Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മാറ്റത്തിനായി എന്റെ ആത്മാവ് വെമ്പൽ കൊള്ളുന്നു; എന്റെ ഭൗതിക ശരീരം അന്ത്യവിശ്രമം കൊള്ളുന്നതിന് മുൻപ് എനിക്ക് ഒട്ടേറേ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്; ശാന്തമായി ഒരു ദിവസത്തിലൂടെയെങ്കിലും അപ്രധാനമായ ചടങ്ങുകൾക്ക് പങ്കെടുക്കാതെ, കടന്നു പോകാൻ നിങ്ങൾ എന്നെ അനുവദിക്കുമോ?; വൈറലായി അമല അക്കിനേനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഒരു മാറ്റത്തിനായി എന്റെ ആത്മാവ് വെമ്പൽ കൊള്ളുന്നു; എന്റെ ഭൗതിക ശരീരം അന്ത്യവിശ്രമം കൊള്ളുന്നതിന് മുൻപ് എനിക്ക് ഒട്ടേറേ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്; ശാന്തമായി ഒരു ദിവസത്തിലൂടെയെങ്കിലും അപ്രധാനമായ ചടങ്ങുകൾക്ക് പങ്കെടുക്കാതെ, കടന്നു പോകാൻ നിങ്ങൾ എന്നെ അനുവദിക്കുമോ?; വൈറലായി അമല അക്കിനേനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഹൈദരാബാദ്: ശ്രീദേവിയുടെ മരണവും അതിന് ശേഷം മുമ്പും ഉള്ളതുമായ കാര്യങ്ങൾ വലിയ രീതിയിലാണ് മാധ്യമങ്ങൾ അടക്കമുള്ളവ കൈകാര്യം ചെയ്തത്. എന്നാൽ ഇത്തരത്തിൽ സെലിബ്രിറ്റികളുടെ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കുന്ന സംസ്‌കാരത്തിനെതിരെ നടി അമല അക്കിനേനി രംഗത്തെത്തിയിരിക്കുകയാണ്. എന്റെ സൗന്ദര്യത്തെ കുറിച്ചോ ശരീരഭാരത്തോ കുറിച്ചോ ഒരുവാക്കുപറയാതെ വാർധക്യത്തിലെത്താൻ നിങ്ങൾ എന്നെ അനുവദിക്കുമോയെന്നാണ് അമല ചോദിച്ചത്. ഫേസബുക്ക് വഴിയാണ് താരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

അമല അക്കിനേനിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രൗഢമായി വാർധ്യക്യത്തിലേയ്ക്ക് നടന്നു നീങ്ങാൻ നിങ്ങൾ എന്നെ അനുവദിക്കുമോ? എന്റെ സൗന്ദര്യത്തെ കുറിച്ചോ ശരീരഭാരത്തോ കുറിച്ചോ ഒരുവാക്കുപറയാതെ വാർധക്യത്തിലെത്താൻ നിങ്ങൾ എന്നെ അനുവദിക്കുമോ? എന്റെ കൺതടങ്ങളിലെ കറുപ്പ് എന്റെ കണ്ണടചില്ലുകൾ വരുത്തിയതാണ്; എന്റെ കാക്കപുള്ളികൾ നിത്യവും വാർധക്യത്തിന്റെ ചുളിവുകളായി മാറി കൊണ്ടിരിക്കുകയാണ്. തടിച്ചുവീർത്ത എന്റെ ശരീരത്തെ കുറിച്ച് അപകർഷതാ ബോധമില്ലാതെ, കാലാനുസൃതമല്ലാത്ത വസ്ത്രങ്ങളെ കുറിച്ച് ആകുലപ്പെടാതെ അണിഞ്ഞൊരുങ്ങുവാൻ നിങ്ങൾ എന്നെ അനുവദിക്കുമോ?

ആർത്തവിരാമം അടുത്ത എന്റെ ശരീരത്തെ കഴുകി വെളുപ്പിച്ച കൈത്തറി വസ്ത്രം പൊതിയുന്നു. 19 ാം വയസിൽ ഞാൻ അഭിനയിച്ച പുഷ്പക വിമാനത്തിലെ എന്റെ രൂപത്തെ വിസ്മരിച്ചു കൊണ്ട് ചായം തേയ്ക്കാത്ത, മുടി മുറിച്ചു കളഞ്ഞ എന്നെ നിങ്ങൾ അംഗീകരിക്കുമോ? ഇല്ലെങ്കിൽ നിങ്ങൾ കാണുക എന്റെ തലയിലെ വികൃതമായ മുടി മാത്രമാണ്. അല്ലാതെ എന്റെ വിജ്ഞാനമല്ല. അത് എന്റെ ആത്മവീര്യം കെടുത്തുന്നു.

പക്ഷേ ക്യാമറകൾക്ക് ഒരു വ്യക്തിത്വത്തിന്റെ ആഴം കൃത്യമായി അടയാളപ്പെടുത്താൻ കഴിയും. ചൂടൻ പരദൂഷണങ്ങളെ കുറിച്ചും ഞാൻ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ചും ചോദിച്ച് തടസപ്പെടുത്താതെ എന്റെ അർത്ഥവത്തായ വാക്കുകൾ ശ്രവിക്കുവാൻ നിങ്ങൾ തയ്യാറാണോ?

ഒരു മാറ്റത്തിനായി എന്റെ ആത്മാവ് വെമ്പൽ കൊള്ളുന്നു. എന്റെ ഭൗതിക ശരീരം അന്ത്യവിശ്രമം കൊള്ളുന്നതിന് മുൻപ് എനിക്ക് ഒട്ടേറേ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ശാന്തമായി ഒരു ദിവസത്തിലൂടെയെങ്കിലും അപ്രധാനമായ ചടങ്ങുകൾക്ക് പങ്കെടുക്കാതെ, കടന്നു പോകാൻ നിങ്ങൾ എന്നെ അനുവദിക്കുമോ? സുപ്രധാനമായ പല കാര്യങ്ങളും ചെയ്തു തീർക്കാനുള്ള എന്റെ ജീവിതം നിങ്ങൾക്ക് പ്രിയപ്പെട്ട പല മേളകളിലും പങ്കെടുത്ത് പാഴായി പോകുന്നു.

നിങ്ങളുടെ ബോക്‌സ് ഓഫിസ് ഭ്രാന്തുകളിൽ നിന്നും ടിആർപി യുദ്ധങ്ങളിൽ നിന്നും പേജ് ത്രീയിൽ നിന്നും ലൈക്കിൽ നിന്നും കമന്റിൽ നിന്നും അപകടരമായ മറ്റു കെണികളിൽ നിന്നും എന്നെ ഒന്നു മോചിപ്പിക്കൂ...

നിങ്ങൾ എന്നെ സമയത്തിൽ, പ്രശസ്തിയുടെ കൂട്ടിൽ തളച്ചിടുന്നു. പക്ഷേ എന്റെ ആത്മാവ് സ്വതന്ത്രമാണ്. എന്നെ ജീവിക്കാൻ അനുവദിക്കു...

മനുഷ്യരുമായും പ്രപഞ്ചവുമായി സംവദിക്കാൻ നിങ്ങൾ എനിക്ക് ഒരു ജീവിതെ തരൂ. സ്വകാര്യത തരൂ. മൺമറഞ്ഞു പോയവരെ ബഹുമാനിച്ചു കൊണ്ട്, സത്യസന്ധമായും

കരുണാർദ്രമായും പ്രവർത്തിക്കാൻ ദയവ് ചെയ്ത് എന്നെ അനുവദിക്കൂ...

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP