Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യാക്കാരൻ ബോളിവുഡ് നടൻ അക്ഷയ് കുമാർ; ഫോബ്സിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് 22കാരിയായ കൈലീ ജെന്നറും

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യാക്കാരൻ ബോളിവുഡ് നടൻ അക്ഷയ് കുമാർ; ഫോബ്സിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് 22കാരിയായ കൈലീ ജെന്നറും

മറുനാടൻ ഡെസ്‌ക്‌

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ബോളിവുഡ് നടൻ അക്ഷയ് കുമാറും. 2020-ൽ ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലെ ഏക ഭാരതീയനും അക്ഷയ് കുമാറാണ്. നൂറു പേരുടെ പട്ടികയിൽ 52-ാം സ്ഥാനത്താണ് നടൻ. 366 കോടിയാണ് നടന്റെ പ്രതിഫലം. ടിവി താരം കൈലി ജെന്നർ ആണ്പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 4461 കോടിയാണ് കൈലിയുടെ പ്രതിഫലം. സോഷ്യൽ മീഡിയയിലും വളരെയധികം ഫോളോവേഴ്‌സ് ഉള്ള താരമാണ് കൈലി. ടെന്നീസ് താരം റോജർ ഫെഡറർ ആണ് മൂന്നാം സ്ഥാനത്ത്. ഫുട്‌ബോൾ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

1997, ഓഗസ്റ്റ് 10 ന് അമേരിക്കയിലെ ലോസ് ആഞ്ജലീസിൽ ജനിച്ച പെൺകുട്ടിയാണ് കൈലീ ജെന്നർ. ഫോർബ്‌സിന്റെ പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയും കൈലീ തന്നെയാണ്. 590 മില്യൺ ഡോളറാണ് ഈ 22 കാരിയുടെ സമ്പാദ്യം. ഏതാണ്ട് നാലായിരത്തി അഞ്ഞൂറ് കോടി രൂപ! സെലിബ്രിറ്റി സ്റ്റാറ്റസുമായി ജനിച്ചുവീണ ആളാണ് കൈലീ. കിം കർദാശിയാന്റെ അർദ്ധ സഹോദരിയാണ്. കുടുംബമൊന്നടങ്കം പങ്കെടുത്ത കീപ്പിങ് അപ് വിത്ത് ദ കർദാശിയാൻ എന്ന റിയാലിറ്റി ഷോ ഏറെ പ്രസിദ്ധമായിരുന്നു(2007 മുതൽ 2012 വരെ).

കൗമാരം തൊട്ടേ ബിസിനസ് രംഗത്തിറങ്ങിയിട്ടുണ്ട് കൈലാ ജെന്നർ. ആദ്യം സഹോദരി കെൻഡാലിനൊപ്പം ആയിരുന്നു. പിന്നീട് കൈലീ കോമെറ്റിക്‌സ് എന്ന സ്വന്തം സംരംഭം തുടങ്ങി. 2019 ൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി പട്ടം സ്വന്തമാക്കുമ്പോൾ കൈലീയുടെ പ്രായം 21 വയസ്സായിരുന്നു. ഒന്ന വർഷം കൊണ്ട് ഇപ്പോൾ ഫോർബ്‌സ് പട്ടികയിൽ ഒന്നാമതും എത്തി.

ഇന്ത്യയിൽ നിന്ന് ഇത്തവണ ഒരേയൊരു സെലിബ്രിറ്റി മാത്രമാണ് ഫോർബ്‌സിന്റെ 100 അംഗ പട്ടികയിൽ ഇടം നേടിയത്. അത് ബോളിവുഡ് താരം അക്ഷയ് കുമാർ മാത്രമാണ്. പട്ടികയിൽ 52-ാം സ്ഥാനത്താണ് അക്ഷയ് കുമാർ. സമ്പാദ്യം 48.5 ദശലക്ഷം ഡോളറും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP