Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സഹോദരന്റെ ട്രെയിൻ നാല് മണിക്കൂർ വൈകി; രാജധാനിയിൽ അഞ്ച് ബോംബുകൾ വെച്ചിട്ടുണ്ടെന്ന് യുവാവിന്റെ ട്വീറ്റ്

സഹോദരന്റെ ട്രെയിൻ നാല് മണിക്കൂർ വൈകി; രാജധാനിയിൽ അഞ്ച് ബോംബുകൾ വെച്ചിട്ടുണ്ടെന്ന് യുവാവിന്റെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: രാജധാനി ട്രെയിനിൽ ബോംബുണ്ടെന്ന ട്വീറ്റ് ചെയ്തത് സഹോദരൻ വരേണ്ട ട്രെയിൻ നാല് മണിക്കൂർ വൈകിതിലുള്ള ദേഷ്യം കൊണ്ടെന്ന് യുവാവിന്റെ രണ്ടാമത്തെ ട്വീറ്റ്. ഇന്ത്യാ ഗവൺമെന്റ് തനിക്ക് മാപ്പ് നൽകണമെന്നും ട്വീറ്റിലുണ്ട്. ട്രെയിൻ പിടിച്ചിട്ട് പരിശോധന നടത്തിയിട്ടും ബോംബ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സജ്ഞീവ് സിങ് ഗുർജാർ എന്ന യാത്രക്കാരനാണ് ന്യൂഡൽഹിയിൽ നിന്നും കാൺപൂരിലേക്കുള്ള ദിബ്രുഗഢ് രാജധാനി(12424) ട്രെയിനിൽ അഞ്ച് ബോബുകൾ ഉണ്ടെന്നും ട്വീറ്റ് ചെയ്തത്.

അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് റെയിൽവേ മന്ത്രി, പിയുഷ് ഗോയൽ, ഡൽഹി പൊലീസ്, ഐ.ആർ.സി.ടി.സി ഓഫീഷ്യൽ എന്നിവയെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്. വിവരത്തെ തുടർന്ന് ട്രെയിൻ ദാദ്രിയിൽ പിടിച്ചിട്ടു. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. എന്നാൽ ബോംബ് കണ്ടെത്താനായില്ല. സജ്ഞീവിന്റെ ട്വീറ്റിന് ഇന്ത്യൻ റെയിൽവേ സേവ, ആർപിഎഫ് നോർത്തേൺ റെയിൽവേ, ആഗ്ര പൊലീസ് സൂപ്രണ്ട് എന്നിവർ പ്രതികരിച്ചിരുന്നു.

എന്നാൽ ഇതിനിടെ താൻ നൽകിയത് തെറ്റായ സന്ദേശമാണെന്ന് പറഞ്ഞ് സജ്ഞീവ് വീണ്ടും ട്വീറ്റ് ചെയ്തു. തന്റെ സഹോദരന്റെ ട്രെയിൻ നാല് മണിക്കൂർ വൈകിയെന്നും ഇതിൽ ദേഷ്യംപിടിച്ചാണ് ഇത്തരമൊരു സന്ദേശം അയച്ചതെന്ന് സജ്ഞീവ് ട്വീറ്റിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP