Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓട്ടോ ചേട്ടന്മാർ പറയുന്നതെ..എന്തിനാ പെങ്ങളെ ഇങ്ങനെ ബസിനു നോക്കി നിൽക്കുന്നെ ഇപ്പോ എങ്ങും ഇനി ബസ് ഇല്ല എന്ന് അറിഞ്ഞുടെ.. ഇങ്ങോട്ട് വേണേൽ കേറിക്കോ; കെഎസ്ആർടിസി ബസ് സമയത്തിന് ഇല്ലാത്തതുകൊണ്ട് വാഴുന്നത് ഓട്ടോകൾ; തലസ്ഥാനത്തിന്റെ സബർബൻ മേഖലയിൽ നിന്ന് ടെക്‌നോപാർക്കിലേക്ക് വരാനുള്ള ബുദ്ധിമുട്ട് കാട്ടി ജീവനക്കാരി ആവണി വിഷ്ണുവിന്റെ തുറന്ന കത്ത് തച്ചങ്കരിക്ക്

ഓട്ടോ ചേട്ടന്മാർ പറയുന്നതെ..എന്തിനാ പെങ്ങളെ ഇങ്ങനെ ബസിനു നോക്കി നിൽക്കുന്നെ ഇപ്പോ എങ്ങും ഇനി ബസ് ഇല്ല എന്ന് അറിഞ്ഞുടെ..  ഇങ്ങോട്ട് വേണേൽ കേറിക്കോ; കെഎസ്ആർടിസി ബസ് സമയത്തിന് ഇല്ലാത്തതുകൊണ്ട് വാഴുന്നത് ഓട്ടോകൾ; തലസ്ഥാനത്തിന്റെ സബർബൻ മേഖലയിൽ നിന്ന് ടെക്‌നോപാർക്കിലേക്ക് വരാനുള്ള ബുദ്ധിമുട്ട് കാട്ടി ജീവനക്കാരി ആവണി വിഷ്ണുവിന്റെ തുറന്ന കത്ത് തച്ചങ്കരിക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലസ്ഥാനം വിഴിഞ്ഞം തുറമുഖം അടക്കം വൻകിട പദ്ധതികളുടെ പിന്നാലെ പായുകയാണ്. നഗരം വളരുകയുമാണ് പ്രാന്തപ്രദേശങ്ങളിലേക്ക്. എന്നാൽ, കൃത്യമായ റൂട്ട് ക്രമീകരണമില്ലാത്തത് കാരണം ബസ് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പലരും കാണാതെ പോകുന്നു. ടെക്‌നോപാർക്ക് പോലെയുള്ള ടെക്‌നോളജി ഹബ്ബുകളിലേക്ക് നഗരത്തിന് പുറത്ത് നിന്ന് അധികം ബസുകൾ കണി കാണാനില്ല. ഈ പരാതി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ തുറന്ന കത്തിലൂടെ അറിയിക്കുകയാണ് ടെക്‌നോപാർക്ക് ജീവനക്കാരിയായ ആവണി എം.ആർ.നായർ.

ഫേസ്‌ബുക്ക് പോസ്റ്റിലേക്ക്:

കെ.എസ്.ആർ.ടി.സി .എം.ഡിക്ക് ഒരു തുറന്ന കത്ത്

സാർ, ഞാൻ ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നു. ഞാനടക്കമുള്ള കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരുടെ യാത്രാദുരിതം അങ്ങയെ ബോധ്യപ്പെടുത്താനാണ് ഈ കത്ത്. രാവിലെ ആറു മണിക്ക് വീട്ടിൽ നിന്നിറങ്ങിയാലേ കാട്ടാക്കട പോങ്ങുംമൂട് നിന്നും ടെക്‌നോപാർക്കിലെ എന്റെ ഓഫീസിൽ എത്താനാകൂ. എന്നും ഇതിനായി കെ.എസ്. ആർ.ടി.സി ബസിനെയാണ് ആശ്രയിക്കുന്നത്. പോങ്ങും മൂട് നിന്നും ഊരൂട്ടമ്പലം വഴി കരമന എത്തുകയും അവിടെ നിന്നും ഓഫീസ് വാഹനത്തിലുമാണ് ടെക്‌നോപാർക്കിലെത്തിച്ചേരുന്നത്. തിരിച്ചും ഇതേ മാർഗ്ഗത്തിലാണ് വീട്ടിലേക്ക് വരുന്നതും. എന്നാൽ അടുത്തിടെയായി ബസുകളുടെ എണ്ണത്തിൽ കുറവുണ്ടാവുകയും ഉള്ള ബസുകൾ സമയക്രമം പാലിക്കാത്തതിനാലും ഞാനടക്കമുള്ള ജോലിക്കാരും വിദ്യാർത്ഥികളുമായ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്.

രാവിലെയുള്ള യാത്ര അൽപ്പം താമസിച്ചാലും എങ്ങനെയെങ്കിലും കൃത്യ സ്ഥലത്തെത്താൻ കഴിയും. ഏറെ ദുരിതം വൈകുന്നേരമാണ്. ജോലി കഴിഞ്ഞ് കരമന എത്തുമ്പോൾ 6.30 യൊക്കെ ആകാറുണ്ട്. ഈ സമയം നിരവധി യാത്രക്കാർ ഇവിടെ ബസു കാത്തു നിൽക്കാറുണ്ട്. മുൻപ് 15 മിനിട്ട് ഇടവിട്ട് ബസുണ്ടായിരുന്ന റൂട്ടിൽ ഇപ്പോൾ മണിക്കൂറുകൾ ഇടവിട്ടായി സർവ്വീസ്. ഇതു മൂലം രണ്ട് ബസുകൾക്കുള്ള ആളുകൾ ഒരു ബസിൽ കയറേണ്ടുന്ന അവസ്ഥയാണ്. പലർക്കും ബസിൽ കയറാൻ പറ്റാത്ത സാഹചര്യമാണ് പലപ്പോഴും. ഇതു മൂലം ഞാനടക്കമുള്ള സ്ത്രീകൾ വീടുകളിൽ എത്തുന്നത് ഏറെ വൈകിയാണ് (ഈ ഇടക്ക് 8.30 ഒക്കെ ആകാറുണ്ട്) .

നേരം ഇരുട്ടി തുടങ്ങിയാൽ സ്ത്രീകളേ മറ്റൊരു കണ്ണിൽ കാണുന്ന ഒരു വിഭാഗത്തിന്റെ കമന്റടിയും തുറിച്ച നോട്ടവും നേരിടേണ്ടി വരുന്ന അവസ്ഥ. ബസിനുള്ളിൽ തിരക്കുകൾക്കിടയിലെ കൈ ക്രിയകൾ വേറെയും. ഈ കഴിഞ്ഞ 17 / 01/2019 ൽ വൈകിട്ട് 6.15 മുതൽ ബസു കാത്തു നിന്നത് 7.20 വരെയാണ്. ഇത്രയും തിരക്കുള്ള റൂട്ടിൽ അവശ്യത്തിനുള്ള ബസുകൾ ഇറക്കി എന്നെ പോലെയുള്ള നിരവധി യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിച്ചു തരണം. കെ.എസ്.ആർ.ടി.സി ബസുകൾ സമയത്ത് ഇല്ലാത്തതു കാരണം ഓട്ടോറിക്ഷകളാണ് ബസ് ചാർജിന്റെ നിരക്കിൽ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നത്(ഓട്ടോ ചേട്ടന്മാർ പറയുന്നതെ, എന്തിനാ പെങ്ങളെ ഇങ്ങനെ ബസിനു നോക്കി നില്കുന്നെ ഇപ്പോ എങ്ങും ഇനി ബസ് ഇല്ല എന്ന് അറിഞ്ഞുടെ.. . ഇങ്ങോട്ട് വേണേൽ കേറിക്കോ(ആ കേറിക്കോ എന്ന് പറയുമ്പോൾ ആ ഭാവം കൂടെനമ്മൾ ഒന്ന് ശ്രേദ്ധിച്ചേക്കണം??) !എന്നൊക്കെ ആണ് ). എന്നാൽ വൈകുന്നേരങ്ങളിൽ മദ്യപിച്ച് എത്തുന്ന പുരുഷന്മാരോടൊപ്പം തിങ്ങി നിറഞ്ഞ് യാത്ര ചെയ്യാൻ കഴിയില്ല. അതിനാൽ ഞങ്ങളുടെ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാക്കി തരണം എന്ന് അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP