്ങളുണ്ടായിരുന്നു. ഇതെ തുടർന്നാണ് അക്ഷയ് വിശദീകരണവുമായി രംഗത്ത് വന്നത്.

അറിയാതെ സംഭവിച്ചതാണെന്നും 'അബദ്ധം' മനസ്സിലായ ഉടൻ തന്നെ തിരുത്തിയെന്നും അക്ഷയ് ട്വീറ്റ് ചെയ്തു. സ്‌ക്രോൾ ചെയ്യുമ്പോൾ അബദ്ധത്തിൽ ലൈക്ക് ബട്ടൺ അമർന്ന് പോയതായിരിക്കാം. അത് മനസ്സിലായപ്പോൾ തന്നെ ഞാൻ അൺലൈക്ക് ചെയ്തു. ഇത്തരം നടപടികളെ ഞാൻ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതിനിടെ 'കനേഡിയൻ കുമാറിനെ ബഹിഷ്‌കരിക്കുക' #BoycottCanadianKumar എന്ന ഹാഷ് ടാഗിൽ ആയിരക്കണക്കിനാളുകൾ പ്രതിഷേധവും രൂപപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ്, താൻ അബദ്ധത്തിൽ ലൈക്കടിച്ചതാണെന്നും അത് പിൻവലിച്ചിട്ടുണ്ടെന്നുമുള്ള വിശദീകരണവുമായി നടൻ രംഗത്തുവന്നത്. അതിനിടെ, 'ഞാൻ അക്ഷയിനെ പിന്തുണക്കുന്നു' എന്ന ഹാഷ് ടാഗിൽ സംഘ്പരിവാർ നടനുവേണ്ടി രംഗത്തുവന്നിരുന്നു. നോട്ട് നിരോധനമടക്കം നരേന്ദ്ര മോദി സർക്കാറിന്റെ നിലപാടുകളെ പരസ്യമായി പിന്തുണച്ച അക്ഷയ് ബോളിവുഡിൽ സമീപകാലത്ത് ഏറ്റവുമധികം 'ദേശസ്നേഹ' സിനിമകളിൽ നായകനായ നടനാണ്.

സംഭവത്തിൽ പ്രതികരിക്കാൻ ചുരുക്കം ചില സിനിമാപ്രവർത്തകർ മാത്രമേ തയ്യാറായിട്ടുള്ളൂ. ഇനിയും നിശബ്ദനായിരിക്കാൻ സാധിക്കില്ലെന്ന് സംവിധായകൻ അനുരാഗ് കശ്യപ് പറഞ്ഞപ്പോൾ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് നടി പാർവതി രംഗത്തെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP