Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ പ്രശ്‌നത്തിൽ ചീറിയടുത്തവർ കുശലം പറഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നു; അമിത് ഷായും മമത ബാനർജിയും ഭക്ഷണം കഴിച്ചത് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഒപ്പമിരുന്ന്; ഡൽഹിയിലെ കലാപത്തിൽ ദുഃഖം പ്രകടിപ്പിച്ചെന്നും ബംഗാൾ മുഖ്യമന്ത്രി

പൗരത്വ പ്രശ്‌നത്തിൽ ചീറിയടുത്തവർ കുശലം പറഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നു; അമിത് ഷായും മമത ബാനർജിയും ഭക്ഷണം കഴിച്ചത് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഒപ്പമിരുന്ന്; ഡൽഹിയിലെ കലാപത്തിൽ ദുഃഖം പ്രകടിപ്പിച്ചെന്നും ബംഗാൾ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ബന്ധശത്രുക്കളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന്റെ പേരിൽ വലിയ പ്രചാരണങ്ങളും വാക്ശരങ്ങളുമാണ് കേന്ദ്ര സർക്കാരിനെതിരെ തെടുത്ത് വിട്ടത്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരിൽ ഡൽഹിയിൽ വൻകലാപം നടക്കുമ്പോൾ ഒരു ടേബിളിന് ചുറ്റും ഒത്തുകൂടി വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്ന രാഷ്ട്രീയ ശത്രുക്കളുടെ ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഒപ്പം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും ബിഹാർ മുഖ്യമന്ത്രി നതീഷ് കുമാറും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിലും ചർച്ചയാകുന്നത്.

കിഴക്കൻ സംസ്ഥാനങ്ങളുടെ ഫോറമായ ഈസ്റ്റേൺ സോണൽ കൗൺസിലിന്റെ (ഇ.ഇസെഡ്.സി) യോഗത്തിനായാണ് മുഖ്യമന്ത്രിമാർ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ യോഗത്തിന് എത്തിയത്. കൗൺസിലിന്റെ 24-ാമത് യോഗത്തിൽ വിരുന്നുണ്ണുന്ന ചിത്രം ഉപാധ്യക്ഷൻ നവീൻ പട്‌നായിക്ക് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

യോഗത്തിനു ശേഷം പ്രസന്നവദയായി പുറത്തുവന്ന മമതയോട്, ഡൽഹി കലാപത്തെക്കുറിച്ച് ചർച്ചയായോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. 'ആ വിഷയം ഉന്നയിക്കുകയും ഞാൻ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു. സമാധാനം പുനഃസ്ഥാപിക്കാനുള്ള സമയമാണിപ്പോൾ, അല്ലാതെ രാഷ്ട്രീയ മുതലെടുപ്പിനുള്ള സമയമല്ല' എന്ന് കോൺഗ്രസിനെ ലക്ഷ്യമിട്ട് മമത പറഞ്ഞു.

പൗരത്വ നിയമ വിഷയത്തിൽ ഏതാനും മാസങ്ങളായി അമിത് ഷായും മമതയും തമ്മിൽ പ്രസ്താവന യുദ്ധം തന്നെ നടന്നിരുന്നു. തൃണമൂൽ കോൺഗ്രസ് എത്ര എതിർത്താലും ബിജെപി എൻ.ആർ.സി നടപ്പാക്കുമെന്ന് കൊൽക്കത്തയിൽ പോയി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ബംഗാൾ നിയമസഭ പ്രമേയം പാസാക്കുക വരെ ചെയ്തിരുന്നു. ആഭ്യന്തര മന്ത്രിയായ ശേഷം ആദ്യമായാണ് അമിത് ഷാ ഒഡീഷയിലെത്തിയത്. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പൗരത്വ നിയമ അനുകൂല സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കുമെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP