Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം... നിങ്ങൾക്കൊന്നും വീട്ടിൽ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങൾക്കല്ലാതെ, നല്ല കാര്യങ്ങൾക്കായി തല ഉപയോഗിച്ചു കൂടേ? വ്യാജചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത ഭാഷയിൽ നടി അനുപമ പരമേശ്വരൻ

എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം... നിങ്ങൾക്കൊന്നും വീട്ടിൽ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങൾക്കല്ലാതെ, നല്ല കാര്യങ്ങൾക്കായി തല ഉപയോഗിച്ചു കൂടേ? വ്യാജചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത ഭാഷയിൽ നടി അനുപമ പരമേശ്വരൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പ്രേമം സിനിമയിലൂടെ താരമായി ഇപ്പോൾ തെലുങ്കിൽ അടക്കം തിരക്കേറിയ നടിയായി മാറിയ വ്യക്തിയാണ് അനുപമ പരമേശ്വരൻ. അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ നിന്നും അവർക്ക് അത്ര നല്ല അനുഭവമല്ല ലഭിക്കുന്നത്. താരത്തിന്റെ ഫേസ്‌ബുക്ക് പേജ് അടക്കം അടുത്തിടെ ഹാക്കക് ചെയ്തിരുന്നു. തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു ചില ഞരമ്പു രോഗികൾ. ഇവർക്കെതിരെ ആഞ്ഞടിച്ചു കൊണ്ടു അനുപമ രംഗത്തുവന്നു.

താരത്തിന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്ത്, അതിലൂടെയാണ് മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്. ഇക്കാര്യം തുറന്നു കാട്ടി അനുപമ പോസ്റ്റ് ചെയ്തതിനു പിന്നാലെ താരത്തിന്റെ ഔദ്യോഗിക പേജും അപ്രത്യക്ഷമായി.

അനുപമയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: 'ഇത്തരം അസംബന്ധങ്ങൾ ചെയ്തു കൂട്ടാൻ സമയമുള്ള എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം... നിങ്ങൾക്കൊന്നും വീട്ടിൽ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങൾക്കല്ലാതെ, നല്ല കാര്യങ്ങൾക്കായി തല ഉപയോഗിച്ചു കൂടേ?' അനുപമ ഫേസ്‌ബുക്കിൽ കുറിച്ചു. യഥാർത്ഥ ചിത്രവും മോർഫ് ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു അനുപമയുടെ വാക്കുകൾ.

അതേസമയം ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷമായെങ്കിലും ട്വിറ്ററിൽ താരം സജീവമാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്നും ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് താരം ട്വീറ്റ് ചെയ്തു. 'ഒരു പെൺകുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാൻ തോന്നുന്നത്? ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവർത്തിക്കരുത്,' താരം ട്വീറ്റ് ചെയ്തു.

വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഉപ്പും മുളകും താരം ജൂഹി റൂസ്തഗിയും രംഗത്തു വന്നിരുന്നു. വാസ്തവവിരുദ്ധവും വ്യക്തിഹത്യ നടത്തുന്നതുമായ വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ ജൂഹി ഡിജിപിക്ക് പരാതി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP