Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റിലയൻസ് രാജകുമാരിയുടെ വിവാഹസൽക്കാരത്തിന് ഭക്ഷണം വിളമ്പി സാക്ഷാൽ ബിഗ് ബി ! അടുത്ത ബന്ധുക്കൾ നിർവഹിക്കുന്ന ചടങ്ങ് ബോളിവുഡിന്റെ ചക്രവർത്തി നടത്തുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; ശതകോടീശ്വരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തത് സിനിമാ-ബിസിനസ് രംഗത്ത് നിന്ന് മാത്രം 600ൽ അധികം പ്രമുഖർ !

റിലയൻസ് രാജകുമാരിയുടെ വിവാഹസൽക്കാരത്തിന് ഭക്ഷണം വിളമ്പി സാക്ഷാൽ ബിഗ് ബി !  അടുത്ത ബന്ധുക്കൾ നിർവഹിക്കുന്ന ചടങ്ങ് ബോളിവുഡിന്റെ ചക്രവർത്തി നടത്തുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; ശതകോടീശ്വരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തത് സിനിമാ-ബിസിനസ് രംഗത്ത് നിന്ന് മാത്രം 600ൽ അധികം പ്രമുഖർ !

മറുനാടൻ ഡെസ്‌ക്‌

മുംബൈ : അടുത്തിടെ ഏറെ ചർച്ചാ വിഷയമായ ഒന്നായിരുന്നു റിലയൻസ് ഉടമ മുകേഷ് അംബാനിയുടെ മകളുടെ വിവാഹം. മാധ്യമങ്ങൾ കൊട്ടിഘോഷിച്ച കോടികൾ മുടക്കിയ വിവാഹത്തിന്റെ പിന്നാമ്പുറ കഥകളിൽ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊന്നാണ്. അതിഥികൾ വിവാഹ സൽക്കാരത്തിന് ഇരുന്നപ്പോൾ ഭക്ഷണം വിളമ്പിയ ആളെ കണ്ട് ഏവരും ഞെട്ടി. മറ്റാരുമായിരുന്നില്ല സാക്ഷാൽ ബിഗ് ബി. ബോളിവുഡ് ചക്രവർത്തി അമിതാഭ് ബച്ചൻ ഇഷ അംബാനിയുടെ വിവാഹ ചടങ്ങിൽ ഭക്ഷണം വിളമ്പുന്ന വീഡിയോ ഇതിനോടകം സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.

ഡിസംബർ 12നായിരുന്നു ഇഷ അംബാനി - ആനന്ദ് പിരാമൽ എന്നിവരുടെ വിവാഹം. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയെന്ന വിശേഷണമുള്ള മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിയായ ആന്റീലിയയിൽ വച്ചായിരുന്നു വിവാഹം. പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകനാണ് ആനന്ദ് പിരാമൽ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും രാഷ്ട്രീയ ബിസിനസ് സിനിമാ രംഗത്തെ പ്രമുഖരുമായി അറുന്നൂറോളം പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.

വിവാഹസൽക്കാരത്തിൽ ഈ അതിഥികളിലെല്ലാം താരമായത് ബിഗ്‌ബി അമിതാഭ് ബച്ചനാണ്. സൽക്കാരത്തിനെത്തിയ അതിഥികൾക്ക് ഭക്ഷണം വിളമ്പിയാണ് വിവാഹച്ചടങ്ങിൽ ബച്ചൻ താരമായത്. ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. പരമ്പരാഗത രീതിയിലുള്ള ഗുജറാത്തി ഭക്ഷണമാണ് ബച്ചൻ അതിഥികൾക്കായി വിളമ്പിയത്. അടുത്ത ബന്ധുക്കൾ ആചാരമനുസരിച്ച് നിർവഹിക്കുന്ന ചടങ്ങാണ് അംബാനി കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്ന അമിതാഭ് ബച്ചൻ നിർവഹിച്ചത്. നേരത്തെ കന്യാദാന ചടങ്ങിൽ അമിതാഭ് ബച്ചൻ നടത്തിയ വൈകാരികമായ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

      View this post on Instagram

#ambaniwedding #ishaambaniwedding#nitaambani #shlokamehta #mukeshambani#anandpiramal

A post shared by @ pink_luxu_pink on Dec 14, 2018 at 3:14am PST

കഴിഞ്ഞ മാസം ഇറ്റലിയിലെ ആഡംബര വേദിയായ ലേക് കോമോയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. മുൻ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്റൺ ഉൾപ്പടെ വൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിനു ശേഷം മുംബൈയിലെ വറോളിയിൽ കടലിന് അഭിമുഖമായി ഒരുക്കിയ ബംഗ്ലാവിലേക്കായിരിക്കും നവദമ്പതിമാരായ ഇഷയും ആനന്ദ് പിരാമലും പോകുക. 450 കോടിയാണ് അഞ്ച് നിലകളിലായി ഒരുക്കിയ ഈ ആഡംബര വസതിയുടെ ആസ്തി. ആനന്ദും ഇഷയും സഹപാഠികളും അടുത്ത സുഹൃത്തുക്കളുമാണ്. ഇരുകുടുംബങ്ങളും തമ്മിൽ നാൽപത് വർഷത്തെ പരിചയമുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP