Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി നരേന്ദ്ര മോദി ആപ്പും വിദേശ കമ്പനിക്ക് കൈമാറിയതായി ആരോപണം; മോദി ആപ്പ് ഉപയോഗിക്കുന്നവരുടെ രഹസ്യങ്ങളെല്ലാം അമേരിക്കൻ കമ്പനിയുടെ കൈവശം എത്തിയെന്ന് ഫ്രഞ്ച് സുരക്ഷാ ഗവേഷകൻ; നിയമവിരുദ്ധമായി വിവരം കൈമാറിയെന്നും ട്വീറ്റുകളിലൂടെ ആൻഡേഴ്‌സന്റെ വെളിപ്പെടുത്തൽ

ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി നരേന്ദ്ര മോദി ആപ്പും വിദേശ കമ്പനിക്ക് കൈമാറിയതായി ആരോപണം; മോദി ആപ്പ് ഉപയോഗിക്കുന്നവരുടെ രഹസ്യങ്ങളെല്ലാം അമേരിക്കൻ കമ്പനിയുടെ കൈവശം എത്തിയെന്ന് ഫ്രഞ്ച് സുരക്ഷാ ഗവേഷകൻ; നിയമവിരുദ്ധമായി വിവരം കൈമാറിയെന്നും ട്വീറ്റുകളിലൂടെ ആൻഡേഴ്‌സന്റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ആധാർ വിവരങ്ങളുൾപ്പെടെ വ്യാപകമായി ചോർത്തപ്പെടുന്നുവെന്നും ഫേസ്‌ബുക്ക് ഉപയോക്താക്കളിൽ മിക്കവരുടേയും വിവരങ്ങൾ ചോർത്തി അവരെ ഫലപ്രദമായി തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്നും ആക്ഷേപം ഉയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈൽ ആപ്‌ളിക്കേഷനായ മോദി ആപ്പും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി മറ്റൊരു കമ്പനിക്ക് കൈമാറുന്നതായി ആരോപണം. ഫ്രഞ്ച് സുരക്ഷാ ഗവേഷകൻ എല്ലിയോട്ട് അൽഡേഴ്സൺ ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചതോടെ വിഷയം വലിയ ചർച്ചയാവുകയാണ് സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയതലത്തിലും.

നരേന്ദ്ര മോദി ആപ്പിൽ പ്രൊഫൈൽ നിർമ്മിക്കുന്ന ആളിന്റെ ഉപകരണത്തെകുറിച്ചുള്ള വിവരങ്ങളും അതുപോലെ തന്നെ വ്യക്തി വിവരങ്ങളും അമേരിക്കൻ കമ്പനിയായ ക്ലെവർ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നു എന്നാണ് അൽഡേഴ്സൻ വെളിപ്പെടുത്തിയിരിക്കുന്നത്. മൊബൈൽ അപ്‌ളിക്കേഷനുകളിൽ അനുവാദം ചോദിച്ചും അല്ലാതേയും വ്യക്തികളുടെ വിവരങ്ങളും ഫോണിലെ രേഖകളും ഉൾപ്പെടെ ചോർത്തപ്പെടുന്നു എന്നത് സജീവ ചർച്ചയാകുന്നതിനിടെയാണ് ഇത്തരമൊരു വെളിപ്പെടുത്തൽ വരുന്നത്.

നിങ്ങളുടെ മൊബൈൽ ഏത് ഓപറേറ്റിങ് സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്നതാണ്, നെറ്റ് വർക്ക് ഏതാണ്, ആരാണ് സേവനദാതാവ് തുടങ്ങിയ ഉപകരണ വിവരങ്ങളും ഇമെയിൽ, ചിത്രം, ലിംഗം, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളും മോദി ആപ് ക്ലെവർ ടാപ്പിന് കൈമാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ആൻഡേഴ്‌സൺ വെളിപ്പെടുത്തുന്നത്.

നരേന്ദ്ര മോദി ആപിന്റെ എൻഗേജ്മെന്റ് പ്ലാറ്റ് ഫോം ആണ് ക്ലെവർ ടാപ്പ്. വിതരണക്കാർക്ക് ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും അവരുമായി ഇടപഴകുന്നതിനും അവരെ നിലനിർത്തുന്നതിനും സഹായിക്കുകയും ഡെവലപ്പർമാരെ സഹായിക്കുകയുമാണ് ക്ലെവർ ടാപ് ചെയ്യുന്നത്. അതിനാൽ തന്നെ അവർക്ക് എല്ലാ വിവരങ്ങളും എത്തും. ഈ ഡാറ്റകൾ അവർക്ക് ഏതു ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകും. വ്യക്തികളുടെ സോഷ്യൽ സ്റ്റാറ്റസുൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കുന്നതിനാൽ അവരെ സ്വാധീനിക്കുന്നതിന് ഈ വിവരങ്ങൾ ഉപയോഗിക്കുകയും ചെയ്യും.

തന്റെ ട്വീറ്റ് കണ്ട നരേന്ദ്ര മോദി ആപ്പ് ഡെവലപ്പർമാർ താനുമായി ചർച്ച നടത്തിയെന്നും വിവരങ്ങൾ ശേഖരിച്ചുവെന്നും അൽഡേഴ്സൻ പിന്നീട് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. മൊബൈൽ ഡെവലപ്പ്മെന്റ് ലോകത്തിന് അനലറ്റിക്സ് സംവിധാനങ്ങൾ ആവശ്യമാണ്. എന്നാൽ ഉപയോക്താക്കൾ നൽകുന്ന വിവരങ്ങൾ സമ്മതമില്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അൽഡേഴ്സൻ ചൂണ്ടിക്കാട്ടുന്നു. വിവരങ്ങൾ ശേഖരിക്കുന്നതിന് ഉപയോക്താക്കളുടെ സമ്മതം ആവശ്യമാണ്. അത് തീരുമാനിക്കാനുള്ള സൗകര്യം അവർക്ക് നൽകണം. അതില്ലാതെയാണ് പല ആപ്‌ളിക്കേഷനുകളും വിവരങ്ങൾ ചോർത്തുന്നത്. മാത്രവുമല്ല ഉപയോക്താക്കളുടെ അനുമതിയില്ലാതെ വിവരങ്ങൾ ശേഖരിക്കുന്നത് ഗൂഗിൾ പ്ലേസ്റ്റോറിന്റെ നിബന്ധനകൾക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുമ്പ് ആധാർ കാർഡുമായി ബന്ധപ്പെട്ട നിരവധി സുരക്ഷാ പ്രശ്നങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട് അൽഡേഴ്സൻ. നേരത്തെ ബിഎസ്എൻഎൽ നെറ്റ് വർക്കിൽ സുരക്ഷാ പ്രശ്നമുണ്ടെന്നും ബിഎസ്എൻഎൽ ജീവനക്കാരുടെ വിവരങ്ങൾ ഹാക്കർമാർക്ക് എളുപ്പത്തിൽ കയ്യടക്കാൻ സാധിക്കുമെന്നും അൽഡേഴ്സൻ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ സൈബർ ലോകത്തെയും മൊബൈൽ ലോകത്തേയും സുരക്ഷാ വീഴ്ചകളിൽ ജാഗ്രത പുലർത്തുന്ന ആൻഡേഴ്‌സന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയാവുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP