1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
20
Saturday

ടൈം മാസികയിൽ വന്ന എന്റെ ചിത്രം ഷെയർ ചെയ്യാതെ ട്രോളുന്നവന്റെ അപ്പന്റെ ചിത്രം ഷെയർ ചെയ്യണോ? ഒരു പണിയും ഇല്ലെങ്കിൽ പോയി വാഴ നട്ട് പിടിപ്പിക്കൂ മക്കളേ രണ്ട് ഉപ്പേരിയെങ്കിലും തിന്നാം; സ്വന്തം മണ്ഡലത്തിലുള്ളവരോട് മാത്രമെ ചിരിക്കാവു എന്ന് പറയുന്നത് ഏത് മണ്ടനാണ്? തന്നെ പരിഹസിക്കുന്നവർ ചെയ്യുന്നത് കേരളീയരെ മണ്ടന്മാരാക്കുന്ന പരിപാടി; പരിഹാസങ്ങൾക്കും ട്രോളുകൾക്കുമെതിരെ പൊട്ടിത്തെറിച്ച് അൽഫോൻസ് കണ്ണന്താനം

April 14, 2019 | 10:47 AM IST | Permalink



ടൈം മാസികയിൽ വന്ന എന്റെ ചിത്രം ഷെയർ ചെയ്യാതെ ട്രോളുന്നവന്റെ അപ്പന്റെ ചിത്രം ഷെയർ ചെയ്യണോ? ഒരു പണിയും ഇല്ലെങ്കിൽ പോയി വാഴ നട്ട് പിടിപ്പിക്കൂ മക്കളേ രണ്ട് ഉപ്പേരിയെങ്കിലും തിന്നാം; സ്വന്തം മണ്ഡലത്തിലുള്ളവരോട് മാത്രമെ ചിരിക്കാവു എന്ന് പറയുന്നത് ഏത് മണ്ടനാണ്? തന്നെ പരിഹസിക്കുന്നവർ ചെയ്യുന്നത് കേരളീയരെ മണ്ടന്മാരാക്കുന്ന പരിപാടി; പരിഹാസങ്ങൾക്കും ട്രോളുകൾക്കുമെതിരെ പൊട്ടിത്തെറിച്ച് അൽഫോൻസ് കണ്ണന്താനം

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: കേരളത്തിലെ രാഷ്ട്രീയക്കാരിൽ ഏറ്റവും അധികം ട്രോളുകൾ ഏറ്റുവാങ്ങുന്ന രാഷ്ട്രീയക്കാരൻ ആരെന്ന് ചോദിച്ചാൽ അതിന് ഉത്തരം ഏതുകൊച്ച് കുട്ടിക്കും ്അറിയാം അത് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനമാണെന്ന്. എന്നാൽ തനിക്കെതിരെ ഉയരുന്ന ട്രോളുകളെക്കുറിച്ചും തന്നെ ഇടവേളയില്ലാതെ ട്രോളുന്ന ട്രോളന്മാരെയും രൂക്ഷമായ ഭാഷയിൽ തന്നെ വിമർശിക്കുകയാണ് കേന്ദ്ര മന്ത്രി കൂടിയായ എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥി.തന്നെ ട്രോളുന്ന ട്രോളന്മാർക്കെതിരെ പൊട്ടിത്തെറിച്ച് രംഗത്തെത്തിയിരിക്കുകയാണ് കണ്ണന്താനം.

തന്നെ കുറിച്ച് നെഗറ്റീവ് കമന്റുകൾ സമൂഹ മാധ്യമങ്ങളിൽ വരുന്നുണ്ടെന്ന് വ്യക്തമാക്കിയ കണ്ണന്താനം മറ്റൊന്നും ചെയ്യാനില്ലാത്തവരാണ് ഇത് ചെയ്യുന്നതെന്നും ആരോപിച്ചു. 'കോടതിയിൽ കയറി വോട്ട് ചോദിച്ച സംഭവമാണ് ഒന്ന്. കോടതി തുടങ്ങുന്നത് 11 മണിക്ക് ജഡ്ജി വരുമ്പോൾ മാത്രമാണ്. താൻ 10.50 ന് കോടതിയിൽ കയറി 10.55 ന് പുറത്തിറങ്ങി. ഇതൊക്കെ ചില മന്ദബുദ്ധികളായ ആളുകൾ കേരളത്തിലെ ജനങ്ങളെ മണ്ടന്മാരാക്കാനായി ചെയ്യുന്നതാണ്.

പ്രളയ ക്യാമ്പിൽ കയറി അവരുടെ കൂടെ ജീവിക്കാനും ഭക്ഷണം കഴിക്കാനും അവരുടെ കൂടെ കിടക്കാനും ധൈര്യമുള്ള ഏക മന്ത്രി താനായിരുന്നു. പോയി പട്ടം പറപ്പിക്കൂ മക്കളെ... വിമാനത്താവളത്തിൽ നിന്ന് വന്നപ്പോൾ ഞാൻ ആർക്കോ കൈ കൊടുത്ത് വോട്ട് ചോദിച്ചിരുന്നു. ഡൽഹിയിൽ നിന്ന് വരുമ്പോൾ ഗൂഗിൾ മാപ്പ് നോക്കി ഇങ്ങേവശം ചാലക്കുടിയാണോ അങ്ങേവശം എറണാകുളമാണോ എന്ന് നോക്കി എറണാകുളത്ത് മാത്രമേ ചിരിച്ചുകാണിക്കു എന്നൊക്കെ പറയുന്നത് എന്തൊരു മന്ദബുദ്ധികളുടെ ചിന്തയാണ്.. ഇവരെ പറ്റി എന്ത് പറയാനാണ്. ഇത്തരത്തിൽ ഒരു പണിയും ഇല്ലാത്തവർ പോയി എന്തെങ്കിലും നല്ലകാര്യങ്ങൾ ചെയ്യട്ടെ എന്നും കണ്ണന്താനം പറയുന്നു.

'ഈ നാട് ഇടതും വലതും ഭരിച്ച് കൊളമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ പുറത്തേക്ക് പോവുകയാണ്. രാവിലെ ഈ ചെറുപ്പക്കാർ എഴുന്നേറ്റ് വരുന്നത് വലിയ അരിശത്തോട് കൂടിയാണ്. അപ്പോൾ ആരെയെങ്കിലും വധിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അതിനാലാണ് ഫെയ്ബുക്കിലൊക്കെ ഈ നുണകളൊക്കെ പറഞ്ഞ് ഇതൊക്കെ ചെയ്യുന്നതെന്നും കണ്ണന്താനം പറഞ്ഞു.

'പട്ടാളക്കാരൻ മരിച്ചിടത്ത് താൻ പത്ത് മണിക്കൂർ ഉണ്ടായിരുന്നു. താനും കളക്ടറും എസ്‌പിയുമെല്ലാമാണ് അവിടെ വന്ന ആയിരക്കണക്കിന് ആളുകളെ നിയന്ത്രിച്ചത്. ആരോ തന്റെ പടമെടുത്ത് കൈ മുറിച്ച് കളഞ്ഞ് സെൽഫി എടുത്തെന്ന് പ്രചാരണം നടത്തി. ടൈം മാസികയുടെ കവറിൽ വന്ന ലോകത്തിലെ നൂറ് നേതാക്കന്മാരുടെ പട്ടികയിൽ ഉള്ളയാളാ ഞാൻ. അപ്പോൾ എന്റെ പടം എടുത്തുവെച്ചു എന്നായി.കഠിനാധ്വാനം ചെയ്താണ് ഇവിടെ എത്തിയത്. അതുകൊണ്ട് ഇവരർക്ക് പറ്റിയ ഏറ്റവും എളുപ്പമുള്ള പരിപാടി ഒരു തൂമ്പായും എടുത്ത് രണ്ട് വാഴ നടുന്നതാണ്. അതിന് വെള്ളമൊഴിക്കണം. രണ്ട് വാഴ നട്ടാൽ ഇത്തിരി ഉപ്പേരിയെങ്കിലും തിന്നാം', കണ്ണന്താനം ഉപദേശിച്ചു. പിന്നെ ടൈം മാഗസീനിൽ വന്ന എന്റെ പടം പ്രചരിപ്പിക്കുന്നതിന് പകരം ഈ ട്രോളുണ്ടാക്കുന്നവന്റെ അപ്പന്റെ പടം ആണോ ഞാൻ ഷെയർ ചെയ്യേണ്ടത് എന്നും കണ്ണന്താനം പറയുന്നു.

ന്യൂസ് ഡെസ്‌ക്‌    
ന്യൂസ് ഡെസ്‌ക്‌

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഡ്രോൺ പിടിച്ചെടുത്തതിന് പകരമായി രണ്ട് ബ്രിട്ടീഷ് കപ്പലുകൾ പിടിച്ചെടുത്ത് ഇറാന്റെ ഉഗ്രൻ മറുപടി; ഭീഷണിക്ക് അപ്പുറത്തേക്ക് നീങ്ങേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ് അടിയന്തര ചർച്ചകളുമായി അമേരിക്ക; ഭയം ലേശമില്ലാതെ ഉരുളയ്ക്കുപ്പേരി നടപടികളുമായി ഇറാൻ രണ്ടും കൽപ്പിച്ച് മുന്നോട്ട്; സംഘർഷം അതിരൂക്ഷം; യുദ്ധമല്ലാതെ മറ്റൊരു വഴിയുമില്ലാതെ ഹോർമുസ് കടലിടുക്ക്
രമ്യാ ഹരിദാസിന് കാറ് വാങ്ങാൻ പണം പിരിക്കുന്നത് പൊതുജനങ്ങളിൽ നിന്നല്ല; ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ 1300ഓളം യൂത്ത് കോൺഗ്രസ് ബൂത്തു കമ്മിറ്റികളിൽ നിന്നും; ലോണെടുത്ത് കാർ വാങ്ങാൻ തടസ്സം മുൻപ് ജപ്തി നടപടി നേരിട്ട വ്യക്തി ആയതിനാൽ; യൂത്ത് കോൺഗ്രസുകാരിയായ എംപി അണികളുടെ പിരിവിൽ വാങ്ങിയ കാറിൽ സഞ്ചരിക്കുന്നത് ജനകീയ രാഷ്ട്രീയത്തിന്റെ വഴിതേടി; വിവാദമാക്കുന്നത് സിപിഎമ്മിന്റെ ഞെട്ടിക്കുന്ന തോൽവിയുടെ ചൊരുക്കു തീർക്കാൻ; പിരിവിനെ ചൊല്ലിയുള്ള ആക്ഷേപങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ
മുംബൈ അധോലോകത്തെ ഭീകരരെ ഉരുക്കുമുഷ്ടിയോടെ വിറപ്പിച്ച എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ്; മുപ്പത്തിയഞ്ചു വർഷത്തെ സർവീസിൽ 150 ക്രിമിനലുകളെ വെടിവച്ചു വീഴ്‌ത്തി ടൈം മാഗസിന്റെ കവർചിത്രം വരെയായ ആഗോള പ്രശസ്തൻ; ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ഷാർപ്പ് ഷൂട്ടറുമായ സാദിഖ് കാല്യയെ ഏറ്റുമുട്ടലിൽ വധിച്ച മിടുമിടുക്കൻ; മുംബൈ പൊലീസിലെ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് സർവീസ് അവസാനിപ്പിച്ച് ബിജെപിയിലേക്ക്; മോദിയുടെ അനുയായി ആകാൻ ഒരുങ്ങുന്ന പ്രദീപ് ശർമയുടെ കഥയിങ്ങനെ
മഴയിലെ തെന്നലിൽ തലകീഴ്‌മേലായി മറിഞ്ഞ് മഹീന്ദ്രാ ജീപ്പ്; ആരുമില്ലാത്ത റോഡിൽ രക്ഷകരായെത്തിയത് മീൻ ലോറിയിലെ മത്സ്യ തൊഴിലാളികൾ; തില്ലങ്കേരിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് ചോരയിൽ കുളിച്ച നിലയിൽ; ആർ എസ് എസ് നേതാവിന്റെ തലയിൽ അഞ്ച് തുന്നികെട്ടുകൾ; പരിക്കിൽ ആശങ്ക വേണ്ടെന്ന് തലശ്ശേരി സഹകരണ ആശുപത്രി; ശബരിമല കർമ്മസമിതി നേതാവിന്റെ അപകടത്തെ കുറിച്ചറിഞ്ഞ് ആശുപത്രിയിലേക്ക് ഒഴുകിയെത്തി നേതാക്കളും അണികളും
ഹാരിസിലെ എച്ചും അജിത്തിലെ എയും ഫിജോ ടി ജോസഫിലെ ടിയും ചേരുമ്പോൾ ഹാറ്റ്സായി; ഹാരീസിനെതിരെയുള്ളത് ഏഴ് ക്രിമിനൽ കേസുകൾ; ഇനിയും അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യത്തിന് സൗകര്യമൊരുക്കി പൊലീസുകാർ; തട്ടിപ്പ് കേസിൽ പണം തിരികെ നൽകി ഒത്തുതീർപ്പിനുള്ള ശ്രമം ഡിജിപിയുടെ സർക്കുലറിന് വിരുദ്ധം; സൈബർ ഗുണ്ട ഫിജോയുടെ ഭർത്താവിന് ഒരുക്കുന്നത് സുഖവാസം; കോട്ടയം എസ് പി സ്ഥാനത്ത് നിന്ന് ഹരിശങ്കർ മാറിയപ്പോൾ നടക്കുന്നത് അട്ടിമറി നീക്കങ്ങൾ
മാർ ആലഞ്ചേരിയുടെ അരമനയിൽ സമരം നടത്തുന്ന വൈദികർക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ അരമനയ്ക്ക് മുമ്പിൽ; വൈദികരല്ലാത്തവരെയെല്ലാം പുറത്താക്കി പൊലീസ്; സമരത്തിലുള്ള ഒരു വൈദികൻ മദ്യപിച്ച് ലക്ക് കെട്ട് ചുറ്റിക്കറങ്ങുന്നുവെന്ന് ആരോപിച്ച് വിശ്വാസികൾ; വൈദികരെ പുറത്താക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇതുവരെ മൗനം പാലിച്ച മറ്റു രൂപതകളിലെ മെത്രാന്മാർ കൂടി വിമതർക്കെതിരെ ശബ്ദം ഉയർത്തിയതോടെ സമരക്കാർ എങ്ങനേയും തടിയൂരാൻ നീക്കം തുടങ്ങി
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ