Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ ഒളിഞ്ഞു നോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നത്; ചില ടോയ്‌ലറ്റുകളിൽ നിന്ന് വമിക്കുന്ന ദുർഗന്ധം ആണ് നിങ്ങൾ ഉന്നയിച്ച വാദത്തിനു ഉള്ളത്...കഷ്ട്ടം! അനുശ്രീയുടെ വാദങ്ങൾക്ക് മറുപടിയുമായി മാധ്യമപ്രവർത്തക

പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ ഒളിഞ്ഞു നോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നത്; ചില ടോയ്‌ലറ്റുകളിൽ നിന്ന് വമിക്കുന്ന ദുർഗന്ധം ആണ് നിങ്ങൾ ഉന്നയിച്ച വാദത്തിനു ഉള്ളത്...കഷ്ട്ടം! അനുശ്രീയുടെ വാദങ്ങൾക്ക് മറുപടിയുമായി മാധ്യമപ്രവർത്തക

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്തു കൊണ്ട് നടി അനുശ്രീ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. പുരുഷന്മാരുടെ ടോയ്‌ലറ്റിൽ സ്ത്രീകൾ പോകുമോ എന്ന വാദമായിരുന്നു നടി ഉന്നയിച്ചത്. കൂടാതെ അമ്പലത്തിൽ ഷർട്ട് ഉരുമോ എന്നും ചോദിക്കുകയുണ്ടായി. ഇതിനിടെ നടി അനുശ്രീക്ക് ഉന്നയിച്ച വാദങ്ങൾക്ക് മറുപടി നൽകി മാധ്യമ പ്രവർത്തക അഞ്ജന ശങ്കർ.

യുദ്ധഭീതിയിൽ തന്നെയാണ് നമ്മുടെ നാട്ടിൽ അടച്ചുറപ്പുള്ള പബ്ലിക് ടോയ്‌ലറ്റുകളിൽ പോലും സ്ത്രീകൾ പോകുന്നത്. പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ ഒളിഞ്ഞു നോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നതെന്നും ലോകത്തിന്റെ ഏതു കോണിലാണെങ്കിലും സ്വന്തം വീട്ടിൽ ആണെങ്കിലും സ്വന്തംസുരക്ഷ സ്ത്രീക്ക് ഒരു തലവേദനയാണെന്നും അവർ പറയുന്നു.

ശബരിമല വിഷയത്തിലെ തന്റെ നിലപാടും അവർ കുറിപ്പിൽ വ്യക്തമാക്കുന്നു. അശുദ്ധിയുടെയും വിശുദ്ധിയുടെയും കൂച്ചുവിലങ്ങു മാറി മാറി അവളുടെ കാലുകളിൽ ഇടുമ്പോൾ, ആത്മീയതയുടെ നടവാതിൽ മാത്രമല്ല സ്ത്രീക്ക് മുന്നിൽ കൊട്ടിയടക്കപെടുന്നത്. സ്ത്രീ ശരീരം അശുദ്ധമായി കാണുന്ന അനാചാരത്തിനെതിരെ ഉള്ളതാണ് സുപ്രീം കോടതിയുടെ വിധി. സ്ത്രീ അവളുടെ ശരീരത്തിൽ ഉപരി ഒരു മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്നതാണ് ആ വിധി.

അഞ്ജന ശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇ ലക്കം വനിതയിൽ യമൻ യുദ്ധം കവർ ചെയ്യാൻ ഞാൻ നടത്തിയ യാത്രയെ കുറിച്ചുള്ള ഒരു ഫീച്ചർ വന്നിട്ടുണ്ട്. വളരെ സന്തോഷം. അതെ വനിതയിൽ മുഖചിത്രം നടി അനുശ്രീ ആണ്. സമത്വത്തിനു വേണ്ടി സ്ത്രീകൾ പുരുഷന്മാരുടെ ടോയ്ലെറ്റിൽ പോകുമോ, അമ്പലത്തിൽ ഷർട്ട് ഉരുമോ എന്ന് ചോദിച്ച അനുശ്രീ.

Dear #Anushree
ഒരു സ്ത്രീ ആയതിനാൽ മണിക്കൂറുകളോളം പട്ടാള വിമാനങ്ങളിൽ യാത്ര ചെയ്തപ്പോൾ എനിക്ക് ടോയ്‌ലറ്റ് ഉപയോഗിക്കാൻ സാധിച്ചില്ല. ഞാൻ സമത്വത്തിൽ വിശ്വസിക്കാത്ത കൊണ്ടല്ല. പുരുഷന്മാർക്ക് മാത്രം ഉള്ളു ടോയ്‌ലറ്റ് . അത് ഉപയോഗിക്കാൻ തക്ക ലിംഗം എനിക്കില്ലതാനും.

യുദ്ധ ഭീതിയിൽ തന്നെആണ് നമ്മുടെ നാട്ടിൽ അടച്ചുറപ്പുള്ള പബ്ലിക് ടോയ്‌ലറ്റുകളിൽ പോലും സ്ത്രീകൾ പോകുന്നത്. പുരുഷന്മാരുടെ ടോയ്ലെറ്റിൽ ഒളിഞ്ഞുനോക്കാൻ ഉള്ള swathantryam allalo സ്ത്രീ ആവശ്യപ്പെടുന്നത് സുഹൃത്തേ.

ലോകത്തിന്റെ ഏതു കോണിലാണെങ്കിലും സ്വന്തം വീട്ടിൽ ആണെങ്കിലും സ്വന്തംസുരക്ഷ സ്ത്രീക്ക് ഒരു തലവേദനയാണ്.
മൂത്രം ഒഴിക്കുന്ന കാര്യത്തിൽ തൊട്ടു രാജ്യം ഭരിക്കുന്ന കാര്യത്തിൽ വരെ, എന്തിനു സ്വയം ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കുന്നതു മുതൽ സ്വന്തം ശരീരം എങ്ങിനെ എപ്പോ ഉപയോഗിക്കണം എന്ന സ്വാതന്ത്ര്യം ഇന്നും പല സ്ത്രീകൾക്കും സ്വപ്നം പോലും കാണാൻ പറ്റാത്തതാണ്.

അശുദ്ധിയുടെയും വിശുദ്ധിയുടെയും കൂച്ചുവിലങ്ങു മാറി മാറി അവളുടെ കാലുകളിൽ ഇടുമ്പോൾ, ആത്മീയതയുടെ നടവാതിൽ മാത്രമല്ല സ്ത്രീക്ക് മുന്നിൽ കൊട്ടിയടക്കപെടുന്നത്.
സ്ത്രീ ശരീരം അശുദ്ധമായി കാണുന്ന അനാചാരത്തിനെതിരെ ഉള്ളതാണ് സുപ്രീം കോടതിയുടെ വിധി. സ്ത്രീ അവളുടെ ശരീരത്തിൽഉപരി ഒരു മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്നതാണ് ആ വിധി.

ചില ടോയ്‌ലറ്റുകളിൽ നിന്ന് വമിക്കുന്ന ദുർഗന്ധം ആണ് നിങ്ങൾ ഉന്നയിച്ച വാദത്തിനു ഉള്ളത്.
കഷ്ട്ടം !ടോയ്‌ലറ്റുകളിൽ

# An അടിച്ച

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP