Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുരുഷൻ സ്ത്രീയെ ഉപയോ​ഗിക്കുന്നത് കാമശമനത്തിനായി; അതിന്റെ അനന്തരഫലങ്ങൾ എങ്ങനെയായിരിക്കും എന്നതിനെ കുറിച്ചും ആശങ്കയില്ല; നൂറ്റാണ്ടുകളായി സ്ത്രീകൾ അടിമത്വത്തിന്റെയും, അപമാനത്തിന്റെയുമെല്ലാം ഇരകളാണെന്നും നടി അമല പോൾ

പുരുഷൻ സ്ത്രീയെ ഉപയോ​ഗിക്കുന്നത് കാമശമനത്തിനായി; അതിന്റെ അനന്തരഫലങ്ങൾ എങ്ങനെയായിരിക്കും എന്നതിനെ കുറിച്ചും ആശങ്കയില്ല; നൂറ്റാണ്ടുകളായി സ്ത്രീകൾ അടിമത്വത്തിന്റെയും, അപമാനത്തിന്റെയുമെല്ലാം ഇരകളാണെന്നും നടി അമല പോൾ

മറുനാടൻ ഡെസ്‌ക്‌

നൂറ്റാണ്ടുകളായി സ്ത്രീകൾ അടിമത്വത്തിന്റെയും, അപമാനത്തിന്റെയുമെല്ലാം ഇരകളാണെന്ന് നടി അമല പോൾ. ആൾക്കൂട്ടത്തെ നിർമ്മിക്കുന്ന ഫാക്ടറികളാണ് സ്ത്രീകളെ കാണുന്നതെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അമല പറയുന്നു. ഓഷോയുടെ 'ദ ബുക്ക് ഓഫ് വുമൺ' എന്ന പുസ്തകത്തിന്റഎ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു, സ്ത്രീകളുടെ ജീവിതത്തിൽ പുരുഷന്മാരുടെ പങ്ക് ചോദ്യം ചെയ്തു കൊണ്ടുള്ള അമലയുടെ കുറിപ്പ്.

ഒമ്പത് മാസവും അവൾ വേദനയിലാണ്. പ്രസവസമയത്തും അവൾ വേദന അനുഭവിക്കുന്നു. പുരുഷന്മാർ എന്താണ് ആ സമയങ്ങളിൽ ചെയ്യുന്നത്? പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ കാമം തീർക്കാൻ മാത്രമാണ് അവൻ അവളെ ഉപയോഗിക്കുന്നത്. അതിന്റെ അനന്തരഫലങ്ങൾ സ്ത്രീക്ക് എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച് അയാൾക്ക് ഒട്ടും ആശങ്കയില്ല എന്നും അമല പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:

'ദ പ്രൊഫറ്റി'ലെ എല്ലാ മികച്ച ചോദ്യങ്ങളും ചോദിച്ചിരിക്കുന്നത് സ്ത്രീകളാണ്. പ്രണയം, വിവാഹം, കുട്ടികൾ, വേദന, യാഥാർത്ഥ്യം എന്നിവയെകുറിച്ചെല്ലാം അവർ ചോദിച്ചു. ദൈവത്തെ കുറിച്ചല്ല, തത്വചിന്തകളെ കുറിച്ചല്ല, പച്ചയായ ജീവിത്തതെ കുറിച്ചായിരുന്നു അത്.

എന്തു കൊണ്ടാണ് ഈ ചോദ്യങ്ങളെല്ലാം സ്ത്രീകളിൽ നിന്നുണ്ടാകുന്നത്, പുരുഷന്മാരിൽ നിന്നുണ്ടാകാത്തത്? എന്തുകൊണ്ടെന്നാൽ സ്ത്രീകൾ അടിമത്വത്തിന്റെ, അപമാനത്തിന്റെ, സാമ്പത്തിക ആശ്രിതത്വത്തിന്റെ എല്ലാം ഇരകളാണ്. ഇതിനെല്ലാം ഉപരി അവൾ ഗർഭധാരണത്തിന്റെ അവസ്ഥയും അഭിമുഖീകരിക്കുന്നു.

നൂറ്റാണ്ടുകളായി സ്ത്രീ വേദനയിൽ ജീവിക്കുന്നവളാണ്. അവളുടെ ഉള്ളിൽ വളരുന്ന കുഞ്ഞ് ചിലപ്പോൾ അവളെ ഭക്ഷണം കഴിക്കാൻ പോലും അനുവദിക്കാറില്ല. കഴിക്കുന്നതെല്ലാം ഛർദ്ദിച്ച് ക്ഷീണിതയാണ് അവൾ എന്നും. ഒമ്പത് മാസം വളർന്ന്, ഒരു കുഞ്ഞിന്റെ ജനനം മിക്കവാറും സ്ത്രീയുടെ മരണത്തിന് തുല്യമാണ്. ഒരു ഗർഭധാരണത്തിൽ നിന്ന് മുക്തി നേടുന്നതിന് മുമ്പ് തന്നെ അവളുടെ ഭർത്താവ് അവളെ വീണ്ടും ഗർഭിണിയാക്കാൻ തയ്യാറെടുത്തിട്ടുണ്ടാകും. ആൾക്കൂട്ടത്തെ നിർമ്മിക്കാനുള്ള ഫാക്ടറിയായ് പ്രവർത്തിക്കുകയെന്നതാണ് ഒരു സ്ത്രീയുടെ പ്രധാന കർമ്മം എന്നാണ് കരുതുന്നത്.

പുരുഷന്മാർ എന്താണ് ചെയ്യുന്നത്? അവൻ അവളുടെ വേദനകളിൽ പങ്കാളിയാകുന്നില്ല. ഒമ്പത് മാസവും അവൾ വേദനയിലാണ്. പ്രസവസമയത്തും അവൾ വേദന അനുഭവിക്കുന്നു. പുരുഷന്മാർ എന്താണ് ആ സമയങ്ങളിൽ ചെയ്യുന്നത്? പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ കാമം തീർക്കാൻ മാത്രമാണ് അവൻ അവളെ ഉപയോഗിക്കുന്നത്. അതിന്റെ അനന്തരഫലങ്ങൾ സ്ത്രീക്ക് എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച് അയാൾക്ക് ഒട്ടും ആശങ്കയില്ല.

എന്നിട്ടും അയാൾ പറയുന്നു, ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്ന്. അവൻ അവളെ ശരിക്കും സ്‌നേഹിച്ചിരുന്നുവെങ്കിൽ ലോകത്ത് ജനസംഖ്യാ വർധനവ് ഉണ്ടാകുമായിരുന്നില്ല. പുരുഷന്മാരുടെ സ്‌നേഹം വെറും പൊള്ളയാണ്. കന്നുകാലികളോട് എന്ന പോലെയാണ് അവൻ അവളോട് പെരുമാറുന്നത്.

 

      View this post on Instagram

All the best questions in THE PROPHET are asked by women- about love, about marriage, about children, about pain-authentic, real. . Not about God, not about any philosophical system, but about life itself. Why has the question arisen in a woman and not in a man ? Because the woman has suffered slavery, the woman has suffered humiliation, the woman has suffered economic dependence, and, above all, she has suffered a constant state of pregnancy. . For centuries she has lived in pain and pain. The growing child in her does not allow her to eat. She is always feeling like throwing up, vomiting. . When child has grown to nine months, the birth of the child is almost the death of the woman. And when she is not even free of one pregnancy, the husband is ready to make her pregnant again. It seems that the woman's only function is to be a factory to produce crowds. . And what is man's function ? He does not participate in her pain. Nine months she suffers, the birth of the child she suffers- and what does the man do ? As far as the man is concerned, he simply uses the woman as an object to fulfill his lust and sexuality. He is not concerned at all about what the consequence will be for the woman. . And still he goes on saying, 'I LOVE YOU'. If he had really loved her, the world would not have been over populated. His word 'love' is absolutely empty. He has treated her almost like cattle. . #osho #thebookofwoman #woman #slaverystillexists #ancestralhealing #powerfulwords

A post shared by Amala Paul ✨ (@amalapaul) on Apr 27, 2020 at 11:07pm PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP