Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈരാറ്റുപേട്ടക്കാരെ ഹെൽമറ്റ് വയ്ക്കാത്തതിന്റെ പേരിൽ താലിബാൻകാരെന്ന് വിശേഷിപ്പിച്ച ആൽബിച്ചന് ഇരിക്കപ്പൊറുതി കൊടുക്കാതെ എസ്ഡിപിഐ പ്രവർത്തകർ; ഹെൽമറ്റ് വയ്ക്കാതെ നടന്നാൽ ആകാശം ഇടിഞ്ഞ് വീഴുമോ എന്ന് ചോദിച്ചവരോട് ഞങ്ങടെ ക്രിസ്ത്യൻ പെൺകുട്ടികളെ നിങ്ങൾ എന്നാത്തിനാ ലൈൻ അടിക്കുന്നത് എന്ന് ചോദിച്ച് വീണ്ടും വിവാദം; ഈരാറ്റുപേട്ടയിൽ എത്തിയാൽ വിവരം അറിയും എന്ന ഭീഷണിക്ക് എന്നും എത്താറുണ്ടെന്ന് മറുപടി; കെഎം മാണിയുടെ സംസ്‌കാരത്തിനെത്തി പൊലീസിനെ ചോദ്യം ചെയ്ത യുവാവ് വീണ്ടും വാർത്തകളിൽ

ഈരാറ്റുപേട്ടക്കാരെ ഹെൽമറ്റ് വയ്ക്കാത്തതിന്റെ പേരിൽ താലിബാൻകാരെന്ന് വിശേഷിപ്പിച്ച ആൽബിച്ചന് ഇരിക്കപ്പൊറുതി കൊടുക്കാതെ എസ്ഡിപിഐ പ്രവർത്തകർ; ഹെൽമറ്റ് വയ്ക്കാതെ നടന്നാൽ ആകാശം ഇടിഞ്ഞ് വീഴുമോ എന്ന് ചോദിച്ചവരോട് ഞങ്ങടെ ക്രിസ്ത്യൻ പെൺകുട്ടികളെ നിങ്ങൾ എന്നാത്തിനാ ലൈൻ അടിക്കുന്നത് എന്ന് ചോദിച്ച് വീണ്ടും വിവാദം; ഈരാറ്റുപേട്ടയിൽ എത്തിയാൽ വിവരം അറിയും എന്ന ഭീഷണിക്ക് എന്നും എത്താറുണ്ടെന്ന് മറുപടി; കെഎം മാണിയുടെ സംസ്‌കാരത്തിനെത്തി പൊലീസിനെ ചോദ്യം ചെയ്ത യുവാവ് വീണ്ടും വാർത്തകളിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെഎം മാണിയുടെ സംസ്‌കാര ചടങ്ങുകളിലെത്തി പൊലീസുമായി ഉടക്കിയ ആൽവിൻ മാത്യു എന്ന ആൽബിച്ചൻ മുരിങ്ങയിൽ ഫേസ്‌ബുക്കിൽ ഇട്ട ലൈവ് ഇപ്പോൾ മറ്റൊരു വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. പൊലീസ് ഈരാറ്റുപേട്ടയിലെ യുവാക്കളെ ഹെൽമറ്റ് വയ്‌പ്പിക്കാൻ കഴിയാത്തവരാണ് എന്നും അത് ചെയ്തിട്ട് ബാക്കിയുള്ളവരെ നന്നാക്കാൻ വന്നാൽ മതി എന്നൊക്കെയാണ് ആൽവിൻ പറഞ്ഞത്. ഇത് ഇപ്പോൾ ഈരാറ്റുപേട്ടയിലെ എസ്ഡിപിഐക്കാർ ഏറ്റെടുത്തിരിക്കുകയാണ്. ഈരാറ്റുപേട്ടയിൽ താലിബാനിസമാണോടാ എന്ന് ചോദിച്ചാണ് എസ്ഡിപിഐ പ്രവർത്തകർ ആൽബിനെ ഭീഷണിപ്പെടുത്തുന്നത്. മനഃപൂർവ്വം സെന്റ് ജോർജ് കോളേജിലെ ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയിച്ച് ലൗ ജിഹാദ് നടത്തുന്നതിനെതിരെ ലൗ കുരിശ്ശ് യുദ്ധം പ്രഖ്യാപിക്കുമെന്നും ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയിക്കാതെ മര്യാദയ്ക്ക് പഠിച്ചിട്ട് പോണം എന്നും ആൽവിൻ പറയുന്നു.

ഭീഷണി സന്ദേശം ഇങ്ങനെ

ഈരാറ്റുപേട്ടയിൽ താലിബാനിസമാണോ എന്ന് ചോദ്യത്തോടെയാണ് ഫോൺ കോൾ തുടങ്ങുന്നത്. അത് ഒരു അബദ്ധം പറ്റിയതാണ് എന്നാണ് യുവാവ് മറുപടി നൽകുന്നത്. ഇങ്ങനെയൊക്കെ പറഞ്ഞിട്ട് അബദ്ധം ആണെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും എന്ന് ചോദിക്കുന്നു. നിന്റെ വീട് എവിടെയാണ് എന്ന് ചോദിക്കുമ്പോൾ ഇടപ്പാടിയിലാണ് എന്ന് മറുപടിയും നൽകുന്നുണ്ട്. ഇടപ്പാടിയും ഈരാറ്റുപേട്ടയും തമ്മിൽ വലിയ ദൂരമില്ല എന്ന് അറിയാമല്ലോ അല്ലേ എന്നും ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായത്‌കൊണ്ടല്ലേ നീ താലിബാനിസം എന്ന് വിശേഷിപ്പിച്ചത് എന്നും എസ്ഡിപിഐക്കാർ ചോദിക്കുന്നുണ്ട്. നിനക്ക് എന്താടാ ഇതിലൊക്കെ കാര്യം എന്നും ഈരാറ്റുപേട്ടക്കാരെ കുറിച്ച് നീ പറഞ്ഞത് ഇത്രയും പേർ കണ്ട സ്ഥിതിക്ക് നീ മാപ്പ് പറഞ്ഞ് പോസ്റ്റ് ഇടണമെന്നും യുവാക്കൾ ആവശ്യപ്പെടുന്നു. എന്നാൽ അത് പറ്റില്ലെന്നും നിങ്ങൾ ഹെൽമറ്റ് വയ്ക്കണം എന്നും യുവാവ് ആവശ്യപ്പെടുന്നു. ഹെൽമറ്റ് വയ്ച്ചില്ലെങ്കിൽ അത് താലിബാനിസം ആകുമോടാ എന്ന് യുവാക്കൾ സംഘം ചേർന്ന് ചോദിക്കുമ്പോൾ ഒരാൾ സംസാരിക്കു എന്നാണ് യുവാവിന്റെ മറുപടി.

നി എന്തിനാണ് ഇതിലൊക്കെ ഇടപെടുന്നത് എന്ന ചോദ്യത്തിന് മാണി സാറിന്റെ ചടങ്ങിന് പോകുമ്പോൾ എന്നെ നിയമലംഘനം നടത്തി എന്ന് പറഞ്ഞ് പൊലീസ് പിടികൂടിയെന്നും അപ്പോഴാണ് ഈരാറ്റുപേട്ടയുടെ കാര്യം പറയുന്നത് എന്നും യുവാവ് മറുപടി നൽകുന്നുണ്ട്. പൊലീസിനും നാട്ടുകാർക്കും ഇല്ലാത്ത ചൊറിച്ചിൽ നിനക്ക് എന്തിനാടാ എന്നും ഇവിടെ നിന്റെ നാട്ടിലുണ്ടാകുന്നതിന്റെ നാലിലൊന്ന് അപകടമുണ്ടാകുന്നില്ലെന്നും യുവാക്കൾ മറുപടി നൽകുന്നുണ്ട്. മറീന ബാറിന്റെ അവിടെ ഒരുത്തൻ തലകുത്തി വീഴുന്നത് കണ്ടായിരുന്നു എന്ന് പറയുമ്പോൾ നി നിന്റെ നാട്ടിനെ കുറിച്ച് നല്ലത് പറഞ്ഞോ പക്ഷേ അതിന് ഈരാറ്റുപേട്ടയെ തൊട്ട് കളിക്കേണ്ട എന്നാണ് മറുപടി.

നീ ഇനിയും ഈരാറ്റുപേട്ടയിൽ വരുമല്ലോ അല്ലേ നിന്റെ മുഴുവൻ ഡീറ്റയിൽസും ഉണ്ടെടാ എന്ന ഭീഷണിപ്പെടുത്തുമ്പോൾ എല്ലാ ദിവസവും എത്താറുണ്ട് എന്നാണ് യുവാവ് മറുപടി നൽകുന്നത്. എല്ലാ ദിവസവും അത് വഴി കടന്നുവരുമ്പോൾ മസ്ജിദിൽ 5 രൂപ നേർച്ചയിടാറുണ്ട് എന്നും യുവാവ് പറയുന്നു. അത്‌പോലെ തന്നെ താലിബാൻ എന്ന വാക്ക് അബദ്ധത്തിൽ കയറിപ്പോയതാണ് എന്നും യുവാവ് പറയുന്നു. നി അങ്ങനെ പറഞ്ഞ് ഒരു വീഡിയോ ഇടുമ്പോൾ എത്രപേരാണ് പേട്ടയെ കുറിച്ച് മോശമായി പറയുന്നത് എന്ന് അറിയാമോ എന്നും യുവാക്കൾ ആൽവിനോട് ചോദിക്കുന്നുണ്ട്. ഈരാറ്റുപേട്ടയിൽ വണ്ടികൾ മോദിഫിക്കേഷൻ ചെയ്യുന്നതും ബുക്കും പേപ്പറും ഇല്ലാതെ ഓടുന്നതും പതിവാണെന്ന് പറയുമ്പോൾ അതൊക്കെ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള പരിപാടിയാണ് എന്നും നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ എന്നുമാണ് യുവാക്കൾ ചോദിക്കുന്നത്.

വിവാദമാകുന്ന ഒരു ഉത്തരമാണ് ഇതിന് ആൽവിൻ നൽകുന്നത്. ഈരാറ്റുപേട്ട സെന്റ് ജോർജ് കോളേജിൽ പഠിക്കുന്ന ഞങ്ങട ക്രിസ്ത്യൻ പെൺകുട്ടികളെ നിങ്ങൾ എന്തിനാ ലൈൻ അടിക്കുന്നേ എന്ന് ചോദിക്കുമ്പോൾ യുവാക്കൾക്ക് ആദ്യം ചിരിയാണ് വരുന്നത്. ഇവനൊക്കെ അസുഖം വേറെയാണ് എന്നും വിഷമാണ് എന്നും ഇന്ത്യയിൽ ഇത്രയും പേർ പരസ്പരം പ്രണയിക്കുന്നത് ജാതിയും മതവും ഒക്കെ നോക്കിയിട്ടാണോ എന്നും യുവാക്കൾ മറുപടി നൽകുന്നുണ്ട്. നിനക്ക് ഒരു മുസ്ലിം പെൺകൊച്ചിനെ ഇഷ്ടമായാൽ നീ കെട്ടില്ലേ എന്ന് ചോദിക്കുമ്പോൾ കെട്ടും എന്ന് ആൽവിൻ മറുപടി നൽകുന്നു. എന്നാൽ നിങ്ങൾ മനഃപൂർവ്വം ചാടിച്ച് കൊണ്ട് പോകുന്നു എന്നും ഞങ്ങൾ 10 പേർ ചെയ്യുമ്പോൾ നിങ്ങൾ നൂറ് പേർ ചെയ്യുന്നു എന്നും യുവാവ് മറുപടി നൽകുന്നുണ്ട്. ഇത് ഫോൺ വിളിക്കുന്ന യുവാക്കളെ പ്രകോപിപ്പിക്കുന്നുമുണ്ട്.

സെന്റ് ജോർജ് കോളേജ് ഞങ്ങൾ സഭക്കാരുടെ കോളേജ് ആണെന്നും അവിടെ വന്ന് അച്ചടക്കത്തോടെ പഠിച്ചിട്ട് പോകണമെന്നും ആൽവിൻ പറയുമ്പോൾ നിനക്ക് എന്തിന്റെ കേടാണ് എന്നും നാട്ടിലെ എത്രയോ കോളേജുകളിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒക്കെ പരസ്പരം പ്രണയിക്കുന്നു എന്നും ഇവിടെ മാത്രമാണോ എന്നും ചോദിക്കുമ്പോൾ നിങ്ങൾ ചെയ്യുന്നത് പ്രത്യേക ലക്ഷ്യം വച്ചാണ് എന്നും ലൗ ജിഹാദ് ാണെന്നും പകരം ഞങ്ങൾ ലൗ കുരിശ്ശ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്നും പറയുമ്പോൾ അത് നിങ്ങക്ക് തന്നെ കുരിശ്ശായിക്കോളും എന്നും പറഞ്ഞാണ് യുവാക്കൾ ഫോൺ കട്ട് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP